ബായാര്‍ നിഡുവജെ വിജയലക്ഷ്മി അന്തരിച്ചു

മഞ്ചേശ്വരം: ബായാര്‍ നിഡുവജെയിലെ സൊസൈറ്റി തിമ്മണ്ണ ഭട്ട് എന്ന പരേതനായ നിഡുവജെ തിമ്മണ്ണഭട്ടിന്റെ ഭാര്യയുടെ നിഡുവജെ വിജയലക്ഷ്മി അമ്മ (79) അന്തരിച്ചു. മക്കള്‍:ശങ്കരനാരായണ ഭട്ട് (വോര്‍ക്കാടി വില്ലേജ് ഓഫീസര്‍),ഗോപാലകൃഷ്ണ ഭട്ട് (അക്കൗണ്ടന്റ് ജന. ഓഫീസ് ബംഗളൂരു),രാധാകൃഷ്ണ (എന്‍ജിനീയര്‍, അമേരിക്ക), കുസുമ പെര്‍മുഖ, ഉഷാ മാണില, രൂപാ സുരേഷ് വഡ്‌വ, ജ്യോതി, വീണ, അഞ്ജലി. മരുമക്കള്‍:ഈശ്വര ഭട്ട് പെര്‍മുഖ (റിട്ട.ഹെഡ്മാസ്റ്റര്‍), ശ്രീഹര്‍ഷ ശാസ്ത്രി മാണില(റിട്ട.ഹെഡ്മാസ്റ്റര്‍), സുരേഷ് കുമാര്‍ വഡ്വ, ജ്യോതി, വീണ, അഞ്ജലി.നിര്യാണത്തില്‍ ബ്രാഹ്‌മണ സഭാ കണ്‍വിനര്‍ ഡി.ജയ …

ചെറുവത്തൂര്‍ അടിപ്പാത സമരം നാടിന്റെ ആവശ്യമല്ലേ; മുഖ്യധാര രാഷ്ട്രീയക്കാര്‍ മറുപടി പറയണമെന്നു നാട്ടുകാര്‍

ചെറുവത്തൂര്‍: സമരം 100 ദിവസത്തോടടുക്കുന്നു- ചെറുവത്തൂരില്‍ അടിപ്പാത വരുമോ എന്നു നാട്ടുകാര്‍ ആരായുന്നു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സ്ഥാപിച്ച ഗുഹപോലുള്ള അടിപാത മാറ്റി പുതിയ സൗകര്യപ്രദമായ അടിപാത സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍മസമിതി നടത്തുന്ന സമരമാണ് 100 ദിവസത്തോടു അടുക്കുന്നത്. നാളിതുവരെയായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് മുന്നിലേക്ക് വരുന്നില്ല. മാത്രമല്ല, അല്‍പ്പം അകലെ കൂടി നടന്നു പോവുമ്പാള്‍ സമരം നോക്കി സന്തോഷം ഉള്ളിലൊതുക്കി ചെറുതായി …

നാട് നിയമസഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കുമ്പോള്‍ ചെറുവത്തൂര്‍ ചോദിക്കുന്നു- വെബ്‌കോ ഔട്ട്‌ലെറ്റ് എവിടെ?

ചെറുവത്തൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആരവം മാറിത്തുടങ്ങിയിട്ടേയുള്ളൂ – അതിനു മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോലാഹലവും ഉയരുന്നു. ഒപ്പം വോട്ടര്‍മാരുടെ ഒരു ചോദ്യവും ചെറുവത്തൂരിന്റെയും പരിസരങ്ങളുടെയും അന്തരീക്ഷത്തില്‍ അലയടിക്കുന്നു- ചെറുവത്തൂരില്‍ തുറക്കും എന്ന് പറഞ്ഞ വെബ്‌കോ ഔട്ട്‌ലെറ്റ് എവിടെ?ചെറുവത്തൂരില്‍ കുറേ നാളായി ഈ ചോദ്യം അലഞ്ഞു നടക്കുന്നു. ചെറുവത്തൂര്‍ ടൗണില്‍ തുടക്കം കുറിക്കുകയും തുറന്ന ദിവസം തന്നെ ഒരൊറ്റ ഫോണ്‍ കോള്‍ വഴി താഴിടുകയും ചെയ്ത കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള വെബ്‌കോ ഔട്ട്‌ലെറ്റ് ആണ് ഇനിയും മോക്ഷം കിട്ടാതെ …

പതിനായിരങ്ങൾക്ക് തബറുക്ക് വിതരണത്തോടെ അഹ്ദൽ ഉറൂസിന് സമാപനം; 68 ഹിമമി കൾക്കും 8 ഹാഫിളീങ്ങൾക്കും സനദ്

കാസർകോട് : സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾഇരുപതാമത് ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനവും പതിനായിരങ്ങൾക്ക് അന്നദാനത്തോടെ സമാപിച്ചു. അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിൽ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്‌തു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ, …

ബജറ്റിനെക്കുറിച്ചു യുവാക്കളുമായി ധനകാര്യ മന്ത്രിയുടെ സംവാദം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെക്കുറിച്ചു ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളുടെയുംയുവാക്കളുടെയും സങ്കല്‍പവും പ്രതീക്ഷയും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആരായുന്നു. ബജറ്റ് അവതരണത്തിനുശേഷം മന്ത്രി ഇന്ത്യയിലുടനീളമുള്ള മുപ്പതോളം കോളേജ് വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായി വൈകിട്ട് സംവദിക്കും.സംവാദത്തിന്റെ ഭാഗമായി, കോളേജ് വിദ്യാര്‍ത്ഥികള്‍ ലോക്‌സഭാ ഗാലറിയില്‍ ഇരുന്ന് കേന്ദ്ര ബജറ്റിന്റെ തത്സമയ അവതരണത്തിന് സാക്ഷ്യം വഹിച്ചു. വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ലമെന്ററി നടപടിക്രമങ്ങളിലൊന്ന് നേരിട്ട് കാണാനുള്ള അവസരം ഇതിലൂടെ അവര്‍ അനുഭവിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൊമേഴ്സ്, ഇക്കണോമിക്സ്, മെഡിക്കല്‍ , …

കേന്ദ്ര ബജറ്റ് നിരാശാജനകം; പ്രതികരണങ്ങളുമായി പ്രമുഖ നേതാക്കള്‍

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍ വിമര്‍ശിച്ചു. കേന്ദ്ര ബജറ്റ് നിരാശാജനമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. എല്ലാ മേഖലയിലേയും കേരളത്തെ തഴഞ്ഞു. ബജറ്റ് കേരളത്തോട് കടുത്ത അവഗണനയും വിവേചനവുമാണ് കാട്ടിയതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. കേരള വികസനം ആമയുടെ വേഗത്തില്‍ മതി എന്നാണ് കേന്ദ്രരീതി എന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ധനമന്ത്രിക്ക് പോലും ബോറഡിച്ച ബജറ്റ് ആണ് അവര്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം …

കേരളത്തിന് നിരാശ; ഭാവിക്ക് വേണ്ടി; സ്വയം പര്യാപ്ത നാടിന് വേണ്ടി കേന്ദ്രബജറ്റ്

ന്യൂഡല്‍ഹി: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍പാതയും എയിംസും, വിഴിഞ്ഞവും കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ പരാമര്‍ശിച്ചില്ല. അതേസമയം ദേശീയതലത്തില്‍ സന്തുലിത പുരോഗതിക്കും വികസനത്തിനും സമഗ്ര പദ്ധതികള്‍ ബജറ്റ് നിര്‍ദേശിച്ചു. യുവാക്കളുടേയും സാധാരണക്കാരുടേയും പുരോഗതിക്കും നാടിന്റെ സ്വയം പര്യാപ്തതയ്ക്കും വഴിയൊരുക്കുന്ന നിരവധി പദ്ധതികള്‍ ബജറ്റ് നിര്‍ദേശിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ ബജറ്റില്‍ പ്രകടമാണ്. ഇത് യുവശക്തി ബജറ്റാണെന്നും രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്നും ഉല്‍പാദനം കൂട്ടി സാമ്പത്തിക വളര്‍ച്ച …

വര്‍ക്ക് ഷോപ്പില്‍ നിറുത്തിയിട്ടിരുന്ന ലോറികളില്‍ നിന്നു ബാറ്ററി മോഷണം; കേസ്

കുമ്പള: പണിക്കു വര്‍ക്ക് ഷോപ്പില്‍ നിറുത്തിയിരുന്ന ഭാരത് ബെന്‍സ് ലോറികളില്‍ നിന്നു നാലു ബാറ്ററികള്‍ മോഷ്ടിച്ചു.ഇന്നലെ രാത്രി കുമ്പള പെര്‍വാഡിലെ എസ്ജി ഓട്ടോ വര്‍ക്‌സ് വര്‍ക്ക് ഷോപ്പിനു പിന്നില്‍ നിറുത്തിയിരുന്ന ലോറികളില്‍ നിന്നാണ് നാലു ബാറ്ററികള്‍ മോഷ്ടിച്ചത്. ഇതിന് ഒരു ലക്ഷം രൂപ വില വരുമെന്നു പറയുന്നു. വര്‍ക്ക് ഷോപ്പ് ഉടമയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. രാത്രി വര്‍ക് ഷോപ്പിനു പിറകില്‍ നിറുത്തിയിരുന്ന ലോറികളില്‍ നിന്നാണ് ബാറ്ററി മോഷ്ടിച്ചതെന്നു വര്‍ക് ഷോപ്പ് ഉടമ പൊലീസില്‍ പരാതിപ്പെട്ടു. …

എംഡിഎംഎയുമായി നീലേശ്വരം സ്വദേശി കുമ്പളയില്‍ പിടിയില്‍

കുമ്പള: ആരിക്കാടി ടോള്‍ ബൂത്തിനടുത്തു സംശയാസ്പദമായി കണ്ട യുവാവില്‍ നിന്നു 0.460 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നീലേശ്വരം കടിഞ്ഞിമൂല ഫൗസിയ മന്‍സിലിലെ മുഹമ്മദ് ഷെര്‍ഹാന്‍ സി (36) എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി കുമ്പള എസ്‌ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം റോന്തു ചുറ്റലിനിടയിലാണ് മുഹമ്മദ് ഷെര്‍ഹാന്‍ പൊലീസിനെ കണ്ട് പതുങ്ങാന്‍ ശ്രമിച്ചത്. ഇതില്‍ സംശയം തോന്നിയ പൊലീസ് അയാളെ പിടികൂടി ശാരീരിക പരിശോധന നടത്തുന്നതിനിടയില്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ പോളിത്തീന്‍ കവര്‍ കണ്ടെത്തുകയും അതിനുള്ളില്‍ …

53ഗ്രാം എംഡിഎംഎയുമായി ഉപ്പള സോങ്കാലിലെ ഇദ്ദീന്‍ കുഞ്ഞി എന്ന ഇര്‍ഷാദ് പിടിയില്‍

കുമ്പള: 53ഗ്രാം എംഡിഎംഎയുമായി ഉപ്പള സോങ്കാല്‍ ജി.എം അപ്പാര്‍ട്ട്‌മെന്റിലെ ഇദ്ദീന്‍ കുഞ്ഞി എന്ന ഇര്‍ഷാദി(34)നെ പൊലീസ് അറസ്റ്റു ചെയ്തു.കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക ചന്തേര സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്നു കടത്ത് കേസുണ്ടെന്നു പൊലീസ് പറഞ്ഞു. വധശ്രമക്കേസുമുണ്ട്.ജില്ലാ പൊലീസ് ചീഫ് ബി.വി വിജയഭാരത് റെഡ്ഡിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും കുമ്പള പൊലീസും ചേര്‍ന്നു അതിരാവിലെയാണ് മയക്കു മരുന്നും പ്രതിയെയും പിടികൂടിയത്. അപ്പാര്‍ട്ട്‌മെന്റിനു താഴെ നിറുത്തിയിരുന്ന ഇര്‍ഷാദിന്റെ കെഎല്‍ 14 എഎഫ് 2585 സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച …

ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെ ആന തൊഴിച്ചു; മരണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെ ആന തൊഴിച്ച യുവാവ് മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വാളത്തുംഗല്‍ തുണ്ടില്‍ വീട്ടില്‍ പി.മനോജിനെ (46) ആണ് ഉത്സവത്തിനിടെ ആന തൊഴിച്ചത്. വാളത്തുംഗലിലുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്ക് തിടമ്പേറ്റിയ ആനയാണ് ആക്രമണകാരിയായത്. ഈ സമയം പ്രധാന പാപ്പാന് പുറമേ ഒരു സഹായിയും ആനയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ തൊഴിച്ചിലില്‍ നിലത്തു വീണെങ്കിലും ഉരുണ്ടു മാറിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ആനയുടെ വലതു വശത്തു നിന്നു വാഹനങ്ങള്‍ നിയന്ത്രിച്ചു വിടുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് മനോജ് പറയുന്നു. …

10 വര്‍ഷത്തിനുശേഷം സൗദി എയര്‍ലൈന്‍സ് സര്‍വീസ് കരിപ്പൂരില്‍ പുനരാരംഭിച്ചു; തുടക്കത്തില്‍ 4 സര്‍വീസുകള്‍

മലപ്പുറം: 10 വര്‍ഷത്തിനുശേഷം സൗദി എയര്‍ലൈന്‍സ് സര്‍വീസ് കരിപ്പൂരില്‍ പുനരാരംഭിച്ചു. 185 മുതല്‍ 239 വരെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. രാവിലെ 8.35ന് കോഴിക്കോട് എത്തുന്ന വിമാനം 9.45ന് കോഴിക്കോട് നിന്ന് റിയാദിലേക്ക് പുറപ്പെടും. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട്ടു നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകളുണ്ടാകുക. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 14 വരെയാണ് ഈ സമയക്രമം. മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ …

മൊഗ്രാൽ ഇശൽ ഗ്രാമത്തിന്റെ കാവ്യം: പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം: സാഹിത്യ സെമിനാറും,കലാ സന്ധ്യയുമൊരുക്കി

കാസർകോട്: മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ കവി നടത്തോപ്പിൽ അബ്ദുള്ള രചിച്ച പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികംആഘോഷിച്ചു. കാസർകോട്ടും മൊഗ്രാലുമായായിരുന്നു പരിപാടി.സാഹിത്യ സെമിനാർ, കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ,പു. ക. സ., എന്നിവയുടെ സഹകരനത്തോടെയായിരുന്നു ആഘോഷം. സാഹിത്യ സെമിനാർ നഗരസഭ ചെയർപേഴ്സൺ ഷാഹിനാ സലീം ഉദ്ഘാടനം ചെയ്തു. ഡോ: ഷംഷാദ് ഹുസൈൻ അധ്യക്ഷതവഹിച്ചു. രവീന്ദ്രൻ കൊടക്കാട്, ബഷീർ ചുങ്കത്തറ, ഫൈസൽ കന്മനം, ഡോ:പി പി അബ്ദുൽ റസാഖ്,ഡോ:അഭിലാഷ്,അനീസ് …

അതിവേഗപാത: വിശദാംശങ്ങളുമായി മെട്രോമാന്‍ ജനങ്ങളിലേയ്ക്ക്

കോഴിക്കോട്: തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റയില്‍പാത പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനു മെട്രോമാന്‍ ഈ ശ്രീധരന്‍ ജനകീയ സംവാദമാരംഭിക്കുന്നു. പദ്ധതിയുടെ നേട്ടങ്ങളും അതിന്റെ ഗുണവശങ്ങളും ചര്‍ച്ച ചെയ്യുന്ന സംവാദം 15ന് ആരംഭിക്കും. ആദ്യ സംവാദം മലപ്പുറത്താണ്. തുടര്‍ന്ന് അതിവേഗ പാത കടന്നു പോവുന്ന പ്രദേങ്ങളില്‍ സംവാദം തുടരും. കേന്ദ്ര റയില്‍വെ പദ്ധതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എതിര്‍പ്പിനെതിരെയാണ് പദ്ധതിയുടെ എല്ലാവശങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ജനകീയ സംവാദമായി മെട്രോമാന്‍ രംഗത്തിറങ്ങുന്നത്. പെരിയ-ഒടയഞ്ചാല്‍ റോഡില്‍ 8 മുതല്‍ 12 വരെ ഗതാഗത …

സിജെ റോയിയുടെ മരണം; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് സ്വയം വെടിവച്ച് മരിച്ച സംഭവത്തില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ കൃഷ്ണപ്രസാദ്, നിതിന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ കഴിഞ്ഞദിവസം രാത്രിയിലും ഇന്‍കം ടാക്‌സ് പരിശോധന നടന്നിരുന്നു. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമാണ് റോയിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇന്‍കം ടാക്‌സ് ജീവനക്കാരെ ചോദ്യം ചെയ്തത്. …

ഇടതുമുന്നണി വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം മുഖ്യമന്ത്രി; 3 മണിക്കു കുമ്പളയില്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണി സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നു വികസന മുന്നേറ്റ ജാഥകളിലെ വടക്കന്‍ മേഖലാ ജാഥ സംസ്ഥാനത്തിന്റെ വടക്കെ അറ്റത്തെ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട കുമ്പളയില്‍ ഇന്നു വൈകിട്ട് പ്രചരണമാരംഭിക്കും. ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു മണിക്ക് ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ജാഥാ ക്യാപ്റ്റന്‍. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാര്‍ എംപിയാണ് ജാഥാ മാനേജര്‍. മുന്നണിയിലെ മറ്റു ഘടകകക്ഷികളായ കേ.കോ.എം, സോഷ്യലിസ്റ്റ് ജനതാദള്‍, എന്‍സിപി, …

സുനേത്ര പവാർ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റു; പെട്ടെന്നുള്ള സ്ഥാനാരോഹണത്തിന് പിന്നിൽ നിരവധി കാരണങ്ങൾ

മുംബൈ: വിമാനാപകടത്തെ തുടർന്ന് കഴിഞ്ഞദിവസം അന്തരിച്ച മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പ്രവാറിനു പകരം അദ്ദേഹത്തിൻറെ ഭാര്യ സുനേത്ര പവാർ ശനിയാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്തു ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഭർത്താവ് മരിച്ചതിന്റെ മൂന്നാം ദിവസമാണ് ഭാര്യ അദ്ദേഹം വഹിച്ചിരുന്ന ഉപ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ പ്രഥമ വനിത ഉപ മുഖ്യമന്ത്രിയാണ് സുനേത്ര പവാർ . പാർട്ടി നേതാക്കന്മാർ സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. മാത്രമല്ല, സത്യപ്രതിജ്ഞ വിവരം അജിത് പവാറിന്റെ അമ്മാവനും രാഷ്ട്രീയ ഗുരുവുമായ …

ഒത്തുകൂടാം ചേര്‍ന്നുനില്‍ക്കാം: അജാനൂര്‍പഞ്ചായത്ത് ഭിന്നശേഷി കലാമേള നടത്തി

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഒത്തുകൂടാം ചേര്‍ന്നുനില്‍ക്കാം എന്ന സന്ദേശവുമായി മാവുങ്കാല്‍ ഐ.എം.എ ഹാളില്‍ നടന്ന കലാമേള പഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. കാവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കുഞ്ഞാമിന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍, വാര്‍ഡ് മെമ്പര്‍ സജി കുന്നുമ്മല്‍, സി.ഡി.എസ്.മെമ്പര്‍ കെ.വി. മിനി, റോട്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന സുകുപഞ്ചായത്ത് സെക്രട്ടറി …