വേടന്റെ അറസ്റ്റ് : തിടുക്കമുണ്ടായെന്ന് വിമർശനം, വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്കു നീക്കം,വനം മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ അറസ്റ്റിനെതിരെ വിമർശനം ശക്തമായതോടെജീവനക്കാർക്കെതിരെ നടപടിക്കു വനം വകുപ്പ് നീക്കമാരംഭിച്ചു.
ഇതു സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ. ശശീന്ദ്രൻ, വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടു.ഇന്നു തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.
വേടന്റെ അറസ്റ്റിലും തുടർ നടപടികളിലും തിടുക്കമുണ്ടായതായി വിമർശനം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് തിരുത്തൽ നടപടക്കു തയാറായതെന്നാണ് സൂചന. എൽഡിഎഫിലെ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളും വേടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഏപ്രിൽ 25നാണ് കഴുത്തിലണിഞ്ഞ മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതോടെ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ആരാധകൻ സമ്മാനമായി നൽകിയതാണെന്നും പുലിപ്പല്ലാണെന്ന് അറിയാതെയാണ് കൈവശം വച്ചതെന്നും വേടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ 7 വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാക്കുറ്റം ചുമത്തി വാണം വകുപ്പ് വേ ടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് വേടനു കോടതി ജാമ്യം അനുവദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page