വനിതാ എഞ്ചിനീയർമാരെ ആദരിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് അസോസിയേഷൻ ഫോർ എൻജിനീയറിങ് പ്രൊഫഷണൽസും പ്രമുഖ സിവിൽ എൻജിനീയറിംഗ് മത്സരപരീക്ഷാ പരിശീലന സ്ഥാപനമായ സിവിലിയൻസും എൻജിനീയറിംഗ് വിഭാഗം മേധാവികളായ വനിതാ എഞ്ചിനീയർമാരെ ആദരിച്ചു. തിരുവനന്തപുരം സിവിലിയൻസ് ഹെഡ്‌ക്വാർട്ടേഴ്സിൽ നടന്ന പരിപാടി നാറ്റ്പാക്കിന്റെ മുൻ ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായ ഡോ. ബി. ജി. ശ്രീദേവി ഉദ്ഘാടനം ചെയ്തു.

സർക്കാർ-പ്രൈവറ്റ് മേഖലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്ന വനിതാ എഞ്ചിനീയർമാരായ മരാമത്ത് ഡിസൈൻ ചീഫ് എഞ്ചിനീയർ സുജാ റാണി ടി. എസ്., കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സൈജു പുരുഷോത്തമൻ, ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീദേവി പി., ഐ.സി.ഇ.സി സ്റ്റേറ്റ് കൺവീനറും ഓക്സിലിയം കൺസൾട്ടിംഗ് എൻജിനീയേഴ്സ് മാനേജിംഗ് ഡയറക്ടറുമായ ദിവ്യ ദിവാകർ എന്നിവരെ ആദരിച്ചു. സർക്കാർ–പ്രൈവറ്റ് മേഖലകളിലെ സ്ത്രീകളുടെ ജോലി സാഹചര്യങ്ങളും അനുഭവങ്ങളും ചടങ്ങ് പങ്കിട്ടു. സിവിലിയൻസ് അസി. പ്രൊഫസർമാരായ അഞ്ജു രതീഷ് സ്വാഗതവും അമല ബാബു നന്ദിയുംപറഞ്ഞു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Ratheesh

Good initiative 👍

RELATED NEWS
Scroll to top

You cannot copy content of this page