വേടന്റെ സംഗീത പരിപാടിയില്‍ ആവേശം വാനോളം; 35 അടി ഉയരമുള്ള വിളക്കു കാലില്‍ കയറി അഭ്യാസം കാണിച്ച സാബുമോന്‍ വൈറലായി, ”തമ്പീ കീളെ ഇറങ്ങപ്പാ”യെന്ന് വേടന്റെ അഭ്യര്‍ത്ഥന
ധര്‍മ്മശാല: റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടയില്‍ ആവേശം മൂത്ത മരംവെട്ട് തൊഴിലാളി 35 അടി ഉയരമുള്ള വിളക്കുകാലില്‍ കയറി അഭ്യാസ പ്രകടനം നടത്തിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. വിജയിയുടെ ”തമ്പീ കീളെ ഇറങ്ങപ്പാ”എന്ന ഡയലോഗ് പറഞ്ഞാണ് വേടന്‍ ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്.ധര്‍മ്മശാലയില്‍ നടന്ന തദ്ദേശ ദിനാഘോഷ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന പരിപാടിക്കിടെ വ്യാഴാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം.ആന്തൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിലെ കൂറ്റന്‍ ഫ്‌ളഡ് ലൈറ്റിനു മുകളിലേയ്ക്കാണ് ഉദയഗിരി അരിവിളഞ്ഞ പൊയില്‍ സ്വദേശിയായ സാബുമോന്‍ …