ഇരുപതുകാരിയെ മംഗ്‌ളൂരുവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; ഗള്‍ഫിലേക്ക് കടന്ന യുവാവ് ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു, വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെ പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു

കാസര്‍കോട്: സൗഹൃദത്തിലായിരുന്ന 20കാരിയെ മംഗ്‌ളൂരുവിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയുടെ പരാതിയില്‍ ജയകൃഷ്ണന്‍ എന്ന അപ്പുവിനെതിരെയാണ് കേസെടുത്തത്. ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചു.
2024 ഫെബ്രുവരി മാസം ആദ്യത്തെ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സൗഹൃദത്തിലായിരുന്ന യുവതിയെയും കൂട്ടി മംഗ്‌ളൂരുവിലെത്തിയ ജയകൃഷ്ണന്‍ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും അവിടെ വച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ജയകൃഷ്ണന്‍ പിന്നീട് ഗള്‍ഫിലേക്ക് പോയി. അടുത്തിടെ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് യുവതി സംഭവം അറിഞ്ഞത്. ഇതിനു മുമ്പ് പീഡനദൃശ്യങ്ങള്‍ ഏതാനും സുഹൃത്തുക്കള്‍ക്കു ജയകൃഷ്ണന്‍ അയച്ചു കൊടുത്തിരുന്നു. തുടര്‍ന്നാണ് യുവതി വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയതും പൊലീസ് ബലാത്സംഗത്തിനു കേസെടുത്തതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page