കൊച്ചിയിലെ കപ്പൽ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു,തീരത്തടിയാതെ അപകടകരമായ രാസവസ്തുക്കളുള്ള 13 കണ്ടെയ്നറുകൾ

തിരുവനന്തപുരം: കൊച്ചി തീരത്ത് എംഎസ്ഇ എൽസ 3 ചരക്കുകപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നടപടി. . തീരദേശത്ത് അപകടം ഒഴിവാക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സഹായിക്കും.
മേയ് 24നാണ് അറബിക്കടലിൽ കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയത്. തുടർന്ന് കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ തീരങ്ങളിൽ അടിഞ്ഞു. അപകടകരമായ രാസവസ്തുക്കളുള്ള 13 കണ്ടെയ്നറുകൾ ഇതുവരെ തീരത്തടിഞ്ഞിട്ടില്ല. ഇതിൽ 12 എണ്ണത്തിലും കാത്സ്യം കാർബണൈറ്റാണ്. കപ്പലിൽ നിന്ന് ഒഴുകിയ എണ്ണപാട നിയന്ത്രിക്കാനുള്ള നടപടികൾ തുടരുകയാണ്.
തീരത്തടിഞ്ഞ കണ്ടെയ്നറുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു വ്യാഴാഴ്ച തുടക്കമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page