ഭാര്യയെ തല്ലാം; കൊല്ലാന്‍ പാടില്ല; എല്ലുപൊട്ടിയാലും കുറ്റം: താലിബാന്‍

കാബൂള്‍: ഭാര്യയെ തല്ലാനുള്ള അധികാരം അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ ഭര്‍ത്താക്കന്മാര്‍ക്കു നല്‍കി. ഭാര്യമാരെ മാത്രമല്ല, കുട്ടികളെയും മര്‍ദ്ദിക്കാം.
എന്നാല്‍ മര്‍ദ്ദനമേറ്റു ഭാര്യയുടെയോ കുട്ടികളുടെയോ എല്ലൊടിഞ്ഞാല്‍ കളിമാറും. തല്ലേറ്റു മുറിവോ എല്ലു പൊട്ടലോ ഉണ്ടായാല്‍ നിയമം നിയമത്തിന്റെ വഴിക്കു പോവും. ഇതു സംബന്ധിച്ച നിയമത്തില്‍ അഫ്ഗാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാഭ ഒപ്പു വച്ചു.
ബലപ്രയോഗത്തിലൂടെ ഭാര്യയെ മര്‍ദ്ദിക്കുകയും ഒടിവോ മുറിവോ ചതവോ ഉണ്ടാകാതിരിക്കുകയുമാണെങ്കില്‍ ഭര്‍ത്താവിനെ നിയമം അനുസരിക്കുന്ന ആളായി കണക്കാക്കും. അടിയേറ്റു ഭാര്യയുടെ എല്ലു പൊട്ടുകയോ ശരീരത്തില്‍ മുറിവുണ്ടാവുകയോ ചെയ്താലും വലിയ കുഴപ്പമില്ല. 15 ദിവസവും ശിക്ഷ അനുഭവിച്ചാല്‍ തീരുന്ന പ്രശ്‌നമേ അതിലൂള്ളൂ. ശരീരം മുഴുവന്‍ മറച്ചുകൊണ്ട് കോടതിയെലെത്തുന്ന സ്ത്രീകള്‍ മുറിവുകള്‍ ജഡ്ജിയെ കാണിച്ചു പരാതിയുടെ തെളിവും വ്യക്തമാക്കേണ്ടതുണ്ട്. ഇതിനു ഭര്‍ത്താവോ രക്ഷകര്‍ത്താക്കളോ പരാതിക്കാരിക്കൊപ്പമുണ്ടായിരിക്കേണ്ടതുമാണ്. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന സ്ത്രീക്ക് മൂന്നു മാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു 90 പേജുള്ള പുതിയ ക്രിമിനല്‍ നടപടി ക്രമനിയമത്തില്‍ പറയുന്നു. മാത്രമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം നിറുത്തലാക്കുകയും ചെയ്തു.
പുതിയ നിയമം പൗരന്മാരെ നാലു വിഭാഗത്തില്‍പ്പെടുത്തുകയും ചെയ്തു. കുറ്റം ചെയ്യുന്നവര്‍ ഇതില്‍ ഏതു വിഭാഗത്തില്‍ പ്പെട്ടവരാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ശിക്ഷ വിധിക്കുന്നത്. മതപണ്ഡിതന്മാര്‍ തെറ്റു ചെയ്താല്‍ അവര്‍ക്കുള്ള ശിക്ഷ ഉപദേശമാണ്. ഉപദേശം നല്‍കി പറഞ്ഞു വിടും. അതേസമയം താഴ്ന്ന വിഭാഗക്കാരും അടിമകളും ഇതേ കുറ്റം ചെയ്താല്‍ അവര്‍ക്കു ചുട്ട അടിയും ക്രൂരമായ ശാരീരിക പീഡനവും തടവു ശിക്ഷയും അനുഭവിക്കാം. ഉന്നതന്മാര്‍, മധ്യവര്‍ഗം എന്നിവയാണ് മറ്റു വിഭാഗങ്ങള്‍. ഇവര്‍ക്കും ഗ്രേഡനുസരിച്ചു ശിക്ഷയില്‍ ഇളവുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page