കോഴിക്കോട് ബീച്ചിൽ 7 വയസ്സുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടു പോകാൻ ശ്രമം: 2 നാടോടികൾ കസ്റ്റഡിയിൽ

കോഴിക്കോട്: ബീച്ചിൽ പട്ടാപ്പകൽ 7 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 2 നാടോടികൾ പിടിയിൽ. മംഗളൂരു സ്വദേശികളായ ശ്രീനിവാസൻ, ലക്ഷ്മി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് 12.30ഓടെ പുതിയ കടവ് ബീച്ച് പരിസരത്തു വച്ച് കുട്ടിയെ പിടികൂടി ചാക്കിലാക്കി കൊണ്ടു പോകാനാണ് ശ്രമം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരം അറിയിച്ചതോടെ പൊലീസ് പട്രോളിങ് സംഘമെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കസ്റ്റഡിയിലുള്ള ശ്രീനിവാസൻ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലായി മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന മേഖലയിലാണ് സംഭവം നടന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page