കെട്ടിടത്തില്‍ നിന്നും ചാടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്‌കൂളിന്റെ അംഗീകാരം സി.ബി.എസ്.ഇ റദ്ദാക്കി

ജയ്പൂര്‍: കെട്ടിടത്തില്‍ നിന്നും ചാടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം സി.ബി.എസ്.ഇ റദ്ദാക്കി. വിദ്യാര്‍ഥികളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.എസ്.ഇയുടെ നടപടി. ജയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിന്റെ അംഗീകാരമാണ് റദ്ദാക്കിയത്. നവംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ രണ്ട് മാസത്തിന് ശേഷമാണ് സ്‌കൂളിനെതിരെ നടപടി എടുത്തത്. കുട്ടിയുടെ മരണത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ …

കാന്തപുരം നയിക്കുന്ന കേരളയാത്ര നാളെ തുടങ്ങും; പതാക കൈമാറ്റം ഉള്ളാളില്‍, ഉദ്ഘാടന സമ്മേളനം ചെര്‍ക്കളയില്‍

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്ര ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് നയിക്കുന്നത്. സയ്യിദ് ഇബ്രാഹിം ഖലീല്‍ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവര്‍ ഉപനായകരാണ്.സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നത സാരഥികള്‍ യാത്രയില്‍ ഉണ്ടാകും.മനുഷ്യര്‍ക്കൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ഉള്ളാള്‍ ദര്‍ഗ്ഗ സിയാറത്തോടെ …

കാണാതായ വളര്‍ത്തുപൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് കുടുംബം; ജംഗ്ഷനുകളിലെല്ലാം പോസ്റ്ററുകള്‍

ദിയോറിയ: കാണാതായ വളര്‍ത്തുപൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് കുടുംബം. ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ ഒരു കുടുംബമാണ് തങ്ങളുടെ പ്രിയപ്പെട്ട ‘ഹൂര്‍’ എന്ന വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ദിയോറിയയിലെ തിരക്കേറിയ ജംഗ്ഷനുകളിലെല്ലാം പൂച്ചയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ദിയോറിയയിലെ ന്യൂ കോളനിയില്‍ താമസിക്കുന്ന യുസഫ് ചിഷ്തിയാണ് പൂച്ചയുടെ ഉടമ. ഡിസംബര്‍ 21 ന് ആണ് പൂച്ചയെ കാണാതായത്. വാതില്‍ തുറന്നു കിടക്കുമ്പോള്‍ പൂച്ച പുറത്തേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്.പ്രദേശത്തെ ശുചീകരണ തൊഴിലാളികള്‍ക്കും ഇവര്‍ വിവരം നല്‍കിയിട്ടുണ്ട്. …

ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു

തളിപ്പറമ്പ്: ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ പയ്യാവൂര്‍ സ്വദേശി പ്രദീപ്കുമാറിനെ പരിയാരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെയാണ് പ്രതിയ എസ്.ഐ.ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പരിയാരം മെഡി.കോളേജ് ആശു പത്രിയിൽ എത്തിച്ചു. പൊലീസ് കാവലില്‍ ചികിത്സയിലാണ് പ്രദീപ്കുമാര്‍. 22നാണ് ഗവ. ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.

ചേറ്റുകുണ്ടില്‍ ട്രെയിന്‍ തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാസര്‍കോട്: ചിത്താരി, ചേറ്റുകുണ്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പള്ളിക്കര, പൂച്ചക്കാട്ടെ മാളികയില്‍ മുഹമ്മദിന്റെ മകന്‍ ഗഫൂര്‍ (30) ആണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെയാണ് കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഒരാളെ ഇടിച്ചുതെറുപ്പിച്ചത്. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുറ്റിക്കാടും ഇരുട്ടുമാണ് ട്രെയിന്‍ ഇടിച്ച ആളെ കണ്ടെത്താന്‍ തടസ്സമായത്. ബുധനാഴ്ച രാവിലെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞത്.

ബദിയഡുക്ക പഞ്ചായത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തണം: പഞ്ചായത്ത് പ്രസിഡണ്ട്

ബദിയടുക്ക: ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശങ്കര ഡി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി ഡയരക്ടര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. അക്കൗണ്ടന്റ്, സീനിയര്‍ ക്‌ളര്‍ക്ക്, യു.ഡി. ക്ലര്‍ക്ക്, അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍(2) എന്നീ തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്. മതിയായ ജീവനക്കാര്‍ ഇല്ലാത്ത സ്റ്റാല്‍ ഒരു സര്‍ട്ടിഫിക്കേറ്റിന് വേണ്ടി ജനങ്ങള്‍ പല തവണ ഓഫീസ് കയറി ഇറങ്ങണം. ഇത് ഒഴിവാക്കാനായി ഉടനെ ഒഴിവുള്ള സ്റ്റാഫ് നികത്തണമെന്ന് …

വി.ടി.ആര്‍.എന്‍.ടി; പുത്തന്‍ വിമാനത്തിന് രത്തന്‍ ടാറ്റയുടെ പേരിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: എയര്‍ ഇന്ത്യയുടെ പുത്തന്‍ വിമാനത്തിന് ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പേരിട്ട് കമ്പനി. വി.ടി.ആര്‍.എന്‍.ടി എന്നാണ് ബോയിങ് മാക്‌സ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ ആര്‍.എന്‍.ടി രത്തന്‍ നവല്‍ ടാറ്റയെ ആണ് പ്രതിനിധീകരിക്കുന്നത്. രത്തന്‍ നേവല്‍ ടാറ്റയുടെ 88-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, സിയാറ്റിലിലെ ബോയിംഗ് നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 51-ാമത് 737-8 മാക്‌സ് വിമാനം ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്നത്. വിമാനത്തെ ജീവനക്കാര്‍ ആദരവോടെയാണ് വരവേറ്റത്. ഈ വിമാനം വിഷനറി എയര്‍ക്രാഫ്റ്റ് …

അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഓടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു; 2 പേര്‍ അറസ്റ്റില്‍

ഗുഡ്ഗാവ്: അമ്മയോട് പിണങ്ങി രാത്രി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഓടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഫരീദാബാദിലെ 25കാരിയാണ് പീഡനത്തിനിരയായത്. തനിച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് വാഹനത്തില്‍ കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നുമണിക്കൂറോളം വാഹനത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നു. വീഴ്ചയില്‍ യുവതിയുടെ മുഖത്തിന് ആഴത്തില്‍ മുറിവേറ്റു. 12 തുന്നലുകള്‍ വേണ്ടി വന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഫരീദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില …

‘ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം’; മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

നാഗ്പുര്‍: ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. നാഗ്പുരിലെ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തുന്നതിനിടെ ബെനോഡ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് …

‘നിന്റെ മുഖത്ത് മൂത്രമൊഴിക്കും’; ഗതാഗതക്കുരുക്കിനിടെ ദമ്പതിമാരോട് കയര്‍ത്ത് വനിതാ എസ്ഐ

ലഖ്നൗ: ഗതാഗതക്കുരുക്കിനിടെ നിയന്ത്രണം വിട്ട് ദമ്പതിമാരോട് കയര്‍ത്ത് സംസാരിക്കുന്ന വനിതാ എസ്ഐയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റ് നഗരത്തിലെ ബോംബെ ബസാറിലുണ്ടായ ഗതാഗതക്കുരുക്കിനിടെയാണ് സ്വകാര്യ കാറില്‍ യൂണിഫോം ധരിച്ചെത്തിയ വനിതാ എസ്ഐ രത്ന രതി മുന്നിലുണ്ടായിരുന്ന കാറിലെ ദമ്പതികളോട് പൊട്ടിത്തെറിച്ചത്. കാറില്‍ നിന്നും പുറത്തിറങ്ങിയ ഡ്രൈവറോട് ‘നിന്റെ മുഖത്ത് മൂത്രമൊഴിക്കുമെന്ന്’ എസ്ഐ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഗതാഗതക്കുരുക്കില്‍പ്പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ഈ രംഗം മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ വൈറലായതോടെ വനിതാ എസ്ഐക്കെതിരെ …

വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം; സിസിടിവി പരിശോധിച്ചപ്പോള്‍ ഞെട്ടി നാട്ടുകാര്‍; പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത് വന്‍ ട്വിസ്റ്റ്

തിരുവനന്തപുരം: വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് ഭയന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി പൊലീസ് അന്വേഷണം. തിരുവനന്തപുരം നേമത്താണ് കഴിഞ്ഞദിവസങ്ങളില്‍ ഇടറോഡുകളിലെ തൂണുകളില്‍ വട്ടത്തിലുള്ള ചുവന്ന അടയാളം കണ്ടത്. ഇതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ സിസിടിവി പരിശോധിച്ചതോടെ കൂടുതല്‍ ഭയന്നു. മുഖംമൂടികളായ ഒരു സംഘം പോസ്റ്റുകളില്‍ ചുവന്ന അടയാളം വരയ്ക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. മോഷണ സംഘമോ, കുട്ടികളെ കടത്തുന്നവരോ ആകാം ഇതിന് പിന്നിലെന്ന് ഭയന്ന നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. …

ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യയും മരിച്ചു; മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ട് ഏകമകള്‍ ആരാധ്യ

ബത്തേരി: ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷ് പി.സുകുമാരന്റെ ഭാര്യയും മരിച്ചു. വയനാട് കോളേരി സ്വദേശി രേഷ്മ(34) ആണ് വിഷം ഉള്ളില്‍ ചെന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. ഇസ്രയേലില്‍ പ്രായമായവരെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അഞ്ചു മാസം മുന്‍പാണ് ജിനേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വയനാട്ടില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രയേലിലേക്ക് പോയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടില്‍ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ്. ജിനേഷിനേയും വീട്ടുടമസ്ഥയായ എണ്‍പതു വയസ്സുള്ള …

കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു ഇന്നു തിരശ്ശീല വീഴും; ചരിത്രം കുറിച്ച് ഇശല്‍ഗ്രാമം

കാസര്‍കോട്: മൊഗ്രാലില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു ഇന്നു തിരശ്ശീല വീഴും. മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവം വലിയ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ചരിത്രമുറങ്ങുന്ന ഇശല്‍ഗ്രാമം. ഒരുക്കങ്ങള്‍ക്കായി ചുരുക്കം ദിവസങ്ങള്‍ മാത്രമേ ലഭിച്ചുള്ളുവെങ്കിലും നാട്ടുകാരുടെയും വിശിഷ്യ യുവാക്കളുടെ സഹകരണമാണ് കലാ മാമാങ്കം കെങ്കേമമാക്കാന്‍ സഹായിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.ചൊവ്വാഴ്ച രാത്രി വൈകിയും ഒന്നും മൂന്നും വേദികളിലെ മത്സരങ്ങള്‍ കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഭരതനാട്യവും കുച്ചുപ്പിടിയും മോഹിനിയാട്ടവും വേദി ഒന്നില്‍ (ഇശല്‍) തകര്‍ത്താടിയപ്പോള്‍ വേദി മൂന്നില്‍ …

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്; തെറ്റുകള്‍ തിരുത്തും: ബിനോയ് വിശ്വം

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ജനങ്ങള്‍ നല്‍കിയ മുന്നിയിപ്പാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. വിമര്‍ശനം തെറ്റു തിരുത്താനുള്ള വഴിയാണ്. തെരഞ്ഞെടുപ്പ് തോല്‍വി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുത്തരിയല്ല. ചരിത്രം ആര്‍ക്കുവേണ്ടിയും അവസാനിക്കുന്നില്ല. തെറ്റു തിരുത്തുക എന്നത് കമ്മ്യൂണിസ്റ്റ് ഗുണമാണ്. വലിയ വര്‍ജനങ്ങളാണ്. ജനങ്ങളുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് മതിയായ തിരുത്തലുകള്‍ നടത്തും-ബിനോയ് വിശ്വം പറഞ്ഞു.നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. …

ദേശീയ യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം സ്ഥാനം

കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന പതിനൊന്നാമത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍, ജൂനീയര്‍, സീനീയര്‍ വിഭാഗങ്ങളില്‍ എട്ട് സ്വര്‍ണ്ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 19 മെഡല്‍ നേടികേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യോങ്ങ് മൂഡോ, കത്താ പൂംസേ വിഭാഗത്തില്‍ ആണ് കുട്ടികള്‍ മല്‍സരിച്ചത്. അനന്തു കൃഷ്ണ ,മാഹിന്‍ റുസിന്‍, മുഹമ്മദ് ഹാഷീര്‍, തനവ് കൃഷ്ണ, ശ്രീഹരി എസ്, അജ്മല്‍, മിഥിന്‍ കൃഷ്ണ, ജെറില്‍ തോമസ്, റോമിയോ എന്നിവരാണ് കേരളത്തിന് വേണ്ടി മെഡല്‍ നേടിയത്. …

ഭീകരാക്രമണ ഭീഷണി: ലോകത്തെ പ്രധാന നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കി

പി പി ചെറിയാൻ സിഡ്നി (ഓസ്‌ട്രേലിയ) : ഭീകരാക്രമണ ഭീഷണിയെത്തുടർന്നു ലോകത്തെ വിവിധ നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കി. ലോസ് ഏഞ്ചൽസിൽ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ട നാല് പേരെ എഫ്.ബി.ഐ പിടികൂടിയതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ബോണ്ടി ബീച്ചിൽ അടുത്തിടെയുണ്ടായ വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, 15,000-ത്തിലധികം ആളുകൾ പങ്കെടുക്കാറുള്ള ബോണ്ടി ബീച്ചിലെ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും റദ്ദാക്കി. ജൂത സമൂഹത്തിന്റെ സുരക്ഷയും നിലവിലെ …

വാമോസ് അമിഗോ പുതുവത്സരം യുവജനങ്ങൾക്കൊപ്പം; ഈ വർഷം സാമൂഹ്യ സേവനങ്ങൾക്ക് മുൻഗണന; ഷിബു പോൾ തുരുത്തിയിൽ

ബ്രിസ്ബെയ്ൻ ഓസ്ട്രേലിയ:വാമോസ് അമിഗോ സംഘടന യുവജനങ്ങളോടൊപ്പം പുതുവത്സരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, 2026-ൽ സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സംഘടന തീരുമാനിച്ചു.ഈ വർഷം പ്രായമായവർക്കുള്ള സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകർഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്നു വാമോസ് അമിഗോ പ്രഖ്യാപിച്ചു . മുതിർന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു . , യുവജനങ്ങളെ നല്ല മൂല്യങ്ങളിലേക്ക് നയിക്കുകയും അവരുടെ …

ന്യൂയോർക്ക് മേയർ : സൊഹ്‌റാൻ മംദാനി ഇന്ന് അധികാരമേൽക്കും

പി പി ചെറിയാൻ ന്യൂയോർക്ക്: ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി (34) ഇന്ന് അർദ്ധരാത്രി അധികാരമേൽക്കും. നഗരസഭയ്ക്ക് താഴെയുള്ള, വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് . 1904-ൽ നിർമ്മിച്ച് 1945-ൽ ഉപേക്ഷിക്കപ്പെട്ട പഴയ ‘സിറ്റി ഹാൾ’ സബ്‌വേ സ്റ്റേഷനാണ് വേദി. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സെനറ്റർ ബെർണി സാൻഡേഴ്‌സ് പങ്കെടുക്കും. മംദാനി തന്റെ ഫയർ ഡിപ്പാർട്ട്‌മെന്റ് തലവനായി ലിലിയൻ ബോൺസിഗ്നോറിനെ നിയമിച്ചതിനെതിരെ ടെക് ശതകോടീശ്വരൻ ഇലോൺ …