പിണറായി ദ ലെജൻഡ്’ : മുഖ്യമന്ത്രിയെക്കുറിച്ച് ഡോക്യുമെന്ററിയുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ‘പിണറായി ദ ലെജൻഡ്’ എന്ന ഡോക്യുമെന്ററിക്കു പിന്നിൽ.
വ്യക്തി, മുഖ്യമന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പിണറായി വിജയന്റെ നേട്ടങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററി 15 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്. 21ന് സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ വാർഷികാഘോഷ വേളയിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്കു കടക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്. നേരത്തേ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയെക്കുറിച്ച് ഇറക്കിയ വാഴ്ത്ത് പാട്ട് വിവാദമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page