പിണറായി ദ ലെജൻഡ്’ : മുഖ്യമന്ത്രിയെക്കുറിച്ച് ഡോക്യുമെന്ററിയുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ‘പിണറായി ദ ലെജൻഡ്’ എന്ന ഡോക്യുമെന്ററിക്കു പിന്നിൽ.വ്യക്തി, മുഖ്യമന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പിണറായി വിജയന്റെ നേട്ടങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററി 15 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്. 21ന് സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ വാർഷികാഘോഷ വേളയിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്കു കടക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്. നേരത്തേ …

മലയാളി സൈനികൻ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജിൽ മരിച്ച നിലയിൽ

ഭോപ്പാൽ: അവധി കഴിഞ്ഞു മടങ്ങിയ മലയാളി സൈനികനെ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിദർശ്(36) ആണ് മരിച്ചത്. ഭോപ്പാലിലെ ഇഎംഇ ബറ്റാലിയനിൽ അംഗമായിരുന്നു. വ്യാഴാഴ്ചയാണ് ലീവ് കഴിഞ്ഞു നാട്ടിൽ നിന്നു മടങ്ങിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനാണ്. അച്ഛൻ സുദർശനൻ, അമ്മ നിർമല. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

ബാര, മുക്കു ന്നോത്തെ കഞ്ചാവ് വേട്ട: മുഖ്യപ്രതി മംഗ്ളൂരുവിൽ അറസ്റ്റിൽ

കാസർകോട്:ഉദുമ, ബാര,മുക്കുന്നോത്തെ വീട്ടിൽ നിന്ന് 11.190 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുക്കുന്നോത്തെ മുഹമ്മദ് സമീറി (32)നെയാണ് മേൽപറമ്പ് പൊലീസ് പിടികൂടിയത്. മംഗളൂരുവിലെ രഹസ്യ കേന്ദ്ര ത്തിൽ വച്ചായിരുന്നു അറസ്റ്റ്. സമീറിന്റെ സഹോദരൻ മുനീറും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ മാസം 25 ന് രാത്രി രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡി വൈ എസ് പി വി.വി. മനോജിന്റെയും മേൽപറമ്പ് പൊലീസ്‌ ഇൻസ്പെക്ടർ എ.സന്തോഷ്‌ കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. …

കുട്ടികളെക്കൊണ്ടു കേബിൾ മാറ്റിച്ചെന്നു പരാതി: മാത്യു കുഴൽനാടൻ എം.എൽ.എ.ക്കെതിരെ ബാലാവകാശ കമ്മിഷന് പരാതി

കൊച്ചി: കേബിൾ നീക്കം ചെയ്യാൻ കുട്ടികളെ ഉപയോഗിച്ചെന്നാരോപിച്ചു മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാലാവകാശ കമ്മിഷനും പൊലീസിനും പരാതി. സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ എന്നിവരാണ് പരാതി നൽകിയത്. വെള്ളിയാഴ്ച റോഡ് നവീകരണത്തിന്റെ ഭാഗമായി മുവാറ്റുപുഴ നഗരത്തിൽ പൊട്ടിക്കിടന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കേബിളുകൾ എംഎൽഎയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. രാവിലെ 8 മുതൽ 12 വരെയായിരുന്നു പരിപാടി. നഗരത്തിലെ 2 ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് വിദ്യാർഥികളെയും ഇതിൽ …

ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട;ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്ക്കെടുത്ത് ലഹരി എം.ഡി.എം.എ. വ്യാപാരം നടത്തിവന്ന നീർച്ചാൽ, ചൗക്കി ആസാദ് നഗർ സ്വദേശികൾ അറസ്റ്റിൽ

ബദിയടുക്ക: ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട. ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്ക്ക് വാങ്ങി ലഹരി വ്യാപാരം നടത്തുകയായിരുന്ന സംഘത്തിലെ രണ്ടു പേരെ ബദിയടുക്ക സി ഐ കെ സുധീറും സംഘവും അറസ്റ്റ് ചെയ്തു.26.100 ഗ്രാം എംഡിഎംഎയുമായി നീർച്ചാലിലെ മുഹമ്മദ്‌ ആസിഫ് (31),ചൗക്കി ആസാദ് നഗറിലെ മുഹമ്മദ് ഇക്ബാൽ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സർക്കാർ നൽകിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 50 വീടുകളിൽ ഒരു വീട് വാടകയ്ക്കെടുത്താണ് സംഘം ലഹരി …

ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് സൈനികൻ ബിഎസ്എഫ് പിടിയിൽ ; ചോദ്യം ചെയ്യൽ തുടരുന്നു

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് ജവാനെ ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോർട്ട്. രാജസ്ഥാൻ അതിർത്തിയിൽ നിന്നു പാക് ജവാനെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. പാക് സൈനികനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.നേരത്തേ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏപ്രിൽ 23ന് അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്ന ഇന്ത്യൻ ബിഎസ്എഫ് സൈനികനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തിരുന്നു. 82-ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പൂർണം കുമാർ …

പാക് യുവതിയെ വിവാഹം കഴിച്ചതു മറച്ചു വച്ചു: വീസാ കാലാവധി കഴിഞ്ഞിട്ടും സംരക്ഷിച്ചു ;സിആർപിഎഫ് സൈനികനെ പിരിച്ചുവിട്ടു

ന്യൂഡൽഹി : പാകിസ്താൻ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചതു മറച്ചു വച്ച സിആർപിഎഫ് സൈനികനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. 41-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മുനീർ അഹമ്മദിനു എതിരെയാണ് നടപടി. അനുമതിയില്ലാതെ പാകിസ്താനിയെ വിവാഹം കഴിച്ചതായും വീസാ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്തു തങ്ങാൻ സഹായിച്ചതായും കണ്ടെത്തിയിരുന്നു. ഇതു സർവീസ് ചട്ടങ്ങളുടെ ലംഘനവും ദേശീയ സുരക്ഷയെ ബാധിക്കുന്നതുമാണെന്നു കണ്ടെത്തിയതോടെയാണ് നടപടി.പാകിസ്താനിലെ സിയാൽകോട്ട് സ്വദേശിനിയായ മിനാൽ ഖാനെ വിവാഹം കഴിക്കാൻ മുനീർ സിആർപിഎഫിനെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷയിൽ തീരുമാനമാകുന്നതിനു മുൻപ് …

ലഹരി മരുന്ന് വ്യാപനം ഐപിഎല്ലിലും: ഉപയോഗം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കൻ താരത്തെ പുറത്താക്കി

ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗിച്ചതിനു ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് താരം കഗീസോ റബാഡയെ ഐപിഎല്ലിൽ നിന്നു പുറത്താക്കി. ലഹരിമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്ത് ടൈറ്റൻസ് ടീം താരത്തെ ഒഴിവാക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് റബാഡ നാട്ടിലേക്കു മടങ്ങിയെന്നാണ് ടീം അറിയിച്ചിരുന്നത്. എന്നാൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയതാണു ഇതിനു കാരണമെന്ന് റബാഡ തന്നെ പ്രസ്താവനയിലൂടെ വെളിപ്പെടുത്തുകയായിരുന്നു. നടപടിയിൽ മാപ്പു ചോദിച്ച താരം ഏറെ വൈകാതെ ക്രിക്കറ്റിലേക്കു തിരികെ എത്തുമെന്നും വ്യക്തമാക്കി.മെഗാ താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് റബാഡയെ ടീമിലെത്തിച്ചത്. …

ഒരു വർഷത്തോളം മുറിയടച്ചിരുന്ന് പബ്ജി കളിച്ചു; 19കാരന് അരയ്ക്കു താഴോട്ട് തളർന്നു, അടിയന്തര ശസ്ത്രക്രിയ

ന്യൂഡൽഹി: ഒരു വർഷത്തോളം ദിവസം മുഴുവൻ മുറിയടച്ചിരുന്ന് പബ്ജി കളിച്ച 19കാരന്റെ അരയ്ക്കു താഴേക്ക് തളർന്നു. ഡൽഹിയിലാണ് സംഭവം. ദിവസം മുഴുവൻ 12 മണിക്കൂറിലധികം അനങ്ങാതെ ഇരുന്നതോടെ യുവാവിന്റെ നട്ടെല്ല് വളഞ്ഞു. മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാകുകയും സുഷമ്നാ നാഡി അപകടാവസ്ഥയിലാകുകയും ചെയ്തു. ഇതോടെ സ്പൈനൽ ട്യൂബർക്കുലോസിസും ബാധിച്ചു. നിവർന്നു നിൽക്കാനോ നടക്കാനോ മൂത്രമൊഴിക്കാനോ കഴിയാത്ത അവസ്ഥയിലെത്തിയതോടെയാണ് യുവാവ് ചികിത്സ തേടിയത്. ഇതോടെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഗെയിമിങ്ങിനു അടിമയാകുന്ന കൗമാരക്കാർക്കിടയിൽ സുഷമ്ന നാഡി സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതായും …

ആഢംബര കാറിന്റെ ഡിക്കിയിലൊളിപ്പിച്ച് ബെംഗളൂരുവിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് കടത്ത്; യുവാവും യുവതിയും പിടിയിൽ

കൽപറ്റ: വയനാട്ടിൽ ബിഎംഡബ്ലു കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിലായി. കണ്ണൂർ അഞ്ചാംപീടിക സ്വദേശി കെ. ഫസൽ, തളിപ്പിറമ്പ് സ്വദേശിനി കെ. ഷിൻസിത എന്നിവരാണ് അറസ്റ്റിലായത്. 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നു പിടിച്ചെടുത്തു. 96,290 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. വാഹനപരിശോധനയ്ക്കിടെ കാറിലെ ഡിക്കിയിൽ 2 കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഉപയോഗത്തിനും വിൽപനയ്ക്കുമായി ബെംഗളൂരുവിൽ നിന്നു വാങ്ങിയതാണു കഞ്ചാവെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് അപകടം അന്വേഷിക്കാൻ വിദഗ്ധ സമിതി; പുക ശ്വസിച്ചാണോ 5 രോഗികളുടെ മരണമെന്ന് പരിശോധിക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതിനിടെ 5 രോഗികൾ മരിച്ച സംഭവം വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരാണ് വിദഗ്ധ സംഘത്തിൽ ഉണ്ടാകുക. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണോ രോഗികൾ മരിച്ചതെന്നു കണ്ടെത്തുകയാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.വെള്ളിയാഴ്ച രാത്രി 7.40ഓടെയാണ് അത്യാഹിത വിഭാഗത്തിലെ എംആർഐ …

പഹൽഗാം: 6 ഭീകരർ വിമാനത്തിൽ ശ്രീലങ്കയിലേക്കു കടന്നെന്ന് സൂചന: ചെന്നൈയിൽ നിന്നു കൊളംബോയിലെത്തിയ വിമാനത്തിൽ പരിശോധന

കൊളംബോ: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താൻ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ പരിശോധന. ചെന്നൈയിൽ നിന്നു കൊളംബോയിലെത്തിയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന നടക്കുന്നത്. ഭീകരാക്രമണവുമായി ബന്ധമുള്ള 6 പേർ ശ്രീലങ്കയിലേക്കു കടന്നെന്ന സൂചനയെ തുടർന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ ആവശ്യപ്രകാരം തിരച്ചിൽ ആരംഭിച്ചിട്ടുള്ളതെന്നു ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ശ്രീലങ്കൻ പൊലീസും ശ്രീലങ്കൻ വ്യോമസേനയുമാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്.അതിനിടെ അതിർത്തിയിൽ സംഘർഷ സാഹചര്യം കൂടുതൽ രൂക്ഷമാക്കി കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ …

വേടന്റെ അറസ്റ്റ് : തിടുക്കമുണ്ടായെന്ന് വിമർശനം, വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്കു നീക്കം,വനം മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ അറസ്റ്റിനെതിരെ വിമർശനം ശക്തമായതോടെജീവനക്കാർക്കെതിരെ നടപടിക്കു വനം വകുപ്പ് നീക്കമാരംഭിച്ചു.ഇതു സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ. ശശീന്ദ്രൻ, വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടു.ഇന്നു തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.വേടന്റെ അറസ്റ്റിലും തുടർ നടപടികളിലും തിടുക്കമുണ്ടായതായി വിമർശനം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് തിരുത്തൽ നടപടക്കു തയാറായതെന്നാണ് സൂചന. എൽഡിഎഫിലെ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളും വേടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഏപ്രിൽ 25നാണ് കഴുത്തിലണിഞ്ഞ …

ചക്ക തലയില്‍ വീണ് ഒമ്പതുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ചക്ക തലയില്‍ വീണു ഒമ്പതുവയസ്സുകാരി മരിച്ചു. മലപ്പുറം ചങ്കുവെട്ടിയിലാണ് ദുരന്തമുണ്ടായത്. ചങ്കുവെട്ടിയിലെ കുഞ്ഞലവിയുടെ മകള്‍ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് ഇന്നു രാവിലെ മറ്റു കുട്ടികള്‍ക്കൊപ്പം ആയിഷ കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ തൊട്ടടുത്തു നിന്ന പ്ലാവില്‍ നിന്നു ചക്ക ആയിഷയുടെ തലയില്‍ വീണു. ചക്ക വീണതിന്റെ ആഘാതത്തില്‍ കുട്ടി വീഴുകയും അടുത്തുണ്ടായിരുന്ന കല്ലില്‍ തലയിടിച്ച് മരിക്കുകയുമായിരുന്നു. അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആയിഷയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ദേശീയപാത: കുമ്പളയില്‍ താല്‍ക്കാലിക ടോള്‍ ബൂത്ത് ഉപേക്ഷിക്കണം: ജില്ലാ വികസന സമിതി

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ദേശീയ പാതയുടെ താല്‍ക്കാലിക ടോള്‍ ബൂത്ത് സ്ഥാപിക്കരുതെന്നു ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പ്രമേയം സംസ്ഥാന സര്‍ക്കാരിനും ഹൈവേ അതോറിറ്റിക്കും അയച്ചു കൊടുക്കുമെന്നു ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖരന്‍ യോഗത്തെ അറിയിച്ചു. എ.കെ.എം അഷ്‌റഫ് എംഎല്‍എ പ്രമേയം അവതരിപ്പിച്ചു. തലപ്പാടിയില്‍ ടോള്‍ പ്ലാസ നിലവിലുണ്ട്. അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ആരിക്കാടി. ദേശീയപാത അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 60 കിലോമീറ്റര്‍ പരിധിയിലാണ് ടോള്‍ പ്ലാസ സ്ഥാപിക്കുക. ആരിക്കാടിയില്‍ ടോള്‍ പിരിവ് കേന്ദ്രം സ്ഥാപിക്കുന്നത് നിയമവിധേയമല്ലെന്നു …

വളർത്തു നായയെ വിഷം നൽകി കൊന്നു; ഒറ്റയ്ക്കു താമസിച്ചിരുന്ന ദമ്പതികളെ കൊലപ്പെടുത്തി 12 പവൻ സ്വർണം കവർന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നു. ഈറോഡ് ശിവഗിരിയിലാണ് സംഭവം. രാമസ്വാമി(75) ഭാര്യ ഭാഗ്യമ്മാൾ(65) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കർഷകരായ ഇവരുടെ വീടിനു ഒരു കിലോമീറ്ററോളം ചുറ്റളവിൽ മറ്റു വീടുകളില്ല. കഴിഞ്ഞ 4 ദിവസമായി ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ മക്കൾ പ്രദേശവാസികളായ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കു 4 ദിവസത്തോളം പഴക്കമുണ്ട്. 12 പവനോളം സ്വർണം വീട്ടിൽ …

കോഴിക്കോട് മെഡിക്കൽ കോളജ് അപകടം: ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി അധികൃതർ. 3 പേർ മരിച്ചെന്ന് എംഎൽഎ.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക പടർന്ന സംഭവത്തിൽ രോഗികൾ ശ്വാസം കിട്ടാതെ മരിച്ചെന്ന ആരോപണം അധികൃതർ തള്ളി . ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 4 പേർ ആശുപത്രിയിൽ മരിച്ചു. എന്നാൽ ഇതിനു പുക പടർന്ന സംഭവവുമായി ബന്ധമില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജിത്ത് കുമാർ പറഞ്ഞു.പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല. മരിച്ച 4 രോഗികളും ഗുരുതരാവസ്ഥയിലായിരുന്നു. ഒരാൾ തൂങ്ങി മരിക്കാൻ ശ്രമിച്ചതായിരുന്നു. മറ്റൊരാൾക്കു കാൻസറും. ഒരാൾക്ക് കരൾ രോഗമായിരുന്നു. ഒപ്പം വൃക്കയും തകരാറിലായിരുന്നു. നാലാമത്തെയാൾ …

കാട്ടാന ശല്യം രൂക്ഷം: ആറളം ഫാമിൽ നിന്നു ഒറ്റദിവസം 22 ആനകളെ തുരത്തി

കണ്ണൂർ: ആറളം ഫാമിലെ രൂക്ഷമായ കാട്ടാന ശല്യത്തിനു പരിഹാരം കാണാൻ കർശന നടപടികളുമായി വനം വകുപ്പ്. ഫാമിൽ നിന്നു ഒറ്റ ദിവസം കൊണ്ട് 22 ആനകളെ കാട്ടിലേക്കു തുരത്തി. വട്ടാക്കാട് മേഖലയിൽ നിന്നും 3 കുട്ടിയാനകളും ഒരു കൊമ്പനും ഉൾപ്പെടെ 18 ആനകളെ തുരത്തി. ബ്ലോക്ക് ആറിലെ ഹെലിപാഡിൽ നിന്നു ഒരു കുട്ടിയാന ഉൾപ്പെടെ 4 ആനകളെയും തുരത്തി. ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള 25 അംഗ ദൗത്യസംഘമാണ് നടപടികൾക്കു നേതൃത്വം നൽകിയത്. ആറളം ഫാമിൽ ഇനിയും അറുപതോളം …