ബദിയടുക്ക: ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട. ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്ക്ക് വാങ്ങി ലഹരി വ്യാപാരം നടത്തുകയായിരുന്ന സംഘത്തിലെ രണ്ടു പേരെ ബദിയടുക്ക സി ഐ കെ സുധീറും സംഘവും അറസ്റ്റ് ചെയ്തു.
26.100 ഗ്രാം എംഡിഎംഎയുമായി നീർച്ചാലിലെ മുഹമ്മദ് ആസിഫ് (31),
ചൗക്കി ആസാദ് നഗറിലെ മുഹമ്മദ് ഇക്ബാൽ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സർക്കാർ നൽകിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 50 വീടുകളിൽ ഒരു വീട് വാടകയ്ക്കെടുത്താണ് സംഘം ലഹരി വ്യാപാരം നടത്തിവന്നത്.
രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകിട്ട്
വീട്ടിലെ കിടപ്പുമുറിയിൽ നിന്നും പാക്കറ്റുകളിൽ ആക്കി സൂക്ഷിച്ച നിലയിലായിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിൻ്റെ മിന്നൽ നീക്കം.
പ്രതികളെ ഞായറാഴ്ച മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കുമെന്ന്
പൊലീസ് അറിയിച്ചു.
