കുപ്രസിദ്ധ അന്തര്‍സംസ്ഥാന ‘ചഡ്ഡി ഗ്യാങ്ങ്’ അംഗങ്ങള്‍ അറസ്റ്റില്‍; പിടിയിലായത് മോഷണം നടത്തി സ്ഥലം വിടുമ്പോള്‍

മംഗളൂരു: ‘ചഡ്ഡി ഗ്യാങ്ങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ പൊലിസ് പിടികൂടി. മോഷണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍ പിടിയിലായത്. സംഘത്തെ കുറിച്ച് വിവരം നല്‍കിയമംഗളൂരു കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെയും സ്വകാര്യ ഡ്രൈവര്‍മാരെയും പൊലീസ് അഭിനന്ദിച്ചു. മധ്യപ്രദേശ് സ്വദേശികളായ രാജു സിംഘാനിയ (24), മയൂര്‍ (30), ബാലി (22), വിക്കി (21) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചേ മംഗളൂരു കോട്ടക്കണി റോഡിലെ ദേരെബൈലുവില്‍ താമസിക്കുന്ന വൃദ്ധ ദമ്പതികളായ വിക്ടര്‍ മെന്‍ഡോങ്കയുടെയും പട്രീഷ്യ മെന്‍ഡോങ്കയുടെയും വീട്ടില്‍ ഈ സംഘം കവര്‍ച്ചയ്‌ക്കെത്തിയിരുന്നു. 12 …

പനിയുടെ പിടിയില്‍ കാസര്‍കോട്; ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനി ഒ.പി ആരംഭിച്ചു, പ്രവര്‍ത്തന സമയം ഉച്ചക്ക് 2 മുതല്‍ രാത്രി 8 മണി വരെ

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പനി പടരുന്നു. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പനി ബാധിതര്‍ കൂടുതലും ചികിത്സ തേടിയെത്തുന്നത്. പ്രതിദിനം രണ്ടായിരത്തിലധികം പേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടോക്കണ്‍ എടുക്കാനും ഡോക്ടറെ കാണാനും വലിയ ക്യൂ അനുഭവപ്പെടുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കുന്ന …

തെയ്യം കലാകാരനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ചന്തേരയിലെ എം.മനോഹരന്‍ പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്: തെയ്യം കലാകാരന്‍ ചന്തേരയിലെ എം.മനോഹരന്‍ പണിക്കര്‍ (62) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം. മിമിക്രി കലാകാരനായിരുന്നു. പരേതനായ തെയ്യം കലാകാരന്‍ എം.കൃഷ്ണന്‍ പണിക്കരുടെയും മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരി ശ്രീദേവിയുടെയും മകനാണ്. ഭാര്യ: ജലജ. നഴ്‌സിങ് വിദ്യാര്‍ഥിനി തീര്‍ഥ മകളാണ്. സഹോദരങ്ങള്‍: പ്രകാശന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), പരേതരായ രാജന്‍ പണിക്കര്‍, വിജയന്‍ പണിക്കര്‍, രാമകൃഷ്ണന്‍.

ആനപ്പാപ്പാനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

കാസര്‍കോട്: കോട്ടയം സ്വദേശിയായ ആനപ്പാപ്പാനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിച്ചു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി കോട്ടയം സ്വദേശിയായ കാമുകനൊപ്പമാണ് ഒളിച്ചോടിയത്. കാമുകിയെ കൂട്ടിക്കൊണ്ടു പോകാനായി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടിന് സമീപത്ത് എത്തിയത്. കാമുകനെ കണ്ടയുടനെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ആറു മണിയോടെയാണ് മകളെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മൊഴിയെടുക്കുന്നതിനിടയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിതേഷ് …

ബൈക്കില്‍ കടത്തിയ എം.ഡി.എം.എ.യുമായി മുട്ടത്തൊടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 3.75 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി തൈവളപ്പില്‍ താമസിക്കുന്ന തുരുത്തിയിലെ അബൂബക്കര്‍ സിദ്ദിഖി(27)നെയാണ് വിദ്യാനഗര്‍ എസ്.ഐ വി.വി അജേഷും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ചെങ്കള അഞ്ചാം മൈലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തതായി കൂട്ടിച്ചേര്‍ത്തു.

കുവൈറ്റില്‍ വാഹനാപകടം; 7 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു; 2 മലയാളികള്‍ക്ക് പരിക്ക്

  കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 7 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. 2 മലയാളികള്‍ ഉള്‍പെടെ 3 പേര്‍ക്ക് പരിക്ക്. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് ഉണ്ടായത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ സഞ്ചരിച്ചമിനിബസില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മിനി ബസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തെ യു ടേണ്‍ പാലത്തിന്റെ കൈവരിയിലിടിച്ചു തകര്‍ന്നു. പൂര്‍ണമായും തകര്‍ന്ന മിനിബസ് …

കുമ്പള സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ മല്‍സരിക്കാന്‍ ഇന്‍ഡ്യ മുന്നണി; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: ഈമാസം 14നു നടക്കുന്ന കുമ്പള സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഇന്‍ഡ്യ മുന്നണി മല്‍സരത്തിനിറങ്ങി. സേവ സഹകാരി കൂട്ടായ്മ എന്ന പേരിലാണ് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സിപിഎം, സിപിഐ, ജനതാദള്‍ തുടങ്ങിയ പാര്‍ടികളാണ് ഇന്‍ഡ്യ മുന്നണിയായി മല്‍സര രംഗത്തെത്തിയത്. മുന്നണിയുടെ സ്ഥാനാര്‍ഥികളെ ഇവര്‍ പ്രഖ്യാപിച്ചു. 1952 ല്‍ ആരംഭിച്ച ബാങ്കില്‍ 1959 മുതല്‍ 2013 വരെ 54 വര്‍ഷം വിശ്വനാഥ ആള്‍വയായിരുന്നു പ്രസിഡന്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ബിജെപിയുമായി ചേര്‍ന്ന് അധികാരം പിടിച്ചു. ഇത്തവണ ബാങ്ക് …

വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം; യുവാവ് അറസ്റ്റില്‍, വീട്ടില്‍ പരിശോധന

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശിയും നേരത്തെ രണ്ട് പോക്സോ കേസുകളില്‍ പ്രതിയുമായ സാദിഖി(24)നെയാണ് ആദൂര്‍ എസ്.ഐ വിനോദും സംഘവും അറസ്റ്റ് ചെയ്തത്. വിശദമായ മൊഴിയെടുത്ത ശേഷം പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മയക്കുമരുന്ന് നല്‍കിയാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. ബൈക്കും കണ്ടെടുക്കാനുണ്ട്. ചെങ്കള പഞ്ചായത്ത് പരിധിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 20 കാരനാണ് …

രഹസ്യഭാഗത്ത് വിറകുകൊള്ളി കയറ്റി സ്ത്രീയെ കൊലപ്പെടുത്തി; സംഭവം തൃശൂരില്‍

തൃശൂര്‍: തൃശൂരില്‍ സ്ത്രീയുടെ രഹസ്യ ഭാഗത്ത് വിറകു കൊള്ളി കുത്തിക്കയറ്റി കൊലപ്പെടുത്തി. തൃശൂര്‍, ചെറുതുരുത്തിയിലാണ് സംഭവം. തമിഴ്നാട് സ്വദേശി സെല്‍വി (50)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് തമിഴ്അരശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് സെല്‍വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മരിച്ചു കിടക്കുന്ന വിവരം ഭര്‍ത്താവാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചുവെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടത്തിലാണ് രഹസ്യഭാഗത്ത് വിറകുകൊള്ളി കുത്തിക്കയറ്റിയതാണ് മരണകാരണമെന്ന് വ്യക്തമായത്. ഭര്‍ത്താവ് തമിഴ് അരശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ താനാണ് കൃത്യം …

കാസര്‍കോട് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; 13 വരെ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശപ്രദേശങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസവും ഉയര്‍ന്ന തിരമാലയും ഉണ്ടാകാനിടയുണ്ടെന്ന് സമുദ്ര ഗവേഷണ കേന്ദ്രം(എഎന്‍സിഒഐ) അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും 11നും 12നും കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. 12 ന് കോഴിക്കോട് ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് 13 വരെ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. വടക്കന്‍ കേരള, കര്‍ണ്ണാടക, …

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കൈപ്പറ്റിയ ശേഷം 11 ഭാര്യമാര്‍ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ടു; പരാതിയുമായി ഭര്‍ത്താക്കന്മാര്‍ പൊലീസില്‍

11 സ്ത്രീകള്‍ പിഎംഎവൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ആദ്യ ഗഡുവായ 40,000 രൂപ വാങ്ങി കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് നാടുവിട്ടത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. അടുത്തിടെ മഹാരാജ്ഗഞ്ച് ജില്ലയില്‍ 2,350 ഗുണഭോക്താക്കള്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചിരുന്നു.തുത്തിബാരി, ശീത്ലാപൂര്‍, ചാതിയ, രാംനഗര്‍, …

ടാറ്റു സെന്റര്‍ ഉടമയോട് ഒരേസമയം രണ്ടു യുവതികള്‍ക്ക് പ്രണയം, ഇവരില്‍ ഒരാളെ കല്യാണം കഴിക്കാനുള്ള ആലോചനക്കിടയില്‍ രണ്ടു യുവതികളും കൈ ഞരമ്പ് മുറിച്ച് ആശുപത്രിയില്‍

കണ്ണൂര്‍: ടാറ്റു സെന്റര്‍ ഉടമയായ യുവാവിനോട് ഒരേസമയം രണ്ട് യുവതികള്‍ക്ക് പ്രണയം. ഇവരില്‍ ഒരാളെ കല്യാണം കഴിക്കാനുള്ള യുവാവിന്റെ നീക്കങ്ങള്‍ക്കിടയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. യുവാവിന്റെ സ്ഥാപനത്തിലെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച രണ്ടുയുവതികളെയും പൊലീസെത്തി ആശുപത്രിയിലാക്കി. കണ്ണൂര്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കല്ലേരി വായന്തോട്ടെ ഒരു ടാറ്റു സെന്റര്‍ ഉടമയായ 30 കാരനാണ് കഥാനായകന്‍. ഇയാള്‍ നേരത്തെ കണ്ണൂര്‍ വിമാനത്താളത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. തേവര്‍ക്കാട് സ്വദേശിയായ ഒരു യുവതിയും ഇതേസമയത്ത് വിമാനത്താവളത്തില്‍ …

എസ്.എഫ്.ഐ വിട്ട വിദ്യാര്‍ത്ഥിക്ക് ഭീഷണി; വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുമെന്ന് ശബ്ദസന്ദേശം

കൊല്ലം: എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് ഭീഷണി. പുനലൂര്‍ എസ്.എന്‍ കോളേജിലെ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമല്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണി മുഴക്കുന്നതിന്റെ ക്ലിപ്പ് വിഷ്ണു പുറത്തുവിട്ടു. വീട്ടിലേക്ക് പോകുമ്പോള്‍ പുനലൂര്‍ മുതല്‍ വീട് വരെ അടിക്കുമെന്നും വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്ന് ആരോമല്‍ പരാതിപ്പെട്ടു.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിലൂടെ സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തമാശയായി …

പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; താരമായി പിലിക്കോടിന്റെ വാനമ്പാടി രാജലക്ഷ്മി

കാസര്‍കോട്: മൂന്നുപാട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് പിലിക്കോട് വയല്‍ സ്വദേശിനി രാജലക്ഷ്മി. രാജലക്ഷിയുടെ ‘മേഘരാഗം നെറുകില്‍ തൊട്ടു എന്ന ഗാനം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം. വാട്സ് ആപ്പ് എന്നിവയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ആസ്വദിച്ചത്. സിനിമാ സംവിധായകന്‍ സന്തോഷ് പുതുക്കുന്ന്, നടന്മാരായ ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് മാധവന്‍, പിപി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഗായികയെ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ഹേ സൈനബ, ചെമ്പൂവേ പൂവേ തുടങ്ങിയ പാട്ടുകളും വൈറലാവുകയാണ്. പിന്നണി ഗായിക ജാനകിയുടെ ശബ്ദവുമായി സാമ്യമുണ്ട് രാജലക്ഷ്മിയുടെ ‘ഒരു സനം തൂങ്കിടിച്ചു’ എന്ന …

കാമുകിയെ വീട്ടില്‍ കണ്ടില്ല; യുവതിയുടെ ഏഴു വയസ്സുകാരനെ കാമുകന്‍ ചുമരിലെറിഞ്ഞു കൊന്നു; മറ്റൊരു കുട്ടിക്ക് ഗുരുതരം

ഏഴു വയസ്സുകാരനെ മാതാവിന്റെ കാമുകന്‍ ചുമരിലെറിഞ്ഞു കൊന്നു. മൂത്ത മകനും മര്‍ദ്ദനമേറ്റു. കുട്ടി ഗുരുതര നിലയില്‍ ആശുപത്രിയില്‍. പ്രതിയായ വിനീത് ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. ഹരിയാന ഗുരുഗ്രാമിലെ രാജേന്ദ്രപാര്‍ക്ക് ഏരിയയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികളുടെ മാതാവായ പ്രീതി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് മദ്യലഹരിയിലെത്തിയ വിനീത് ചൗധരി കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ പ്രീതിയുടെ ഇളയകുട്ടിയായ മനുവിനെ തൂക്കിയെടുത്ത് ചുമരിലേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നു. മൂത്ത കുട്ടിയായ പ്രീതിനെ എടുത്തുയര്‍ത്തി നിലത്തിട്ടാണ് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. …

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുന്നതിനിടെ റോഡില്‍ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ്(17) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടുവരുന്ന വഴി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര.

സംസ്ഥാനത്ത് കോളറ ആശങ്കപരത്തുന്നു; വീണ്ടും രോഗം സ്ഥിരീകരിച്ചു; ഛര്‍ദിയും വയറിളക്കവുമായി 10 പേര്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26 കാരനായ അനു മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല. പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറു …

ബേക്കൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; പ്രതി അഷ്‌റഫലിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: വീട് കുത്തിത്തുറന്ന് ഐ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്തിയോട്, അടുക്കയിലെ അഷ്‌റഫലി(25)യെ ആണ് കുമ്പള എസ്.ഐ കെ. ശ്രീജേഷിന്റെ കസ്റ്റഡിയില്‍ വിട്ടത്.ജൂണ്‍ നാലിന് ഉപ്പള, ബേക്കൂര്‍, സുഭാഷ് നഗറിലെ ആയിഷ യൂസഫിന്റെ വീട്ടില്‍ നിന്നാണ് ഫോണ്‍ മോഷണം പോയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അഷ്‌റഫലി പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ബേക്കൂറിലെ …