കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ബന്തിയോട്ടെ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

കാസർകോട് : കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. കുമ്പളക്ക് സമീപത്തെ ബന്തിയോട് , ഹേരൂർ,ബജയിലെ ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ സൂര്യനാരായണമയ്യ (47) ആണ് മരിച്ചത്. ബുധനാഴ്ച്ച മംഗളൂരു, പണമ്പൂർ , കുളൂർ, കോടിക്കൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത് . സൂര്യനാരായണമയ്യ ഓടിച്ചിരുന്ന ആൾട്ടോ കാർ നിയന്ത്രണം തെറ്റി റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പണമ്പൂരിൽ നടന്ന ഒരു സീമന്ത ചടങ്ങിന്റെ ഫോട്ടോകൾ പകർത്താൻ വേണ്ടി പോവുകയായിരുന്നു ഇദ്ദേഹം .അച്ഛൻ: പരേതനായ നാരായണമയ്യ .അമ്മ : യശോദ .ഭാര്യ :ഗൗരി. ശ്രേയ ഏക മകളാണ് സഹോദരങ്ങൾ ശ്രീകൃഷ്ണ, മുരളീധര , രാമചന്ദ്ര. മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം നാട്ടിലെത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പിൽ സംസ്കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page