തേങ്ങ പറിക്കാന്‍ പോകാത്ത വിരോധം: പനയാല്‍, വെളുത്തോളിയിലെ തെങ്ങുകയറ്റ തൊഴിലാളിയെ തള്ളിയിട്ട് ദേഹത്ത് കയറിയിരുന്ന് കല്ലു കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു;കേസ്

കാസര്‍കോട്: തേങ്ങ പറിക്കാന്‍ പോകാത്ത വിരോധം കാരണമെന്നു പറയുന്നു, തെങ്ങുകയറ്റ തൊഴിലാളിയെ കുത്തിപരിക്കേല്‍പ്പിച്ചതായി പരാതി. പനയാല്‍, വെളുത്തോളി ലക്ഷം വീട് ഉന്നതിയിലെ എസ് കൃഷ്ണന്റെ പരാതിയില്‍ ശശി എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വള്ളിയോട്ട് കള്ളുഷാപ്പിനു മുന്നിലാണ് സംഭവം. ശശിയുടെ പറമ്പില്‍ തേങ്ങ പറിക്കാന്‍ പോകാത്ത വിരോധത്തില്‍ കൃഷ്ണനെ ചീത്ത വിളിക്കുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം മുഖത്ത് അടിക്കുകയും തള്ളി താഴെ ഇടുകയായിരുന്നുവെന്നു കൃഷ്ണന്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താഴെ വീണ തന്റെ ദേഹത്ത് ശശി കയറി ഇരിക്കുകയും കണ്ണിനും മൂക്കിനും കല്ലുകൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page