ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്
കാസര്‍കോട്: മൂന്നാം വിവാഹത്തിനായി പത്രപരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതായി പരാതി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 34 കാരിയുടെ പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍, കയ്പമംഗലം സ്വദേശി പ്രശാന്ത് എന്ന ഷോബിക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ സമാന കേസുകള്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. 2023 ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ വരെ വിവിധ ദിവസങ്ങിലാണ് പീഡിപ്പിച്ചതെന്നാണ് കേസ്. കാസര്‍കോട്, മൂന്നാര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ …