കാസര്‍കോട്ടെ ഷാനു കൊലക്കേസ് പ്രതി മുനവര്‍ കാസിം ജീവനൊടുക്കി; ആരോപണവുമായി കുടുംബം

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനു സമീപത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയായ യുവാവ് വീട്ടില്‍ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കുമ്പള, കൊടിയമ്മ, വില്‍റോഡിയിലെ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മകന്‍ മുനവര്‍ കാസിം (28) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വീടിന്റെ സെന്‍ട്രല്‍ ഹാളിലെ ഫാനിലാണ് മുനവര്‍ കാസിമിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.2019ല്‍ പട്‌ളയിലെ ഷാനു എന്ന …

അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൊല; പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ

കാസര്‍കോട്: സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നു ഇറങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ ബന്ധുവായ യുവാവിനെ വനത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. അഡൂര്‍, വെള്ളക്കാനയിലെ സുധാകരന്‍ എന്ന ചിതാനന്ദയെ കൊലപ്പെടുത്തിയ കേസില്‍ അഡൂര്‍, കാട്ടിക്കജെ, മാവിനടിയിലെ ഗണപ്പനായക്കിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. 2019 ഫെബ്രുവരി ഏഴിനു ഉച്ചയ്ക്ക് രണ്ടു …

ഭാര്യയുമായി അവിഹിതമെന്നു സംശയം; 55കാരന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു, പ്രതി പിടിയില്‍

കാസര്‍കോട്: ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് 55കാരന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. പ്രതി പൊലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാത്രി 8.45 മണിയോടെ മൗക്കോട്, കക്കോട്ടാണ് സംഭവം. സുനില്‍ ജോസഫി (55)നു നേരെയാണ് കക്കോട് സ്വദേശി ആസിഡ് പ്രയോഗം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ആള്‍ തന്റെ ഭാര്യയും അക്രമത്തിനു ഇരയായ സുനില്‍ ജോസഫും തമ്മില്‍ അവിഹിത ബന്ധം ഉള്ളതായി സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ പ്രതി ഭാര്യയുമായും സുനിലുമായും വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ഇതിനു …

പെരിയ, പുളിക്കാലില്‍ ആഡംബര കാര്‍ ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍; ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി, കാറിനകത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍

കാസര്‍കോട്: പെരിയ, പുളിക്കാലില്‍ റബ്ബര്‍ തോട്ടത്തിലൂടെ കടന്നു പോകുന്ന റോഡില്‍ ആഡംബര കാര്‍ ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍. മൂന്നു ദിവസം കഴിഞ്ഞിട്ടും കാര്‍ എടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം ബേക്കല്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി കാറിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. പുളിക്കാലിലെ റബ്ബര്‍ തോട്ടത്തിലൂടെ കടന്നു പോകുന്ന പഞ്ചായത്ത് റോഡിലാണ് വെള്ളനിറത്തിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന പോര്‍ഷെ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത്. പൂര്‍ണ്ണമായും അടച്ചിട്ട നിലയിലാണ് കാര്‍. അകത്തു സ്ത്രീകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള …

വിരിക്കുളത്ത് പൊലീസ് റെയ്ഡ്; കരിങ്കല്‍ ക്വാറി ഉടമ അറസ്റ്റില്‍, സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

കാസര്‍കോട്: കൊളത്തൂര്‍, വിരിക്കുളത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ് റെയ്ഡ്. സ്‌ഫോടക വസ്തുക്കളുമായി ഉടമ അറസ്റ്റില്‍. പനയാല്‍, തൊണ്ടോളിയിലെ എ. ഷാഫി (62)യെ ആണ് ബേഡകം എസ്.ഐ അരവിന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയ്ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വിരിക്കുളത്തെ ക്വാറിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. 60 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 51 ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍, ട്രാക്ടര്‍ എന്നിവയും പിടികൂടി. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിബു, ബാബുദാസ്, …

മാവുങ്കാലില്‍ അടച്ചിട്ടവീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴു പവന്‍ കവര്‍ന്നത് ആര്? കാണാതായ ഫോണില്‍ പ്രതീക്ഷ

കാസര്‍കോട്: മാവുങ്കാല്‍, കാട്ടുകുളങ്ങരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നു ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ച പോയി. വീട്ടുടമയായ സി.വി ഗീതയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം. വീട്ടുകാര്‍ വീടു പൂട്ടി താക്കോല്‍ പരിസരത്തു തന്നെ വച്ച് പുറത്തേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന ഒരു ഫോണ്‍ കാണാതായ കാര്യം വ്യക്തമായി. ഇതേ കുറിച്ച് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ആഭരണം അണിയാനായി എടുക്കാന്‍ അലമാര തുറന്നു നോക്കിയപ്പോഴാണ് …

നരഹത്യാശ്രമക്കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു

കാസര്‍കോട്: ബൈക്ക് തടഞ്ഞുനിര്‍ത്തി സ്വകാര്യബസ് ഡ്രൈവറെ അക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു. കുമ്പള, അടുക്ക, വീരനഗറിലെ ഗണേഷ്-രാജേശ്വരി ദമ്പതികളുടെ മകന്‍ വിഷ്ണു (25)വാണ് തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പത്തു ദിവസം മുമ്പാണ് ഇയാള്‍ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയിലായത്. ഒരു വര്‍ഷം മുമ്പ് ബന്തിയോട്-പെര്‍മുദെ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവര്‍ അബ്ദുല്‍ റഷീദ് എന്ന അച്ചുവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കയ്യാര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്ന …

ലഹരിക്കേസ് അന്വേഷണം സിനിമാതാരങ്ങളിലേയ്ക്കും; ശ്രീനാഥ് ഭാസിയും പ്രയാഗയും ഓംപ്രകാശിനെ സന്ദര്‍ശിച്ചുവെന്നു പൊലീസ്

കൊച്ചി: ലഹരികേസില്‍ അറസ്റ്റിലായ കെ.കെ ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാതാരങ്ങളും ഉള്ളതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. കൊച്ചി, മരടിലെ ആഡംബര ഹോട്ടലിലെ മുറിയില്‍ കഴിയുന്നതിനിടയില്‍ മലയാള സിനിമയിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗമാര്‍ട്ടിനും ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏതാനും ദിവസം മുമ്പ് കൊച്ചിയിലെത്തിയതെന്നും പൊലീസ് കണക്കുകൂട്ടുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിനെയും കൊല്ലം സ്വദേശിയായ ഷിഹാസിനെയും അറസ്റ്റു ചെയ്തത്.

അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബന്ധുവിനെ കാട്ടില്‍ വച്ച് തലയ്ക്ക് കല്ല് കൊണ്ടിടിച്ചു കൊന്ന കേസ്; പ്രതി കുറ്റക്കാരന്‍, ശിക്ഷ നാളെ

കാസര്‍കോട്: സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നു ഇറങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ ബന്ധുവായ യുവാവിനെ വനത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. ശിക്ഷാവിധി ചൊവ്വാഴ്ച. അഡൂര്‍, വെള്ളക്കാനയിലെ സുധാകരന്‍ എന്ന ചിതാനന്ദയെ കൊലപ്പെടുത്തിയ കേസില്‍ അഡൂര്‍, കാട്ടിക്കജെ, മാവിനടിയിലെ ഗണപ്പനായക്കിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.2019 ഫെബ്രുവരി ഏഴിനു ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അഡൂര്‍ റിസര്‍വ്വ് ഫോറസ്റ്റിലെ വെള്ളക്കാന, ഐവര്‍കുഴിയില്‍ ചിതാനന്ദനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. …

അമിത മദ്യപാനം; കാസര്‍കോട്ട് കൂലിത്തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

കാസര്‍കോട്: അമിതമദ്യപാനത്തെ തുടര്‍ന്ന് കൂലിപ്പണിക്കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. കര്‍ണ്ണാടക സ്വദേശിയും വര്‍ഷങ്ങളായി കാസര്‍കോട്ട് താമസക്കാരനുമായ ലിംഗപ്പ(60)യാണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലാണ് രക്തം ഛര്‍ദ്ദിച്ചു മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ക്കു ഗുരുതരമായ കരള്‍രോഗം ഉണ്ടായിരുന്നതായി പറയുന്നു. ചികിത്സ തേടിയെത്തിയപ്പോള്‍ ഇനി മദ്യപിക്കരുതെന്നു ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രെ. ഇതു വകവയ്ക്കാതെ വീണ്ടും മദ്യപിച്ചതാണ് രക്തം ഛര്‍ദ്ദിച്ച് മരിക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

‘സ്ത്രീ സുരക്ഷ, സാമൂഹിക ഉത്തരവാദിത്വം’: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

കാസര്‍കോട്: സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം എന്ന മുദ്രാവാക്യവുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നടത്തുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷക്കെന്ന പേരിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും സാമൂഹ്യ ക്ഷേമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ നീതിക്കു വലയുകയാണെന്ന് അവര്‍ പറഞ്ഞു. നജ്മ റഷീദ് ആധ്യക്ഷം വഹിച്ചു. റജീന, ഹസീന, മുഹമ്മദ് പാക്യാര, സഫ്‌റ ശംസു, ഖൈറുന്നിസ സുബൈര്‍, റൈഹാന അബ്ദുല്ല, ഖൈറുന്നിസ ഖാദര്‍, …

വിശ്വാസികളെ വ്രണപ്പെടുത്തുന്ന പരാമര്‍ശം; ,സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ക്രിസ്തുമത വിശ്വാസികളെ വ്രണപ്പെടുത്തുന്ന രീതിയില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷിറിയ, പുതിയങ്ങാടി അബ്ദുല്‍ഖാദര്‍ എന്നയാള്‍ക്കെതിരെയാണ് കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടവരാരോ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 153-ാം വകുപ്പ് പ്രകാരമാണ് കേസ്.പ്രതിക്കെതിരെ നേരത്തെയും സമാനരീതിയിലുള്ള കേസെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.

സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു; വില്ലനായത് പന്നിക്ക് വച്ച കെണി

തൃശൂര്‍: തൃശൂര്‍, വരവന്നൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ അരവിന്ദാക്ഷന്‍ (55) അനുജന്‍ രവി (50) എന്നിവരാണ് മരിച്ചത്. പാടത്തു മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. ഒരാള്‍ക്കു ഷോക്കേറ്റപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രണ്ടാമനു ഷോക്കേറ്റതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മഞ്ചേശ്വരം കോഴക്കേസ്; സുരേന്ദ്രനെതിരായ കേസ് തള്ളി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു നേതാക്കള്‍ക്ക് എതിരെയുള്ള കേസ് കോടതി തള്ളി. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും ജില്ലാ സെഷന്‍സ് കോടതിയാണ് കുറ്റമുക്തരാക്കിയത്. കെ. സുരേന്ദ്രന് നല്‍കിയ വിടുതല്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് കോടതി വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കുകയും ഇതിനു കോഴയായി രണ്ടര ലക്ഷം …

കുടുംബസമേതം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ കുമ്പളയിലെ വാച്ച് വര്‍ക്‌സ് ഉടമ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: കുടുംബസമേതം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുമ്പളയിലെ നിത്യാനന്ദ വാച്ച് വര്‍ക്‌സ് ഉടമ കുഴഞ്ഞുവീണു മരിച്ചു. കുമ്പള, ദേവിനഗര്‍, ഗട്ടിസമാജം റോഡിലെ നിത്യനിലയത്തില്‍ നാഗപ്പഗെട്ടി (72)യാണ് മരിച്ചത്. വെള്ളിയാഴ്ച നാഗപ്പഗെട്ടിയും കുടുംബവും മാണില ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: പ്രസാദ്, പ്രതിമ, പ്രകാശ്, പ്രമിത. മരുമക്കള്‍: പൂജ, നഷ്മിത്, നിഥിന്‍. സഹോദരങ്ങള്‍: ദാമോദര ഗെട്ടി, …

കോടോത്ത് തറവാട് കാരണവര്‍ കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കോടോത്ത് തറവാട് കാരണവര്‍ കുയ്യങ്ങാട്ട് കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കോടോത്ത് ഭഗവതി ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് കൂടിയാണ്. ഭാര്യ: പരേതയായ കാടകത്ത് നാരന്തട്ട സുശീല അമ്മ. മക്കള്‍: ധനഞ്ജയന്‍ നമ്പ്യാര്‍(കയ്യൂര്‍), കൃഷ്ണവേണി, സേതുമാധവന്‍ നമ്പ്യാര്‍, മധുസൂദനന്‍ നമ്പ്യാര്‍(തലശ്ശേരി), രാധാകൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട.സി.പി.സി.ആര്‍.ഐ ഉദ്യോഗസ്ഥന്‍), അഡ്വ. കെഎന്‍ ശ്രീധരന്‍ നമ്പ്യാര്‍(അതിയാമ്പൂര്‍), കെ എന്‍ ശ്രീരേഖ.മരുമക്കള്‍: കെടി ഗീത പ്രേമലത(കോടോത്ത്), പ്രീത, രതി(പയ്യന്നൂര്‍), കൃഷ്ണകാന്തി, ഹരിശങ്കര്‍(നീലേശ്വരം), പരേതനായ കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍: …

ചിത്രലേഖ വിടവാങ്ങി; എതിര്‍പ്പുകളെ ചെറുത്തുതോല്‍പ്പിച്ച ചാരിതാര്‍ത്ഥ്യത്തോടെ

കണ്ണൂര്‍: അതിജീവനവും ചെറുത്തുനില്‍പ്പും നടത്തി ജീവിതം ജീവിച്ചുകാണിച്ച കണ്ണൂരിലെ വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ (46) അന്തരിച്ചു. അര്‍ബുദരോഗ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച പയ്യാമ്പലം കടപ്പുറത്ത് നടക്കും. ജീവിക്കുവാനായി ഓട്ടോ ഡ്രൈവറുടെ കുപ്പായമണിഞ്ഞാണ് ചിത്രലേഖ വാര്‍ത്തകളില്‍ ഇടം നേടിയത്. എടാട്ടായിരുന്നു ഓട്ടോ സ്റ്റാന്റ്. ഇതിനിടയില്‍ കിണറില്‍ നിന്നും വെള്ളം കോരുന്നതിനെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായി. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ചിത്രലേഖയുടെ …

പൂരം കലക്കല്‍: അട്ടിമറി ആസൂത്രിതം, ത്രിതല അന്വേഷണത്തിനു മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കിയതിനു പിന്നില്‍ ആസൂത്രിത ശ്രമം ഉണ്ടായിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനു ത്രിതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൂരം കലങ്ങിയ സംഭവത്തില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനു വീഴ്ച ഉണ്ടായോയെന്നതിനെ കുറിച്ച് ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. തൃശൂര്‍ പൂരത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘവും …