പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സി.ബി.എസ്.ഇ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സി.ബി.എസ്.ഇ റദ്ദാക്കി. സി.ബി.എസ്.ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെയാണ് പരീക്ഷ നടത്താനിരുന്നത്. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. സ്‌കൂളില്‍ നിന്നു നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുകള്‍, വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രകടനം എന്നിവ കണക്കിലെടുത്താകും ഫലം നിര്‍ണയിക്കുക. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് …

അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: അമ്മയേയും മകനേയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി മുണ്ടാളി താഴത്ത് മാധവി (88), മകന്‍ സജീഷ് എന്നിവരാണ് ആത്മഹത്യ ചെയ്തത്. മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിലും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരേയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് തുറന്നുനോക്കിയപ്പോഴാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ട്രാഫിക്ക് നിയമലംഘകര്‍ക്ക് കോളടിച്ചു; പിഴയില്‍ 50 ശതമാനം ഇളവ്; ഏപ്രില്‍ 30ന് മുന്‍പ് അടച്ചുതീര്‍ക്കണം

തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങളിലെ പിഴയില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം ഇളവ് അനുവദിച്ചു. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. 2024 ഡിസംബര്‍ 31 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ഇളവ്. ഏപ്രില്‍ 30ന് മുന്‍പ് പിഴ അടച്ചുതീര്‍ക്കണമെന്നാണ് വ്യവസ്ഥ. ഒരേ വാഹനങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ചലാന്‍ ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടയ്ക്കേണ്ടിവരുന്നതുമാണ് ഇ-ചലാന്‍ തീര്‍പ്പാക്കുന്നതില്‍ നിന്നു വാഹന ഉടമകളെ പിന്തിരിപ്പിക്കുന്നത്.ഇ-ചെലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തിലാണ് പിഴയില്‍ …

ഹൊസ്ദുര്‍ഗ് കടപ്പുറത്ത് മധ്യവയസ്‌കന് കുത്തേറ്റു

കാസര്‍കോട്: കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ് കടപ്പുറത്ത് മധ്യവയസ്‌കന് കുത്തേറ്റു. കജൂര്‍ ഹൗസിലെ ഇസ്മയിലി(50)നാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ ഹൊസ്ദുര്‍ഗ് കടപ്പുറം ജുമാമസ്ജിദിനു സമീപത്തെ ഫ്‌ളോര്‍ മില്ലിനു അടുത്താണ് സംഭവം. ഇസ്മയിലിനെ തടഞ്ഞു നിര്‍ത്തി കത്തി കൊണ്ട് കഴുത്തിനു പിറകില്‍ കുത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ നാസര്‍ എന്നയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ടാര്‍ വിലയും കുത്തനെ ഉയര്‍ന്നു, കരാറുകാര്‍ കടുത്ത പ്രതിസന്ധിയിലേയ്ക്ക്, പൊതുമരാമത്തു പ്രവൃത്തികള്‍ തടസപെട്ടേക്കുമെന്ന് ആശങ്ക

കാസര്‍കോട്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ടാര്‍ വിലയും കുത്തനെ ഉയര്‍ന്നു. ഇത് കരാറുകാരെയും പൊതുമരാമത്ത് പ്രവൃത്തികളെയും പ്രതിസന്ധിയിലേയ്ക്ക് തള്ളിയിടുമെന്ന് ആശങ്ക. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ അധിക നിരക്ക് അനുവദിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജാസിര്‍ ചെങ്കള ആവശ്യപ്പെട്ടു.സാധാരണ നിലയില്‍ ഓരോ മാസവും ഒന്നാം തീയ്യതിയും 16-ാം തീയ്യതിയിലുമാണ് ടാറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ മാര്‍ച്ച് ഒന്നിന് ഒരു ടണ്‍ ടാറിനു 58,764 രൂപ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 65,195 …

ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി സഅദിയയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍

ദേളി : പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയോടെ സഅദിയയില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സഅദിയ്യ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയര്‍ മാണിക്കോത്തു അധ്യക്ഷതവഹിച്ചു.സഹനത്തിന്റെ വ്രത നാളുകളില്‍ നടക്കുന്ന ഇഫ്താറുകള്‍ ഒരുമയുടെ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍ മജ്‌ലിസിന് നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി …

നീലേശ്വരത്തിന്റെ റെയില്‍വേ വികസനത്തിന് സുരേഷ് ഗോപിയുടെ കരുത്ത്; അമൃത് ഭാരതിന് സ്റ്റോപ്പ് അനുവദിച്ചു, ഫ്‌ലാഗ് ഓഫ് ചടങ്ങിന് കേന്ദ്രമന്ത്രി നേരിട്ടെത്തും

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളുമായി കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി വീണ്ടും സജീവമാകുന്നു. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന നാഗര്‍കോവില്‍-മംഗളൂരു-നാഗര്‍കോവില്‍ അമൃത് ഭാരത് പ്രതിവാര എക്‌സ്പ്രസിന് (16329/16330)കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടു റെയില്‍വേ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു. നേട്ടത്തിന്റെ ഔദ്യോഗിക ഫ്‌ലാഗ് ഓഫ് ചടങ്ങിന് കേന്ദ്രമന്ത്രി നേരിട്ടെത്തും.അഞ്ചുവര്‍ഷം മുമ്പ് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ആധുനികമായ കംഫര്‍ട്ട് സ്റ്റേഷന്‍ അനുവദിച്ചതും സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയായിരുന്നു. അന്ന് …

ടെക്സസിലെ വാക്കോയിൽ വൻ മയക്കുമരുന്ന് വേട്ട: 500 പൗണ്ടിലധികം (ഏകദേശം 227 കിലോ) ലഹരിവസ്തുക്കൾ പിടികൂടി

പി പി ചെറിയാൻ ടെക്സാസ് : ടെക്സസിലെ വാക്കോയിൽ നടത്തിയ പരിശോധനയിൽ 500 പൗണ്ടിലധികം (ഏകദേശം 227 കിലോ) മയക്കുമരുന്ന് (480 പൗണ്ട് മെത്താംഫെറ്റാമൈൻ 40 പൗണ്ട് ബ്ലാക്ക് ടാർ ഹെറോയിൻ).ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പിടികൂടി. വ്യാഴാഴ്ച പുലർച്ചെ 2:30-ന് ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഒരു വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ‘കർമ്മ’ എന്ന പോലീസ് നായ മയക്കുമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് വലിയ വേട്ടയ്ക്ക് വഴിയൊരുക്കിയത്

അനുമതിയോ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെ കോളേജില്‍ അപകടകരമായ രീതിയില്‍ കാര്‍ സ്റ്റണ്ട്; വിദ്യാര്‍ത്ഥികള്‍ ചിതറിയോടി; നടപടിയെടുത്ത് എംവിഡി

കോഴിക്കോട്: അനുമതിയോ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെ വെസ്റ്റ്ഹില്‍ പോളിടെക്‌നിക് കോളജില്‍ അപകടകരമായരീതിയില്‍ കാര്‍ സ്റ്റണ്ട് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തു. സംഭവത്തില്‍ കോളേജ് അധികൃതരോട് എംവിഡി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടി. കാര്‍ ഉടമകള്‍ക്കും ഹാജരാകാന്‍ നോട്ടിസ് നല്‍കി. അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചത്. ടെക് എക്‌സ്‌പോയില്‍ നാലു കാറുകളാണ് സ്‌കൂള്‍ മൈതാനത്ത് റെയ്‌സ് നടത്തിയത്. അപകടകരമായ റെയ്‌സിനിടെ കുട്ടികള്‍ മൈതാനത്തു ചിതറി ഓടി. തലനാരിഴയ്ക്കാണ് അപകടം ഒഴിഞ്ഞുപോയത്. …

തേങ്ങ പറിക്കാന്‍ പോകാത്ത വിരോധം: പനയാല്‍, വെളുത്തോളിയിലെ തെങ്ങുകയറ്റ തൊഴിലാളിയെ തള്ളിയിട്ട് ദേഹത്ത് കയറിയിരുന്ന് കല്ലു കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു;കേസ്

കാസര്‍കോട്: തേങ്ങ പറിക്കാന്‍ പോകാത്ത വിരോധം കാരണമെന്നു പറയുന്നു, തെങ്ങുകയറ്റ തൊഴിലാളിയെ കുത്തിപരിക്കേല്‍പ്പിച്ചതായി പരാതി. പനയാല്‍, വെളുത്തോളി ലക്ഷം വീട് ഉന്നതിയിലെ എസ് കൃഷ്ണന്റെ പരാതിയില്‍ ശശി എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വള്ളിയോട്ട് കള്ളുഷാപ്പിനു മുന്നിലാണ് സംഭവം. ശശിയുടെ പറമ്പില്‍ തേങ്ങ പറിക്കാന്‍ പോകാത്ത വിരോധത്തില്‍ കൃഷ്ണനെ ചീത്ത വിളിക്കുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം മുഖത്ത് അടിക്കുകയും തള്ളി താഴെ ഇടുകയായിരുന്നുവെന്നു കൃഷ്ണന്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. …

അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയം; രാത്രി വൈകുവോളം ചാറ്റ്; ജോലിയില്‍ വിമുഖത; ചോദ്യം ചെയ്ത ഇരട്ട സഹോദരിയെ യുവാവ് കൊലപ്പെടുത്തി

മൊറാദാബാദ്: അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ ചോദ്യം ചെയ്ത ഇരട്ട സഹോദരിയെ യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഗുരുഗ്രാമില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഹാര്‍ദിക്(25)ആണ് സഹോദരി ഹിമാഷികയെ(25) കൊലപ്പെടുത്തിയത്. ഇരുവരും എന്‍ജിനീയര്‍മാരാണ്. ഗുരുഗ്രാമിലായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നത്. ജോലിക്കൊപ്പം ഹിമാഷിക എംബിഎ ക്ക് പഠിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഹാര്‍ദിക് ഒന്നരവര്‍ഷത്തോളം ജോലി ചെയ്തശേഷം ജോലി ഉപേക്ഷിച്ചു. സ്വഭാവത്തിലും മാറ്റം വന്നുതുടങ്ങി. പിന്നാലെ കൂടുതല്‍ സമയം സമൂഹ മാധ്യമങ്ങളില്‍ ചെലവഴിക്കാന്‍ തുടങ്ങി. മുഴുവന്‍ സമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതും …

ആര്‍ട്ടിസ്റ്റ് പല്ലവ നാരായണന്റെ ഭാര്യ അംബിക കെ അന്തരിച്ചു

കാഞ്ഞങ്ങാട്: ആര്‍ട്ടിസ്റ്റ് പല്ലവ നാരായണന്റെ ഭാര്യ അംബിക കെ (51) അന്തരിച്ചു. മക്കള്‍: ഹരികൃഷ്ണന്‍ (ലോജിസ്റ്റിക് ജര്‍മനി), രവിശങ്കര്‍ (ഡിഗ്രി വിദ്യാര്‍ത്ഥി പാലക്കാട്). സഹോദരങ്ങള്‍: വേണു, ലേഖ. രാവണേശ്വരം കരുണാകരന്‍ -ലക്ഷ്മി ദമ്പതികളുടെ മകളാണ്.

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ എംഡിഎംഎയുമായി അറസ്റ്റു ചെയ്തു. ദക്ഷിണ കന്നഡ, പറങ്കിപ്പേട്ടയിലെ ഹംസത്ത് സ്വാലിഹി(21)നെയാണ് കുമ്പള എസ്‌ഐ അനന്ത കൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെ ആരിക്കാടി, ടോള്‍ പ്ലാസക്കു സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് 0.25 ഗ്രാം കണ്ടെടുത്തതെന്നു പൊലീസ് അറിയിച്ചു.

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ഉപ്പളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള പെട്രോള്‍പമ്പ് ജീവനക്കാരന്‍ മംഗ്‌ളൂരു ,അമര്‍ ആള്‍വ റോഡ്,ശാന്ത ആള്‍വ കോംപൗണ്ടിലെ ആകേഷ് (25) ആണ് മരിച്ചത്. ഒരു വര്‍ഷമായി ആരിക്കാടി, കാര്‍ളെയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു ആകേഷ് താമസിച്ചിരുന്നത്. മാര്‍ച്ച് ആറിനു രാവിലെയാണ് ഇയാളെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ദേര്‍ളക്കട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. കുമ്പള പൊലീസ് …

വനിതാ എഞ്ചിനീയർമാരെ ആദരിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് അസോസിയേഷൻ ഫോർ എൻജിനീയറിങ് പ്രൊഫഷണൽസും പ്രമുഖ സിവിൽ എൻജിനീയറിംഗ് മത്സരപരീക്ഷാ പരിശീലന സ്ഥാപനമായ സിവിലിയൻസും എൻജിനീയറിംഗ് വിഭാഗം മേധാവികളായ വനിതാ എഞ്ചിനീയർമാരെ ആദരിച്ചു. തിരുവനന്തപുരം സിവിലിയൻസ് ഹെഡ്‌ക്വാർട്ടേഴ്സിൽ നടന്ന പരിപാടി നാറ്റ്പാക്കിന്റെ മുൻ ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായ ഡോ. ബി. ജി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. സർക്കാർ-പ്രൈവറ്റ് മേഖലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്ന വനിതാ എഞ്ചിനീയർമാരായ മരാമത്ത് ഡിസൈൻ ചീഫ് എഞ്ചിനീയർ സുജാ റാണി ടി. എസ്., കേരള വാട്ടർ അതോറിറ്റി ചീഫ് …

യു.എസ്. പാസ്‌പോർട്ട് ഇനി ഓൺലൈനായി പുതുക്കാം

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി ; അമേരിക്കൻ പൗരന്മാർക്ക് തങ്ങളുടെ പാസ്‌പോർട്ടുകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. എന്നാൽ ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്പുതിയ നിബന്ധനകൾ വച്ചു . ഒരാളുടെ കൈവശമുള്ള പാസ്‌പോർട്ട് 10 വർഷം കാലാവധിയുള്ളതായിരിക്കണം. ഇത് അടുത്ത ഒരു വർഷത്തിനുള്ളിൽ കാലാവധി കഴിയുന്നതോ, അല്ലെങ്കിൽ കാലാവധി കഴിഞ്ഞിട്ട് 5 വർഷത്തിൽ താഴെ മാത്രം ആയതോ ആയിരിക്കണം. പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താൻ പാടുള്ളതല്ല. അപേക്ഷിക്കുമ്പോൾ നിങ്ങൾ …

നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം വൈകിട്ട്; കേരളത്തില്‍ ഒറ്റഘട്ടമെന്ന് സൂചന

ന്യൂദെല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് . തീയ്യതികള്‍ പ്രഖ്യാപിക്കുന്നതിനു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു.കേരളത്തില്‍ ഒറ്റഘട്ടമായിട്ടായിരിക്കുംതെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. വോട്ടെണ്ണല്‍ മെയ് ആദ്യവാരത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഞായറാഴ്ച യോഗം ചേരുന്നു. തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവില്‍ വരും. തമിഴ് നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി നിയമസഭകളിലേയ്ക്കും കേരളത്തോടൊപ്പം …

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് രണ്ടുകോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍

തിരുവനന്തപുരം: പ്രശസ്തമായ കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. രണ്ടു കോടിയില്‍ പരം രൂപ വിലവരുന്ന പുരാതന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. നവംബര്‍ മാസത്തിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. സംഭവം സംബന്ധിച്ച് കൊട്ടാരം അധികാരികൾ സ്വമേധയാ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഗൗരിലക്ഷ്മി ഭായ് പേരൂർക്കട പൊലീസില്‍ പരാതി നല്‍കിയത്.മൂന്നു നിലകളിലുള്ള കൊട്ടാരത്തില്‍ 150ല്‍ പരം മുറികളുണ്ട്. ഇവിടെ ഒട്ടേറെ ജീവനക്കാരുമുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് കവടിയാര്‍ കൊട്ടാരം സ്ഥിതിചെയ്യുന്നത്. …