ഒരു വർഷത്തോളം മുറിയടച്ചിരുന്ന് പബ്ജി കളിച്ചു; 19കാരന് അരയ്ക്കു താഴോട്ട് തളർന്നു, അടിയന്തര ശസ്ത്രക്രിയ

ന്യൂഡൽഹി: ഒരു വർഷത്തോളം ദിവസം മുഴുവൻ മുറിയടച്ചിരുന്ന് പബ്ജി കളിച്ച 19കാരന്റെ അരയ്ക്കു താഴേക്ക് തളർന്നു. ഡൽഹിയിലാണ് സംഭവം. ദിവസം മുഴുവൻ 12 മണിക്കൂറിലധികം അനങ്ങാതെ ഇരുന്നതോടെ യുവാവിന്റെ നട്ടെല്ല് വളഞ്ഞു. മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാകുകയും സുഷമ്നാ നാഡി അപകടാവസ്ഥയിലാകുകയും ചെയ്തു. ഇതോടെ സ്പൈനൽ ട്യൂബർക്കുലോസിസും ബാധിച്ചു. നിവർന്നു നിൽക്കാനോ നടക്കാനോ മൂത്രമൊഴിക്കാനോ കഴിയാത്ത അവസ്ഥയിലെത്തിയതോടെയാണ് യുവാവ് ചികിത്സ തേടിയത്. ഇതോടെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഗെയിമിങ്ങിനു അടിമയാകുന്ന കൗമാരക്കാർക്കിടയിൽ സുഷമ്ന നാഡി സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതായും രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും ഇന്ത്യൻ സ്പൈനൽ ഇഞ്ചുറീസ് സെന്റർ (ഐഎസ്ഐസി) അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page