ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) ചെന്നൈയിൽ അന്തരിച്ചു. അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
1948 ജനുവരി 6ന് കോട്ടയത്തു ജനിച്ചു. ആലുവ യുസി കോളജിലെ പഠനത്തിനു ശേഷം 1974ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ് നേടി. ചെന്നൈയിലെ സ്റ്റാൻലി കോളജിൽ നിന്നു എംഡിയും മദ്രാസ് മെഡിക്കൽ കോളജിൽ നിന്നു ഡിഎമ്മും സ്വന്തമാക്കി. 1986ൽ രാജ്യത്തെ ആദ്യ കൊറോണറി ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി. 25,000ത്തിലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. 2000ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംസ്കാരം ഏപ്രിൽ 21ന് ഉച്ചയ്ക്ക് 2ന് കോട്ടയം മാങ്ങാനത്തെ വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 3 മണിക്ക് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page