വീട്ടിലെ രഹസ്യ അറകളിൽ 13 കിലോ കഞ്ചാവും എംഡിഎംഎയും , പ്രതി പിടിയിൽ

തിരുവനന്തപുരം: ചാക്കയിൽ വീട്ടിലെ പ്രത്യേകം പണികഴിപ്പിച്ച അറകളിൽ ഒളിപ്പിച്ച വൻ ലഹരിമരുന്ന് ശേഖരം എക്സൈസ് പിടികൂടി. തിരുവനന്തപുരം ചാക്ക ഐടിഐയുടെ സമീപത്തെ അനീഫ് ഖാൻ എന്നയാളുടെ വീട്ടിൽ നിന്നാണ് 13 കിലോ കഞ്ചാവും എഡിഎംഎയും കണ്ടെത്തിയത്. വീടിന്റെ ചുമരിലും വാഷ്ബേസിനിലുമൊക്കെയായി രഹസ്യ അറകൾ പണിതാണ് ഇവ സൂക്ഷിച്ചിരുന്നത്.
ലഹരിവസ്തുക്കൾ പാക്ക് ചെയ്യാനായി ഉപയോഗിക്കുന്ന പാക്കറ്റുകളും ഇവ അളക്കാനായി ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 2024ൽ 20 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു. പഴയകാല പ്രതികളെ എക്സൈസ് നിരീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അനീഫിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page