നിരവധി മോഷണക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ പിടികൂടിയ ഓട്ടോ ഡ്രൈവര്‍ ഹീറോയായി
കോട്ടയം: നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് ആദരിച്ചു. ഓട്ടോ ഡ്രൈവര്‍ മണര്‍കാട് പുതുപ്പറമ്പില്‍ പി.ആര്‍.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിനി ജ്യോതി(26) പിടിയിലായത്. കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മ രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്‌സ് മോഷ്ടിച്ച് കടന്നു കളയുന്നതിനിടെയാണ് യുവതിയെ ഓട്ടോഡ്രൈവര്‍ മനോജ് പിടികൂടിയത്. തിരുനക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പോസ്റ്റ് ഓഫിസ് റോഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസമാണ് …