‘സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്; ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും ആക്രമിച്ചു’

കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവില്‍ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി എംസി റോഡില്‍ നാട്ടകം ഗവ. കോളജിന് സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ …

കാമുകനൊപ്പം ജീവിക്കാനായി രണ്ടു വയസ്സുള്ള മകനെ 50,000 രൂപയ്ക്ക് വിറ്റു; 25 കാരി അറസ്റ്റില്‍

ഹാസന്‍: കാമുകനൊപ്പം ജീവിക്കുന്നതിനു രണ്ടു വയസ്സുള്ള മകനെ അരലക്ഷം രൂപയ്ക്കു വില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍. കൊപ്പള, ഹിരിയൂരിലെ ഐശ്വര്യ (25) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ വില്‍ക്കാന്‍ പ്രേരിപ്പിച്ച കാമുകന്‍ ചന്ദ്രപ്പ (30)യ്‌ക്കെതിരെ പൊലീസ് കേസെടുത്തു.ഐശ്വര്യയുടെ ഭര്‍ത്താവ് വിദൂര സ്ഥലത്താണ് ജോലി ചെയ്യുന്നത്. അതിനാല്‍ രണ്ടു വയസ്സുള്ള മകനും യുവതിയും മാത്രമാണ് വീട്ടില്‍ താമസം. ഇതിനിടയിലാണ് ചന്ദ്രപ്പയുമായി യുവതി അടുപ്പത്തിലായത്. അടുപ്പം ശക്തമായതോടെ ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍ മകനെ ഒപ്പം കൂട്ടാന്‍ …

കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ പഴയ മാലിന്യ കേന്ദ്രത്തിനു തീ പിടിച്ചു: നാട്ടുകാര്‍ ആശങ്കയില്‍

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ കേളുഗുഡ്ഡെയിലെ പഴയ മാലിന്യ കേന്ദ്രത്തില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ തീപിടുത്തം നാട്ടുകാരെ പരിഭ്രമിപ്പിച്ചു. മാലിന്യ കേന്ദ്രത്തില്‍ മണ്ണിട്ട് മൂടിയിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപി ടിത്തമുണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തു കുതിച്ചെത്തി തീ കെടുത്തി. വി.എം. സതീഷ്, അരുണ്‍ കുമാര്‍. എം.ഒ., കെ അനുശ്രീ, എം.എ.വൈശാഖ്, ജെ. ആനന്ദ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

കുടുംബം പള്ളിയില്‍ പോയ സമയത്ത് കവര്‍ച്ച; വീട്ടില്‍ നിന്നു നഷ്ടപ്പെട്ടത് 60 പവന്‍ സ്വര്‍ണ്ണം

തിരുവനന്തപുരം: വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ നിന്നു 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കാട്ടാക്കട, കൊറ്റംകുഴി, തൊഴുക്കല്‍ കോണത്തെ ഷൈന്‍ കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. ക്രിസ്തുമസ് ആഘോഷത്തിനായി ഷൈനും കുടുംബവും പള്ളിയില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളായിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. അന്വേഷണം തുടരുന്നു.

ക്രിസ്മസ് തലേന്ന് ഫോർട്ട് വർത്തിൽ എടിഎം കവർച്ചാ ശ്രമം: കട തകർത്ത് മെഷീൻ പുറത്തേക്ക് വലിച്ചു കൊണ്ടുപോയി

പി പി ചെറിയാൻ ഫോർട്ട് വർത്ത് (ടെക്സസ്): ക്രിസ്മസ് തലേന്ന് പുലർച്ചെ ഫോർട്ട് വർത്തിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ സിനിമയെ വെല്ലുന്ന തരത്തിൽ എടിഎം കവർച്ചാ ശ്രമം. മോഷ്ടിച്ച എസ്‌യുവി ഉപയോഗിച്ച് എടിഎം മെഷീൻ കെട്ടിവലിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 3:45-വോടെ സൗത്ത് ചെറി സ്ട്രീറ്റിലെ കടയിലാണ് സംഭവം. മോഷ്ടിച്ച വാഹനത്തിൽ മെറ്റൽ കേബിൾ ഘടിപ്പിച്ച് എടിഎം മെഷീൻ കടയുടെ ഗ്ലാസ് വാതിലുകൾ തകർത്ത് മെഷിൻ പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.വാഹനം ഓടിച്ചു പോകുന്നതിനിടെ എടിഎം വേർപെട്ടുപോയി. തുടർന്നു …

കര്‍ണാടകയില്‍ കണ്ടെയ്‌നര്‍ ലോറി ബസുമായി കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബെംഗളൂരു: കര്‍ണാടക ചിത്രദുര്‍ഗയില്‍ കണ്ടെയ്‌നര്‍ ലോറി ബസുമായി കൂട്ടിയിടിച്ച് 11പേര്‍ മരിച്ചു. ദേശീയ പാത 48ല്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ലോറി ഡ്രൈവറും ക്ലീനറും ഉള്‍പ്പെടുന്നു. ബസ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. കൂട്ടിയിടിയില്‍ ബസിനു തീപിടിച്ചതായി പൊലീസ് പറഞ്ഞു. ഹിരിയൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്. ഗുരുതരമായി പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 15 സ്ത്രീകളും 14 പുരുഷന്‍മാരും കുട്ടികളും അടക്കം …

ആയമ്പാറ, ഉരുളംകോടിയിലെ ബിന്ദു ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പെരിയ, ആയമ്പാറ, ഉരുളംകോടിയിലെ ബാബുവിന്റെ മകള്‍ ബിന്ദു (30) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബിന്ദുവിനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.കമലയാണ് മാതാവ്. മധു ഏക സഹോദരന്‍. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു.

വിജയന്‍ പെരിയ മീങ്ങുന്നോനും ചാളക്കടവ് പി കുഞ്ഞികൃഷ്ണനും ഫോക്‌ലോര്‍ അവാര്‍ഡ്

കാസര്‍കോട്: കേരള ഫോക്‌ലോര്‍ അക്കാദമി 2023ലെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നു വിജയന്‍ പെരിയ മീങ്ങുന്നോനും മടിക്കൈ, ചാളക്കടവിലെ പി കുഞ്ഞികൃഷ്ണനും അവാര്‍ഡിനു അര്‍ഹരായി.വിജയന്‍ പെരിയ മീങ്ങുന്നോന്‍ അറുപതു വര്‍ഷത്തിലധികമായി തെയ്യം അനുഷ്ഠാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ദീര്‍ഘകാല സപര്യ പരിഗണിച്ചാണ് അവാര്‍ഡ്. പതിനഞ്ചാമത്തെ വയസില്‍ ആയമ്പാറ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നു പട്ടും വളയും വാങ്ങിയാണ് പണിക്കര്‍ പദവി സ്വീകരിച്ചത്. വിവിധ കാവുകളിലും ക്ഷേത്രങ്ങളിലുമായി 3000ല്‍പരം തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. പെരിയ, കുണ്ടാര്‍ സ്വദേശിയായ വിജയന്‍ …

ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്ക്

ആലപ്പുഴ : നൂറനാട് കരിമുളയ്ക്കലില്‍ കരോള്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. യുവ, ലിബര്‍ട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോള്‍ സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. യുവ ക്ലബ്ബില്‍ നിന്ന് പിരിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രൂപീകരിച്ച ക്ലബ് ആണ് ലിബര്‍ട്ടി ക്ലബ്. കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രിസ്ക ജോസഫ് ജോഫി ഡാളസിൽ അന്തരിച്ചു

പി പി ചെറിയാൻ ഡാളസ്‌ : പ്രിസ്ക ജോസഫ് ജോഫി (42 ) ഡാളസിൽ അന്തരിച്ചു.പി എം ജി സഭയുടെ മുൻ പ്രസി. പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്.ഭർത്താവ് :ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ,മക്കൾ ലേവി, ലൂക്ക്. സംസ്കാര ശുശ്രൂഷകൾ 27 ന് . പൊതുദർശനവും സംസ്‌കാരവും ശനിയാഴ്ച രാവിലെമെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം: കുമ്പളയിൽ ആദ്യം അബ്ദുൽ കാദർ,മംഗൽപാ ടിയിൽ ഗോൾഡൻ റഹ്മാൻ, മഞ്ചേശ്വരത്തു ബഷീർ കനില:അനിശ്ചിതത്വത്തിനു വിരാമം

കുമ്പള : പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച് മുസ് ലിം ലീഗിൽ ധാരണയായി. ലീഗിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിൽ ആദ്യ രണ്ടു വർഷം ഒരാളും പിന്നീടുള്ള മൂന്നു വർഷം മറ്റൊരാളും പഞ്ചായത്ത് പ്രസിഡന്റാവും.ഈ തീ രുമാനത്തോടെ എല്ലാവരെയും സന്തോഷിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. തീരുമാനമാനുസരിച്ചുകുമ്പളയിൽ ആദ്യ രണ്ട് വർഷം വി.പി അബ്ദുൽ ഖാദർ പ്രസിഡന്റവും.പിന്നീട് എ.കെ ആരിഫ് മൂന്നു വർഷ തലസ്ഥാനം വഹിക്കും.ലീഗ് ജില്ലാ പാർലമെൻ്ററി യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.വിവിധ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഒന്നിൽ കൂടുതൽ പേർ പ്രസിഡൻ്റ് …

സംസ്ഥാന ഭരണം പിടിക്കാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; ഉദുമ പിടിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും

കാസര്‍കോട്: രണ്ടാംവട്ടവും കൈവിട്ടു പോയ സംസ്ഥാന ഭരണം ഇത്തവണയെങ്കിലും തിരിച്ചു പിടിക്കുന്നതിന് കോണ്‍ഗ്രസും യു ഡി എഫും ആവനാഴിയിലെ അവസാനത്തെ അസ്ത്രവും തൊടുക്കുന്നു. ഇത്തവണ ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്നണി തന്നെ തകര്‍ന്നേക്കുമെന്ന ആശങ്കയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈയുമാണ് യു ഡി എഫിന്റെ വാശിക്ക് ശക്തി പകരുന്ന പ്രധാന ഘടകങ്ങള്‍.സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങള്‍ ഇത്തവണയും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫും മുസ്ലീംലീഗും. …

ഹൈവേ പാണലം ഭാരവാഹികൾ

കാസർകോട്:ഹൈവേ പാ ണലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളായി ഇല്യാസ് ജാക്സൺ (പ്രസി),നിസാർ കുന്നിൽ (ജന സെക്ര), ഹംസ (ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു. ടി എം എ കാദറാണ് വർക്കിംഗ് സെക്രട്ടറി.ഹസൈനാർ ഹാജി ,സിനാൻ പാണലം,ഉമ്മർ എരിയാൽ(അഡ്വൈ. ബോഡ് ),അബ്ബാസ് എംകെ,സായ്‌നുദ്ധീന്,ബാഷ (വൈ. പ്രസി.),ആഷിഖ്, അബ്ബാസ്,മനാഫ്,ഹനീഫ (ജോ. സെക്ര), ആഷിഖ് കുന്നിൽ,റഫീഖ് പിഎം, ഉമ്മർ ,റാഷി ,സിയ ,അഷ്ഫാഖ് ,സിദ്ധീഖ്, മുഫീദ്,നിസാർ ,ഹംസ , ഇബ്രാഹിം എംകെ , ഹാരിസ് ,ബദ്‌റുദ്ധീൻ ,സിദ്ധീഖ് തുരുത്തി (എക്സി.) എന്നിവരാണ് …

വ്യാജ രേഖകൾ ചമച്ച്പാസ്പോർട്ട് വെരിഫിക്കേഷൻ;പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

മംഗളൂരു: അധികാരികളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വ്യാജ രേഖകൾ നിർമ്മിച്ച് വെരിഫിക്കേഷൻ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നതിന് വിട്ടൽ പൊലീസ് ഒരു കോൺസ്റ്റബിളിനെയും പാസ്‌പോർട്ട് അപേക്ഷകനെയും അറസ്റ്റ് ചെയ്തു.വിട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനാണെന്ന് അവകാശപ്പെടുന്ന ശക്തിദാസ് , കോൺസ്റ്റബിൾ എന്നിവർക്ക് എതിരെയാണ് കേസ്.ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.ശക്തി ദാസ് എന്നയാൾ കഴിഞ്ഞ ഫെബ്രുവരിയിൽ പാസ്‌പോർട്ടിന് അപേക്ഷിച്ചതായി പൊലീസ് പറഞ്ഞു .പരിശോധനയിൽ അപേക്ഷയിൽ പരാമർശിച്ച വിലാസം ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് അപേക്ഷ ശുപാർശ ചെയ്തില്ല.പിന്നീട് ശക്തിദാസ് …

വസതിയില്‍ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി ദിലീപിന്റെ സഹോദരി

കൊച്ചി: വസതിയില്‍ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി നടന്‍ ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ്. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കും മേധാവികള്‍ക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. 2025 ഡിസംബര്‍ 8 ന് ആലുവയിലെ ‘പത്മസരോവരം’ എന്ന വസതിയില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി …

വിജയ് ഹസാരെ ട്രോഫി; ഡല്‍ഹി- ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും മാറ്റി

ബെംഗളൂരു: ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹിയും ആന്ധ്രയും തമ്മില്‍ നടക്കേണ്ടിയിരുന്ന വിജയ് ഹസാരെ ട്രോഫി മത്സരം സുരക്ഷാപരമായ കാരണങ്ങളാല്‍ മാറ്റിവെച്ചു. മത്സരം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് അപ്രതീക്ഷിതമായി വേദി മാറ്റിയത്. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മത്സരം നടത്താനാവില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് വേദി മാറ്റിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ സമിതി മത്സരത്തിന് അനുമതി നിഷേധിച്ചത്. മത്സരത്തില്‍ ഡല്‍ഹിക്കായി …

എസ്‌ഐആര്‍ കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; കാസര്‍കോട്ടെ 5 നിയമസഭാ മണ്ഡലങ്ങളില്‍ 56911 വോട്ടര്‍മാര്‍ കുറഞ്ഞു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.പട്ടികയുടെ പകര്‍പ്പു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കു കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വിതരണം ചെയ്തു. ഓണ്‍ലൈനിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.പട്ടികയില്‍ പേരു വന്നിട്ടുണ്ടോ എന്ന് മുഴുവന്‍ സമ്മതിദായകരും ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കരടുപട്ടികയില്‍ പേരില്ലാത്തവര്‍ ജനുവരി 14നുള്ളില്‍ അതു സംബന്ധിച്ച് അധികൃതര്‍ക്കു പരാതി നല്‍കണം. ഇത്തരക്കാരെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു 22നു തിരുത്തിയ പട്ടിക പുറത്തിറക്കും. ഇന്നു പ്രസിദ്ധീകരിച്ച കരടുപട്ടിക അനുസരിച്ചു കാസര്‍കോട് ജില്ലയിലെ അഞ്ചു …

സര്‍ക്കാര്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലികള്‍; ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലികള്‍ സൈ്വര്യവിഹാരം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. . ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നു. അടുത്തിടെ ജബല്‍പൂരിലെ വിക്ടോറിയ ആശുപത്രിയില്‍ രോഗികളുടെ കിടക്കകള്‍ക്ക് മുകളിലൂടെ എലികള്‍ ഓടുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സത്നയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവരുന്നത്. സത്ന ജില്ലാ ആശുപത്രിയിലെ അതീവ ജാഗ്രത വേണ്ട എസ്.എന്‍.സി.യു (SNCU) വാര്‍ഡിനുള്ളില്‍ എലികള്‍ ഓടിനടക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. കുഞ്ഞുങ്ങളുടെ സുരക്ഷയെയും ആശുപത്രിയിലെ ശുചിത്വത്തെയും കുറിച്ച് …