അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം 22 മുതല്‍ 27വരെ

കാസര്‍കോട്: അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം 22 മുതല്‍ 27 വരെ ആഘോഷിക്കും.
22നു രാവിലെ കന്നിക്കലവറ നിറയ്ക്കലിനു ശേഷം കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. തുടര്‍ന്നു പുല്ലാങ്കുഴല്‍, അന്നദാനം, ഭക്തിഗാനം, ഭജന എന്നിവയുണ്ടാവും. 3 മണിക്കു സാംസ്‌ക്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം എല്‍ എ മാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും. 5 മണിക്ക് ആചാര്യ വരവേല്‍പ്പ്. രാത്രി കലാപരിപാടികള്‍.
23നു രാവിലെ ഗണപതിഹോമം. തുടര്‍ന്ന് ആചാര്യ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. വിവിധ കഴകങ്ങളിലേയും ക്ഷേത്രങ്ങളിലെയും സ്ഥാനികരെ ആദരിക്കല്‍. 11.30ന് ഭജന, അന്നദാനം, 3മണിക്ക് കര്‍ഷക സംഗമം കെ . കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ഡോ. വി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കാര്‍ഷിക പ്രദര്‍ശനവുമുണ്ടാവും. പ്രമുഖ കര്‍ഷകരെ ആദരിക്കും. തുടര്‍ന്നു വിവിധ കലാപരിപാടികള്‍. 24നു വനിതാ സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് കെ സുജാത ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ധാര്‍മ്മിക സാംസ്‌ക്കാരിക പരിപാടികളും കലാപരിപാടികളുമുണ്ടാവും. 25നു മഹാപൂജ, മാതൃവന്ദനം, പ്രവാസി സംഗമം, കലാപരിപാടികള്‍, 26നു രാവിലെ ഗണപതിഹോമം, സര്‍വ്വമത സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. ഡി വൈ എസ് പി ടി.ഉത്തംദാസ്, മത -സാമൂഹ്യ നേതാക്കള്‍ പ്രസംഗിക്കും. തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷണം, കലാപരിപാടികള്‍. 27നു ഗണപതിഹോമം 11.12നും 11.34നുമിടില്‍ ദേവപ്രതിഷ്ഠ, മഹാപൂജ, അന്നദാനം എന്നിവയോടെ ഉത്സവം സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page