കുട്ടികളെക്കൊണ്ടു കേബിൾ മാറ്റിച്ചെന്നു പരാതി: മാത്യു കുഴൽനാടൻ എം.എൽ.എ.ക്കെതിരെ ബാലാവകാശ കമ്മിഷന് പരാതി

കൊച്ചി: കേബിൾ നീക്കം ചെയ്യാൻ കുട്ടികളെ ഉപയോഗിച്ചെന്നാരോപിച്ചു മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാലാവകാശ കമ്മിഷനും പൊലീസിനും പരാതി. സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ എന്നിവരാണ് പരാതി നൽകിയത്. വെള്ളിയാഴ്ച റോഡ് നവീകരണത്തിന്റെ ഭാഗമായി മുവാറ്റുപുഴ നഗരത്തിൽ പൊട്ടിക്കിടന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കേബിളുകൾ എംഎൽഎയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. രാവിലെ 8 മുതൽ 12 വരെയായിരുന്നു പരിപാടി. നഗരത്തിലെ 2 ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് വിദ്യാർഥികളെയും ഇതിൽ പങ്കെടുപ്പിച്ചിരുന്നു. പിന്നാലെ കേബിളുകളും ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകളുടെ അവശിഷ്ടങ്ങളും കനത്ത വെയിലിൽ വിദ്യാർഥികളെക്കൊണ്ടു നീക്കം ചെയ്യിച്ചു വെന്നാരോപിച്ചാണ് ബാലാവകാശ കമ്മിഷനും മൂവാറ്റുപുഴ ഡിവൈഎസ്പിക്കും പരാതി നൽകിയത്. മാത്യു കുഴൽനാടൻ എം.എൽ.എ., രണ്ടു കൗൺസിലർമാരാ സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർക്കെതിരെയാണ് ഇടതു നേതാക്കന്മാർപരാതി നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page