കോവളം തീരത്ത് അജ്ഞാത മൃതദേഹം: ശരീരത്തിൽ പ്ലാസ്റ്റിക് തരികൾ, മത്സ്യത്തൊഴിലാളികളുടേതല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: കോവളം തീരപ്രദേശത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. രാവിലെ 11നാണ് മൃതദേഹം തിരത്തടിഞ്ഞത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ വായുടെ ഭാഗത്തും ശരീരത്തിൽ നിറയെയും പ്ലാസ്റ്റിക് തരികൾ കണ്ടെത്തി. കൊച്ചിതീരത്ത് മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള പ്ലാസ്റ്റിക് തരികളാണ് ഇവയെന്ന് സംശയിക്കുന്നു.
വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയി കാണാതായവരിൽ ആരുടെയെങ്കിലും മൃതദേഹമാണോയെന്നു സംശയമുയർന്നിരുന്നു. എന്നാൽ ഇവരുടെ ബന്ധുക്കളെത്തി പരിശോധിച്ചതിൽ മരിച്ചത് മത്സ്യത്തൊഴിലാളിയല്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page