രാത്രിയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നേരിട്ട് ഓട്ടോ പരിശോധന; 174 ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തി
കാക്കനാട്: ഓട്ടോയുടെ നിയമലംഘനം പരിശോധിക്കുന്നതിന് എറണാകുളം ജില്ലാ കലക്ടര്‍ രാത്രിയില്‍ നേരിട്ട് റോഡിലിറങ്ങി. പരിശോധനയില്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തുകയായിരുന്ന 174 ഓട്ടോകള്‍ക്ക് പിഴ ചുമത്തി. കലക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഓട്ടോ പരിശോധന നടത്തിയത്. ആറു സ്‌ക്വാഡുകള്‍ ചേര്‍ന്നു 365 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ഫുള്‍ സ്ലീവ് ഷര്‍ട്ടും ഫോര്‍മല്‍ പാന്റ്സും ധരിച്ചാണ് കലക്ടര്‍ പരിശോധനയ്ക്കെത്തിയത്. അതുകൊണ്ടുതന്നെ കലക്ടറെ തിരിച്ചറിയാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഓട്ടോ വിളിച്ചപ്പോള്‍ അടുത്തെത്തിയ ഓട്ടോ ഡ്രൈവറോട് മീറ്റര്‍ അനങ്ങില്ലേയെന്നായിരുന്നു കലക്ടറുടെ ചോദ്യം. …