പട്ടാമ്പിയില്‍ ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി ഉന്തുംതള്ളും; സംഘര്‍ഷം

പാലക്കാട്: പട്ടാമ്പി 12-ാം വാര്‍ഡ് ബൂത്തില്‍ ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയോടടുത്തു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.വാര്‍ഡില്‍ മുസ്ലീംലീഗും വെല്‍ഫെയര്‍പാര്‍ട്ടി സ്വതന്ത്രനും തമ്മിലാണ് ശക്തമായ മത്സരം. വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകനും സി പി എം പിന്തുണ നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ ഇതേ വാര്‍ഡില്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പത്രിക നല്‍കിയിട്ടുണ്ടെന്നും അതു സി പി എമ്മിന്റെ സ്വതന്ത്രനാണെന്നും ആ പാര്‍ട്ടി അവകാശപ്പെടുന്നു. എന്നാല്‍ അത്തരമൊരു സ്ഥാനാര്‍ത്ഥി പ്രചരണ രംഗത്തോ അയാളുടെ പ്രതിനിധികള്‍ ബൂത്തിനടുത്തോ …

കാസര്‍കോട്ട് വന്‍ പോളിംഗ്; 56.52 ശതമാനം പേര്‍ വോട്ടു ചെയ്തു, എങ്ങും നീണ്ട ക്യൂ

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ കനത്ത പോളിംഗ്. ഉച്ചക്ക് 2.15 മണിവരെ 56.52 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. രാവിലെ വോട്ടിംഗില്‍ മന്ദത ആയിരുന്നുവെങ്കിലും ഉച്ചയോടെ ചിത്രം മാറുകയായിരുന്നു. ഭൂരിഭാഗം ബൂത്തുകള്‍ക്കു മുന്നിലും നീണ്ട നിരകള്‍ രൂപം കൊണ്ടു. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ മിക്ക ബൂത്തുകളിലും നിശ്ചിത സമയ പരിധിക്കകം വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് സൂചന. തൃശൂരില്‍ 55.49 ശതമാനം പേര്‍ വോട്ടു ചെയ്തു. പാലക്കാട്ട് 57.75 ശതമാനം പേരും മലപ്പുറത്ത് 59.21 ശതമാനം …

കുമ്പള, പെര്‍വാഡ് കടപ്പുറത്ത് വന്‍ അഗ്നിബാധ; കടപ്പുറത്ത് കയറ്റി വച്ചിരുന്ന ഫൈബര്‍ തോണിയും വലയും കത്തി നശിച്ചു

കാസര്‍കോട്: കുമ്പള, പെര്‍വാഡ് കടപ്പുറത്ത് വന്‍ അഗ്നിബാധ. കരയില്‍ കയറ്റി വച്ചിരുന്ന ഫൈബര്‍ തോണിയും വലയും കത്തി നശിച്ചു. തീ സമീപപ്രദേശങ്ങളിലേക്കു പടര്‍ന്നതോടെ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് ആയതിനാല്‍ തോണി കടലില്‍ പോയിരുന്നില്ല. അപകടകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹസൈനാര്‍, ബഡുവന്‍കുഞ്ഞി, കാസിം, ഹസൈനാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തോണി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി.

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ്: മൊഗ്രാല്‍ കൊപ്പളം വാര്‍ഡിലും, കുമ്പള റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡിലും കനത്ത പോളിംഗ്

കുമ്പള: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കുമ്പളയിലെ വിവിധ ബൂത്തുകളില്‍ രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തി.ത്രികോണ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ വാര്‍ഡുകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മൊഗ്രാല്‍ കൊപ്പളം പതിനാറാം വാര്‍ഡിലെ രണ്ട് ബൂത്തുകളിലും, കുമ്പള റെയില്‍വേ സ്റ്റേഷന്‍ പതിനെട്ടാം വാര്‍ഡിലെ പെര്‍വാഡ് എസ്സാ സ്‌കൂളിലെ ബൂത്തിലുമാണ് അതിരാവിലെ തന്നെ കനത്ത പോളിംഗ് നടന്നത്. കുമ്പള സ്‌കൂളില്‍ പോളിംഗ് മന്ദഗതിയിലാണ്.കനത്ത പോളിംഗ് നടക്കുന്ന രണ്ടു വാര്‍ഡുകളിലും യുഡിഎഫ്- എല്‍ഡിഎഫിന് പുറമെ സ്വതന്ത്രരും കടുത്ത വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ട്.മൊഗ്രാല്‍ …

യു.എസ്. സന്ദര്‍ശനത്തിനു വിസ ആവശ്യമില്ലാത്ത 42 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ 5 വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ പരിശോധിക്കാന്‍ നീക്കം: ഉത്ക്കണ്ഠ

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: യു.എസ്. സന്ദര്‍ശകരുടെ സോഷ്യല്‍ മീഡിയ പരിശോധിക്കാന്‍ നീക്കം. അമേരിക്ക സന്ദര്‍ശിക്കന്നതിനു വിസ ആവശ്യമില്ലാത്ത 42 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഇനി 5 വര്‍ഷത്തെസോഷ്യല്‍ മീഡിയ വിവരങ്ങള്‍ നല്‍കണമെന്നു യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് സൂചന.വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ യു.എസിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.വിസ ഒഴിവാക്കല്‍ …

തെരഞ്ഞെടുപ്പ് ചൂടകറ്റാം; എസ് വൈ എസ് കുണിയ ശാഖയുടെ തണ്ണീര്‍പന്തല്‍ വോട്ടര്‍മാര്‍ക്ക് ആശ്വാസമായി

കാസര്‍കോട്:കടുത്ത ചൂടില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി എസ് വൈ എസ് ഒരുക്കിയ തണ്ണീര്‍പന്തല്‍ ശ്രദ്ധേയമായി. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് ബൂത്തായ കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്താണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. കേരള മുസ്ലീം ജമാഅത്തിന്റെ സഹകരണത്തോടെയാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്‍,യുഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷാഫി ഉള്‍പ്പെടെ നിരവധി പേര്‍ തണ്ണീര്‍ പന്തലില്‍ എത്തി ദാഹമകറ്റി. എസ് വൈ എസ് പ്രവര്‍ത്തകനായ മമ്മു കുണിയ …

പ്രശസ്ത കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ മകന്‍ കൃഷ്ണ പ്രദീപ് റൈ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ മകന്‍ ബദിയഡുക്ക, കള്ളക്കലിയയിലെ കൃഷ്ണ പ്രദീപ് റൈ (62) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ പത്തരമണിയോടെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഭാര്യ: ആരതി. മകള്‍: പ്രകൃതി (ബംഗ്‌ളൂരു). സഹോദരങ്ങള്‍: ദുര്‍ഗ്ഗാ പ്രസാദ് റൈ, ജയശങ്കര്‍ റൈ, പ്രസന്നറൈ, ശ്രീരംഗനാഥ റൈ, ദേവകി ദേവി, കാവേരി, രവിരാജ് റൈ.

ബേക്കലില്‍ ബൂത്തിനു പുറത്തു വന്‍ ആള്‍ക്കൂട്ടം; പൊലീസെത്തി വിരട്ടിയോടിച്ചു

കാസര്‍കോട്: ബേക്കല്‍ ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിലെ ബൂത്തിനു സമീപത്ത് തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തെ പൊലീസ് വിരട്ടിയോടിച്ചു. വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുക്കള്‍ക്കം ബൂത്തിനു പുറത്തു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചു കൂടുകയായിരുന്നു. ഇതിനിടയില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളും സ്ഥലത്തെത്തി. ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നു. ഉദുമ പഞ്ചായത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃക്കണ്ണാട് വാര്‍ഡിന്റെ ബൂത്താണ് ബേക്കല്‍ ഫിഷറീസ് ഗവ. എല്‍ പി …

ജീവിതത്തില്‍ ക്രിക്കറ്റിനേക്കാള്‍ കൂടുതലായി മറ്റൊന്നിനേയും ഞാന്‍ സ്‌നേഹിച്ചിട്ടില്ല; പലാശ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി സ്മൃതി മന്ഥന

മുംബൈ: സംഗീത സംവിധായകന്‍ പലാശ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം ഭാരത് മണ്ഡപത്തില്‍ നടന്ന ആമസോണ്‍ സംഭവ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ഥന. ഉച്ചകോടിയില്‍ വച്ച് 2013ലെ തന്റെ അരങ്ങേറ്റം മുതല്‍ കഴിഞ്ഞ മാസം ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പികളില്‍ ഒരാളായി മാറിയ യാത്രയെക്കുറിച്ചും മന്ഥന സംസാരിച്ചു. ക്രിക്കറ്റിനേക്കാള്‍ ആഴത്തില്‍ ശ്രദ്ധിക്കുന്ന മറ്റൊന്നും തനിക്കില്ലെന്ന് പറഞ്ഞ താരം കഴിഞ്ഞ 12 …

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ താരം; 100 മീറ്റര്‍ നീന്തലില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഒരു വയസ്സുകാരി വേദ

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ താരമായി മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നുള്ള വേദ പരേഷ്. 100 മീറ്റര്‍ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന റെക്കോര്‍ഡ് ആണ് ഈ ഒരു വയസ്സുകാരി സ്ഥാപിച്ചത്. ഇതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്തു. ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നിന്നുള്ള ഔദ്യോഗിക മെയില്‍ കാണിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് വേദ പരേഷിന്റെ നേട്ടം പരസ്യപ്പെടുത്തിയത്. വേദ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയതായി ഇമെയിലില്‍ പറഞ്ഞിരുന്നു, ഇത് …

ഡാലസിൽ വാഹന പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട ; 2 പേർ അറസ്റ്റിൽ

പി പി ചെറിയാൻ ഡാലസ്: ഡാലസിലെ വൈറ്റ് റോക്ക് ഏരിയയിൽ ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പൗണ്ടിനടുത്ത് കൊക്കെയ്‌നും മെത്താംഫെറ്റാമിനും ഡാലസ് പോലീസ് പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റു ചെയ്തു. അമിത വേഗതയിൽ വന്ന ഒരു ഗോൾഡ് ജി എം സി യൂക്കോൺ വാഹനമാണ് പോലീസ് തടഞ്ഞുനിർത്തിയത്.യാത്രക്കാരനായിരുന്ന ജീസസ് ജോണാത്തൻ ഗാർസയെ , മോഷണക്കേസിലെ പരോൾ ലംഘനത്തിനുള്ള വാറന്റ് ഉണ്ടായിരുന്നതിനാൽ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് കൊക്കെയ്ൻ പിടികൂടി. വാഹനമോടിച്ചിരുന്ന മോയിസസ് പെരസ് ജൂനിയറുടെ പക്കൽ …

‘എന്റെ വോട്ട് പ്രതിഷേധത്തിൻ്റെ വോട്ട് ; പ്രതികാരത്തിൻറെയും” : എൻ എ നെല്ലിക്കുന്ന് എം എൽ എ

കാസർകോട്: ‘എൻറെ വോട്ട് പ്രതിഷേധത്തിന്റെ വോട്ടാണ്;പ്രതികാരത്തിന്റേയും” – പറയുന്നത് കാസർകോട് എം എൽ എ ,എൻ എ നെല്ലിക്കുന്ന്.നെല്ലിക്കുന്ന് എയുപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെയാണ് തന്റെ പ്രതിഷേധമെന്നു അദ്ദേഹം വിശദീകരിച്ചു.ആ പ്രതിഷേധത്തി ന്റെ വോട്ടാണ് ചെയ്തത്. കാസർകോട് നഗരസഭയിൽ ലീഗിന് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ ലഭിക്കുമെന്നു ലീഗ് സംസ്ഥാന നേതാവായ അദ്ദേഹം പറഞ്ഞു. റിബലുകൾ എല്ലാ തിരഞ്ഞെടുപ്പിലും ഉണ്ടാകാറുണ്ട്. അതിനെയൊക്കെ അതിജീവിച്ച് …

കാസര്‍കോട് നഗരസഭയില്‍ പോളിംഗ് മന്ദഗതിയില്‍; രാവിലെ 8.15ന് ആനബാഗിലു വാര്‍ഡ് ബൂത്ത് ശൂന്യം

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ പോളിംഗ് മന്ദഗതിയില്‍. രാവിലെ തന്നെ വോട്ടര്‍മാരുടെ വന്‍ ക്യു പ്രകടമാകാറുള്ള ബൂത്തുകളില്‍ പോലും ഇത്തവണ മന്ദത അനുഭവപ്പെടുകയായിരുന്നു. കാസര്‍കോട് നഗരസഭയിലെ ആനബാഗിലു ബൂത്തില്‍ രാവിലെ 8.15 മണിക്ക് ഒരു വോട്ടറും ഇല്ലായിരുന്നു. ബിജെപിയുടെ കുത്തക വാര്‍ഡായ ആനബാഗിലുവില്‍ 800ല്‍പ്പരം വോട്ടര്‍മാരാണ് ആകെയുള്ളത്. രാവിലെ 10.30 മണി വരെ കാസര്‍കോട് നഗരസഭയില്‍ 21.92 ശതമാനം വോട്ട് പോള്‍ ചെയ്തു. കാഞ്ഞങ്ങാട് 21.64 ശതമാനം പേരും നീലേശ്വരത്ത് 26.5 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി. മഞ്ചേശ്വരം …

ബോവിക്കാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരന് കണ്‍ട്രോള്‍ പോയി; സാരിയുടുത്ത് കൂടെയെന്ന് വനിതാ പ്രിസൈഡിംഗ് ഓഫീസറോട് ചോദിച്ച പൊലീസുകാരനെതിരെ കേസ്, അരങ്ങേറിയത് നാടകീയ സംഭവം

കാസര്‍കോട്: മദ്യലഹരിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി വനിതാ പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറിയ കാഞ്ഞങ്ങാട് ബീറ്റാ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണുപ്രസാദിന്റെ പരാതി പ്രകാരമാണ് സിപിഒയായ സനൂപ് ജോണിനെതിരെ കേസെടുത്തത്. മുളിയാര്‍ പഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്തായ ബോവിക്കാനം എ.യു.പി സ്‌കൂളില്‍ ബുധനാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇതേ കുറിച്ച് ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ- ‘അധ്യാപികയായ അനസൂയയാണ് ബൂത്തിലെ പ്രിസൈഡിംഗ് …

‘തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും വോട്ടിംഗ് മെഷീന്‍ തകരാറിലായി

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മൂന്ന് മണിക്കൂറില്‍ 20.27% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വടക്കന്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 13 ന് വോട്ടെണ്ണും. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. ഡിസംബര്‍ 9 ന് ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി …

ബദിയഡുക്ക, കുമ്പഡാജെയില്‍ സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്നില്‍ നാടന്‍ ബോംബ് പൊട്ടി വളര്‍ത്തു നായ ചത്തു; മൂന്നു ബോംബുകള്‍ പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പഡാജെയില്‍ സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്നില്‍ ഉണ്ടായ നാടന്‍ ബോംബ് സ്‌ഫോടനത്തില്‍ വളര്‍ത്തു നായ ചത്തു. വിവരമറിഞ്ഞെത്തിയ ബദിയഡുക്ക പൊലീസ് പൊട്ടാതെ കിടന്ന മൂന്നു നാടന്‍ ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ കാദ്രാബല്ലിയിലെ പ്രകാശന്റെ വീടിനു സമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് ആള്‍ക്കാര്‍ സ്ഥലത്ത് എത്തിയപ്പോള്‍ പ്രകാശന്റെ വളര്‍ത്തു നായ ചത്തു കിടക്കുന്നതാണ് കണ്ടത്. …

പരപുരുഷ ബന്ധമെന്നു സംശയം: ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൂട്ടക്കൊല ചെയ്ത കേസ്; മലയാളി യുവാവിന് വധശിക്ഷ

മടിക്കേരി: ഭാര്യയുള്‍പ്പെടെ നാലു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിന് വധശിക്ഷ. വയനാട് സ്വദേശി ഗിരീഷി(38)നെയാണ് വീരാജ്‌പേട്ട രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭാര്യ നാഗി (30), മകള്‍ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. 2025 മാര്‍ച്ച് 27ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ഗിരീഷ് ഭാര്യയുടെ വീരാജ്‌പ്പേട്ട, പൊന്നംപ്പേട്ടെ, ബെഗൂരിലെ വീട്ടിലായിരുന്നു താമസം. നാഗിയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകളാണ് കാവേരി. ഗിരീഷിനും ഭാര്യയും …

മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റ് ടീമിലേക്ക് പരിഗണിച്ചില്ല; കോച്ചിനെ ബാറ്റുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച് യുവതാരങ്ങള്‍; നെറ്റിയില്‍ 20 തുന്നലുകള്‍

പോണ്ടിച്ചേരി: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള വിരോധത്തില്‍ കോച്ചിന് നേരെ യുവതാരങ്ങളുടെ ആക്രമണം. പോണ്ടിച്ചേരി അണ്ടര്‍ 19 ടീം പരിശീലകനായ എസ് വെങ്കട്ടരമണനെയാണ് മൂന്ന് യുവതാരങ്ങള്‍ ചേര്‍ന്ന് ഗ്രൗണ്ടില്‍വെച്ച് ബാറ്റുകൊണ്ട് ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കട്ടരമണയുടെ നെറ്റിയില്‍ 20 തുന്നല്‍ വേണ്ടിവന്നു. ഇന്‍ഡോര്‍ നെറ്റ്‌സില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. വെങ്കട്ടരമണയുടെ തോളെല്ലിനും വാരിയെല്ലിനും പൊട്ടലേറ്റതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കാര്‍ത്തികേയന്‍, …