പ്രാഥമിക സഹ.സംഘങ്ങളോടുള്ള കേരള ബാങ്ക് അവഗണന അവസാനിപ്പിക്കണം: താലൂക്ക് തലത്തില്‍ സഹകാരി ധര്‍ണ്ണ

മഞ്ചേശ്വരം: സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ താലൂക്കു തലത്തില്‍ സഹകാരി ധര്‍ണ്ണ നടത്തി. പ്രാഥമിക സഹകരണ സംഘങ്ങളോടു കേരള ബാങ്ക് പ്രകടിപ്പിക്കുന്ന അവഗണന അവസാനിപ്പിക്കുക, സഹകരണ മേഖലയിലെ ജനാധിപത്യം തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ജപ്തി നടപടികള്‍ക്കെതിരെയുള്ള പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കുക, സംഘങ്ങളുടെ ഫണ്ടുകള്‍ കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, സഹകരണ സംഘങ്ങളോടുള്ള സര്‍ക്കാരിന്റെയും കേരള ബാങ്കിന്റെയും വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. ഉപ്പള കേരള ബാങ്ക് ശാഖയുടെ മുന്നില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന കാര്‍ഷിക …

ചോദ്യത്തിനു ഉത്തരം പറഞ്ഞില്ല; 11 വയസുകാരനെ ചൂരല്‍ അടിക്ക് വിധേയനാക്കി, ഹിഫ്‌ള് കോളേജ് അധ്യാപകരായ 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചോദ്യത്തിനു ഉത്തരം പറയാത്തതില്‍ പ്രകോപിതരായി പതിനൊന്നു വയസ്സുകാരനെ ഒരു വര്‍ഷത്തോളം ചൂരല്‍ കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ ഹിഫ്‌ള് കോളേജ് ഹോസ്റ്റലിലെ അന്തേവാസിയായ 11കാരനാണ് അതിക്രമത്തിനു ഇരയായത്. 2024 മെയ് മാസം മുതല്‍ 2025 മാര്‍ച്ച് 9 വരെയുള്ള കാലയളവില്‍ കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള അധ്യാപകരായ രണ്ടു പേര്‍ ചൂരല്‍ വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.ഭയം കാരണമാണ് …

കടന്നൽ കുത്തേറ്റ മംഗൽപാടി സ്വദേശി മരിച്ചു

കാസർകോട്: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മംഗൽപാടി, പുളിക്കുത്തി അഗർത്തിമൂലയിലെ രാധാകൃഷ്ണ(62) മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മരണം. തിങ്കളാഴ്ച്ച നടന്നു പോകുന്നതിനിടയിൽ സോങ്കാലിൽ വച്ചാണ് കടന്നൽ കുത്തേറ്റത്. മംഗൽപ്പാടി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചൊവ്വാഴ്ച്ച നില ഗുരുതരമായതോടെ മരണം സംഭവിച്ചു. ഭാര്യ: പരേതയായ രാധാമണി . മക്കൾ: സുമേഷ്, സു ജീഷ്. മരുമകൾ: പ്രതീക്ഷ. സഹോദരി: ലീലാവതി .

”നിങ്ങളെ മോളെ എനിക്കു വേണ്ട; ഞാന്‍ മൂന്നു തവണ തലാഖ് ചൊല്ലി”, ഭാര്യാ പിതാവിന്റെ ഫോണിലേക്ക് സന്ദേശം അയച്ച് മുത്തലാഖ് ചൊല്ലിയ നെല്ലിക്കട്ട സ്വദേശിയെ നാട്ടിലേക്ക് വിളിച്ചു വരുത്താന്‍ ഒരുങ്ങി പൊലീസ്

കാസര്‍കോട്: ഭാര്യാ പിതാവിന്റെ വാട്‌സ്ആപ്പിലേക്ക് സന്ദേശം അയച്ച് മുത്തലാഖ് ചൊല്ലിയെന്ന കേസില്‍ പ്രതിയായ ബദിയഡുക്ക, നെല്ലിക്കട്ട, നെക്രാജെ സ്വദേശിയെ ഗള്‍ഫില്‍ നിന്നു നാട്ടിലേക്ക് വിളിച്ചു വരുത്താന്‍ പൊലീസ് ശ്രമം തുടങ്ങി. പൊലീസിന്റെ ആവശ്യപ്രകാരം നാട്ടിലെത്തിയില്ലെങ്കില്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റു ചെയ്യാനുള്ള നടപടി തുടങ്ങുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നെല്ലിക്കട്ട സ്വദേശിയും ഗള്‍ഫുകാരനുമായ അബ്ദുല്‍ റസാഖും കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം 2022 ആഗസ്ത് 11നാണ് മതാചാര പ്രകാരം നടന്നത്. അതിനു ശേഷം …

സെലെന്‍സ്‌കി മാപ്പ് പറയണമെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചക്കിടയില്‍ രൂക്ഷമായ വാക്കേറ്റതിനുശേഷം ശേഷം ചര്‍ച്ചയുപേക്ഷിച്ച് പോയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി മാപ്പ് പറയണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു.എങ്ങുമെത്താതെ അവസാനിക്കാന്‍ പോകുന്ന ഒരു മീറ്റിംഗിനായി അമേരിക്കയുടെ സമയം പാഴാക്കിയതിനാണ് സെലെന്‍സ്‌കി ക്ഷമ ചോദിക്കണം എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ളത്. ഓവല്‍ ഓഫീസില്‍ ട്രംപും സെലിന്‍സ്‌കിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ വാദപ്രതിവാദങ്ങളിലേക്ക് മാറുകയും ഇരു നേതാക്കളും ശബ്ദമുയര്‍ത്തി …

ഗ്രാമി നോമിനേഷന്‍ ലഭിച്ച ആര്‍ ആന്റ് ബി ഗായിക ആന്‍ജി സ്റ്റോണ്‍ കാര്‍ അപകടത്തില്‍ മരിച്ചു

-പി പി ചെറിയാന്‍ അലബാമ: മൂന്ന് തവണ ഗ്രാമി നോമിനിയും നിയോ-സോള്‍ ഗായികയും മുന്‍നിര വനിതാ ഹിപ്-ഹോപ്പ് ഗ്രൂപ്പായ സീക്വന്‍സ് അംഗവുമായ ആഞ്ചി സ്റ്റോണ്‍( 63) അന്തരിച്ചു.അലബാമയിലെ മോണ്ട്‌ഗോമറിയില്‍ സംഗീത പരിപാടിക്ക് ശേഷം മടങ്ങുകയായിരുന്ന അവര്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചുവെന്ന് ഗായികയുടെ പ്രതിനിധി ഡെബോറ ആര്‍. ഷാംപെയ്ന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ബാള്‍ട്ടിമോറില്‍ സ്റ്റോണിന്റെ സംഗീത പരിപാടി തീരുമാനിച്ചിരുന്നു, അലബാമയിലെ മോണ്ട്‌ഗോമറി കൗണ്ടിയിലെ ഇന്റര്‍‌സ്റ്റേറ്റ് 65-ല്‍ ഉണ്ടായ അപകടത്തില്‍ സ്റ്റോണ്‍ മരിച്ചതായി അവരുടെ മകള്‍ …

ഹ്യൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റ് കളിസ്ഥലത്ത് വെടിവെയ്പ്; ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്ക്

-പി.പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ കളിസ്ഥലത്ത് നടന്ന വെടിവയ്പ്പില്‍ ഒരു യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഹൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിട്ട് വില്ലോ പ്ലേസ് ഡ്രൈവ് നോര്‍ത്തിലാണ് വെടിവെപ്പുണ്ടായത്.ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എച്ച്പിഡി പറയുന്നു.സംഭവസ്ഥലത്ത് നിന്ന് തോക്കുകള്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. വെടിവയ്പ്പു നടന്നതോടെ ആളുകള്‍ നാലുപാടും ചിതറിയോടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിവയ്പ്പിലേക്ക് നയിച്ചത് എന്താണെന്നത് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് കൈമാറണമെന്ന് പൊലീസ് അറിയിച്ചു.

ഉക്രെയ്ന്‍ യുദ്ധം: റഷ്യയെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തിനെതിരെ യുഎസ് വോട്ട്

-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ഉക്രെയ്ന്‍ യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ യുഎസ് വോട്ട് ചെയ്തു. തിങ്കളാഴ്ച യുഎന്‍ പൊതുസഭ നടപടികള്‍ സ്വീകരിച്ചപ്പോള്‍, 93 രാജ്യങ്ങള്‍ അനുകൂലമായും 18 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു, 65 രാജ്യങ്ങള്‍ വിട്ടുനിന്നു.ഉക്രെയ്നിന്റെ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത 18 രാജ്യങ്ങളില്‍ റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇസ്രായേല്‍, ഹംഗറി, ഹെയ്തി, നിക്കരാഗ്വ, നൈജര്‍ എന്നിവ ഉള്‍പ്പെടുന്നു.റഷ്യയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും ‘സമഗ്രവും നിലനില്‍ക്കുന്നതും നീതിയുക്തവുമായ സമാധാനം’ ആവശ്യപ്പെട്ടും റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിത്തം …

പയസ്വിനി പുഴയില്‍ ബണ്ട്: സര്‍വ്വേക്കിടയില്‍ ജീവനക്കാരന്‍ മുങ്ങി മരിച്ചു

കാസര്‍കോട്: പയസ്വിനി പുഴയില്‍ ബണ്ട് നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേയ്ക്കിടയില്‍ ജീവനക്കാരന്‍ മുങ്ങി മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ആലപ്പുഴ, ചെറിയനാട്ടെ തുളസീധരന്റെ മകന്‍ നിഖില്‍ (25) ആണ് മരിച്ചത്. ഒറിജിന്‍ എന്ന കമ്പനിയില്‍ കോണ്‍ട്രാക്ട് ബേസില്‍ ജോലി ചെയ്തു വരികയാണ്. സര്‍വ്വേക്കായി നാലംഗ സംഘം ഏതാനും ദിവസം മുമ്പാണ് പള്ളങ്കോട്ട് എത്തിയത്. പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയില്‍ വലിയ കുഴിയില്‍ അകപ്പെട്ടതായി സംശയിക്കുന്നു. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. അപകട മരണ വിവരമറിഞ്ഞ് നിഖിലിന്റെ ബന്ധുക്കളും നാട്ടുകാരും കാസര്‍കോട്ടേക്ക് …

സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; ബൈത്തുല്‍ഹുദയില്‍ സലാഹുദ്ദീന്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒരു കിലോ 400 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പിണറായി, പാറപ്പുറം മുണ്ടയില്‍ ബൈത്തുല്‍ഹുദയില്‍ എം. സലാഹുദ്ദീന്‍ (46)ആണ് അറസ്റ്റിലായത്.മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ വച്ച സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്‌ഐ സുജിത്ത്, എ.എസ്.ഐ രിയേഷ്, സിപിഒ മാരായ ബൈജു, നിപിന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

നാട്ടുകാര്‍ക്ക് ശല്യം സൃഷ്ടിച്ച 16 ലക്ഷത്തിന്റെ ബൈക്ക് പിടികൂടി

പയ്യന്നൂര്‍: സൈലന്‍സര്‍ മോഡിഫൈ ചെയ്ത് വന്‍ ശബ്ദം ഉണ്ടാക്കി മൊറാഴലിലെ നാട്ടുകാര്‍ക്കു ശല്യമായി തീര്‍ന്ന ആഡംബര ബൈക്ക് പിടികൂടി. പാപ്പിനിശ്ശേരി സ്വദേശിയായ യുവാവും കൂട്ടുകാരനുമാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെ വെള്ളിക്കീല്‍ ഭാഗത്തു നിന്നാണ് ബൈക്ക് എത്തിയത്. ശബ്ദശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ സംഘടിതരായി ബൈക്ക് തടഞ്ഞുവച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ കെ.പി ദാമോദരന്റെ നേതൃത്വത്തില്‍ പൊലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷമേ ബൈക്ക് വിട്ടു കൊടുക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

പി.എസ്.സി അംഗങ്ങള്‍ക്കു വാരിക്കോരി ശമ്പള വര്‍ധന: പ്രഖ്യാപനം ഉടന്‍ പിന്‍വലിക്കണം: എഐടിയുസി

കാസര്‍കോട്: പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നു എഐടിയുസി ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.സാമ്പത്തിക പ്രതിസന്ധി പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ പി.എസ്.സി അംഗങ്ങള്‍ക്കു വാരിക്കോരി വന്‍ സാമ്പത്തികാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതു ഇടതുപക്ഷത്തിന് പറഞ്ഞ പണിയല്ലെന്നു ജില്ലാ കൗണ്‍സില്‍ മുന്നറിയിച്ചു.ന്യായമായ വേതനവര്‍ധനവ്, കുടിശ്ശികയാക്കാതെ കൃത്യമായ വേതനം എന്നീ ന്യായമായ ആവശ്യങ്ങള്‍ ജീവനക്കാര്‍ ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ അവ നിഷ്‌കരുണം നിഷേധിക്കുകയാണ്.സ്‌കൂള്‍ പാചകത്തൊഴിലാളികള്‍, …

കേന്ദ്ര അവഗണന; സിപിഎം ആദായ നികുതി ഓഫീസിലേക്കു ബഹുജന മാര്‍ച്ച് നടത്തി

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ എം.എല്‍.എ, കെ.പി സതീഷ് ചന്ദ്രന്‍, എം.വി ബാലകൃഷ്ണന്‍, പി. കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കെ.വി കുഞ്ഞിരാമന്‍, എം. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മകനും ഭാര്യയും കളിയാട്ടത്തിനു പോയ സമയത്ത് വയോധിക തീ കൊളുത്തി മരിച്ചു; സംഭവം അണങ്കൂര്‍, എംജി കോളനിയില്‍

കാസര്‍കോട്: മകനും ഭാര്യയും കളിയാട്ടം കാണാന്‍ പോയ സമയത്ത് വയോധിക കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചു. അണങ്കൂര്‍, എം.ജി കോളനിയിലെ പരേതനായ എ.പി അപ്പുവിന്റെ ഭാര്യ ലക്ഷ്മി (85) യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മകന്‍ പ്രഭാകരന്റെ കൂടെയാണ് ലക്ഷ്മി താമസം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പ്രഭാകരനും ഭാര്യയും ലക്ഷ്മിക്കു ഇന്‍സുലിന്‍ കുത്തി വച്ച ശേഷം പുലിക്കുന്നില്‍ നടക്കുന്ന കളിയാട്ടം കാണാന്‍ പോയ സമയത്തായിരുന്നു സംഭവം. അടുപ്പില്‍ തീ പടര്‍ത്താന്‍ ഉപയോഗിക്കുന്ന ഏതോ ഇന്ധനം …

ആയിരത്തിരി അരങ്ങിലെത്തി; ആരാധകര്‍ക്ക് ആത്മശാന്തി പകര്‍ന്നു

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരത്തിരി അരങ്ങിലെത്തി. പുള്ളിക്കരിങ്കാളി ദേവിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തജനങ്ങളെ ആയിരത്തിരി മഞ്ഞള്‍ പ്രസാദം നല്‍കി ആശീര്‍വദിച്ചു. 22ന് ആരംഭിച്ച കളിയാട്ടത്തില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച തെയ്യാട്ടം ചൊവ്വാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നു. പത്തോളം തെയ്യങ്ങള്‍ തുടര്‍ച്ചയായി കെട്ടിയാടിയതു ക്ഷേത്രാന്തരീക്ഷത്തില്‍ ആത്മീയ അന്തരീക്ഷം പകര്‍ന്നു. ചൊവ്വാഴ്ച രാവിലെ ആലിത്തെയ്യവും തുടര്‍ന്നു കാളപ്പുലിയന്‍, പുലികണ്ടന്‍, മന്ത്രമൂര്‍ത്തി, വേട്ടക്കൊരു മകന്‍, പുല്ലൂര്‍ണ്ണന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി …

കുറ്റിക്കോല്‍ സ്വദേശിയുടെ മരണം: മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയി; ആരോപണ വിധേയനായ പാണ്ടി സ്വദേശി പോക്‌സോ കേസില്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കുറ്റിക്കോല്‍, വെള്ളാലയിലെ നാരായണന്റെ മകന്‍ രാജേഷി (25)ന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതും സംശയത്തിനിടയാക്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളുവെന്ന് ആദൂര്‍ പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം പയസ്വിനി പുഴയിലെ അത്തനാടിയിലാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് കാണാതായ രാജേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് മൃതദേഹം …

പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിറുത്തിയിരുന്ന സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിറുത്തിയിരുന്ന സ്‌കൂട്ടര്‍ തീവച്ചു നശിപ്പിച്ചതായി പരാതി. പന്നിപ്പാറയിലെ അബ്ദുല്‍ മനാഫിന്റെ സ്‌കൂട്ടറാണ് കത്തിച്ചത്. ഇയാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അക്രമത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

രോഗിയുടെ ആക്രമണം മലയാളി നഴ്സിന് ഗുരുതര പരിക്ക്, പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

-പി പി ചെറിയാന്‍ ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ ലോക്‌സഹാച്ചി എച്ച്സിഎ ഫ്‌ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി നഴ്സിനെ രോഗി ആക്രമിച്ചു. അക്രമത്തില്‍ നഴ്‌സിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറി എന്നയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. മലയാളി നഴ്‌സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറി എന്ന പ്രതി ഫ്‌ലോറിഡയിലെ ബേക്കര്‍ ആക്ട് പ്രകാരം ആശുപത്രിയില്‍ ആയിരുന്നു, ഒരു വ്യക്തി തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അപകടകാരിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ സ്വമേധയാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു. നഴ്സ് ആ വ്യക്തിയെ പരിചരിക്കുന്നതിനിടെയാണ് …