ഇരവതുകുഴി മത്തായി വർക്കിയുടെ നിര്യാണത്തിൽ ഡാളസ് കേരള അസോ. അനുശോചിച്ചു

പി പി ചെറിയാൻ ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന മി. ഇരവതുകുഴി മത്തായിവർക്കി (85) അന്തരിച്ചു.. നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. കുടുംബാംഗത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നു സെക്രട്ടറി മൻജിത് കൈനിക്കരഅനുശോചന സന്ദേശത്തിൽ പറഞ്ഞു.സംസ്കാര ചടങ്ങുകൾ 28 നു നടക്കും.

അദാനിക്കെതിരെ സമ്മൻസ്: ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന്അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ

വാഷിംഗ്ടൺ: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്ക് കൈക്കൂലി, വഞ്ചന കേസുകളിൽ സമ്മൻസ് അയക്കാൻ യുഎസ് റെഗുലേറ്ററായ എസ്ഇസി കോടതിയുടെ അനുമതി തേടി, .ഇന്ത്യയുടെ നിയമ മന്ത്രാലയം സമ്മൻസ് കൈമാറാനുള്ള അപേക്ഷ രണ്ടുതവണ നിരസിച്ചതിനെത്തുടർന്നാണ് എസ്ഇസി ഇപ്പോൾ ബ്രൂക്ലിനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയെ നേരിട്ട് സമീപിച്ചത് . . ഹേഗ് കൺവെൻഷൻ പ്രകാരം സമ്മൻസ് കൈമാറാൻ എസ്ഇസിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ മന്ത്രാലയം അപേക്ഷ തള്ളിയത്. ഇതോടെ ഇമെയിൽ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ …

തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ പണം വാങ്ങി ഒമാനിലെത്തിച്ചു: കുടുക്കിൽപ്പെട്ട തിരുവനന്തപുരം, കന്യാകുമാരി സ്വദേശികളായ ഹേമന്ദിനും ജൈഫറിനും തുണയായി ഒമാൻ പ്രവാസി ലീഗൽ സെൽ

പി പി ചെറിയാൻ മസ്കറ്റ്:- തൊഴിൽ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ . തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ ഏജൻസിക്കു പണം നൽകി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി ഹേമന്ദ്, കന്യാകുമാരി സ്വദേശി ജൈഫർ എന്നിവർക്കാണ് നാട്ടിൽ തിരിച്ചെത്തുവാനുള്ള സഹായം പ്രവാസി ലീഗൽ സെൽ ഉറപ്പുവരുത്തിയത്‌. വിസിറ്റ് വിസയിൽ ഓമനിലെത്തിയ ഹേമന്ദിനും ജൈഫറിനും ജോലിചെയ്യാനുള്ള വിസയോ മറ്റു രേഖകളോ നൽകാതെ പാസ്പോർട്ട് കൈവശപ്പെടുത്തി ചൂഷണം ചെയ്ത സാഹചര്യത്തിലാണ് സഹായമഭ്യർത്ഥിച്ചുകൊണ്ട് ഒമാനിലെ പ്രവാസി …

ബസില്‍ കടത്തിയ കഞ്ചാവും മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് പാക്കം, പള്ളിപ്പുഴ സ്വദേശി

കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 2.38 ഗ്രാം കഞ്ചാവും 0.52ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. ബേക്കല്‍, പള്ളിപ്പുഴയിലെ ഗോകുല്‍രാജീവി(24)നെയാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിനു മുന്നില്‍ വച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ആദര്‍ശും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി 9.45 മണിക്ക് മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഗോകുലെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ന്മാരായ ശ്രീനിവാസന്‍ പത്തില്‍, വി പ്രമോദ് കുമാര്‍, പ്രിവന്റീവ് …

പതിനായിരം രൂപയും രേഖകളും അടങ്ങിയ പഴ്‌സ് തിരികെ ഏല്‍പ്പിച്ചു; മാതൃകയായി ‘കസിന്‍സ്’ ബസ് ജീവനക്കാര്‍

കാസര്‍കോട്: ബസിനകത്തു വച്ച് കളഞ്ഞ് കിട്ടിയ പതിനായിരം രൂപയും രേഖകളും അടങ്ങിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ മാതൃകയായി. പരപ്പ- കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ‘കസിന്‍സ്’ ബസ് ഡ്രൈവര്‍ പുന്നക്കുന്ന് അഖില്‍, കണ്ടക്ടര്‍ കോളംകുളത്തെ ശരത്, ക്ലീനര്‍ ബാനത്തെ രാജന്‍ എന്നിവരാണ് സത്യസന്ധതക്കു മാതൃകയായത്.രാവിലത്തെ ട്രിപ്പിനിടയിലാണ് ബസിനകത്തു നിന്നു പഴ്‌സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ പതിനായിരം രൂപയും വിലപ്പെട്ട രേഖകലും കണ്ടെത്തി. ഇക്കാര്യം വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി …

ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ കൂറ്റന്‍ മുതലയെ കൊലപ്പെടുത്തി കുളത്തിലിട്ടു; 2 യുവാക്കള്‍ അറസ്റ്റില്‍

വഡോദര: ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ കൂറ്റന്‍ മുതലയെ കൊലപ്പെടുത്തി കുളത്തിലിട്ട രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ബിപിന്‍ നായക്, വിത്തല്‍ നായക് എന്നിവരെയാണ് അറസ്റ്റുചെയ്തത്. വഡോദര വനം വകുപ്പിന്റേതാണ് നടപടി. ഗുജറാത്തിലെ വഡോദരയിലെ കര്‍ജാന്‍ താലൂക്കിലെ ഛോര്‍ഭുജിലാണ് സംഭവം. രാത്രിയില്‍ പുറത്തിറങ്ങിയ അഞ്ചടി നീളമുള്ള മുതലയെ യുവാക്കള്‍ വടി കൊണ്ട് അടിച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ഒരാള്‍ വടികൊണ്ട് മുതലയെ തല്ലുമ്പോള്‍ രണ്ടാമന്‍ ടോര്‍ച്ച് അടിച്ച് കൊടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. ഛോര്‍ഭുജ് ഗ്രാമത്തിന് സമീപത്തെ …

ട്രംപിന്റെ ജനപ്രീതി ഇടിയുന്നു: സർവെ

പി പി ചെറിയാൻ വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിയുന്നുണ്ടെന്നു പുതിയ സർവേ മുന്നറിയിച്ചു . 2024-ൽ ട്രംപിനെ പിന്തുണച്ചിരുന്ന യുവാക്കൾ, വെള്ളക്കാരല്ലാത്തവർ , രാഷ്ട്രീയത്തിൽ സജീവമല്ലാത്ത വോട്ടർമാർ എന്നിവർക്കിടയിലാണ് ട്രമ്പിനു പിന്തുണ കുറഞ്ഞുകൊണ്ടിരിക്കുന്നതെന്നു അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ തെളിഞ്ഞു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും സാമ്പത്തികപ്രതിസന്ധിയുമാണ് സാധാരണ വോട്ടർമാർക്കിടയിൽ ഏറ്റവും വലിയ ചർച്ചാവിഷയമെന്നും ട്രമ്പിൻറെ ജനപ്രീതി കുറയാനുള്ള ഏറ്റവും പ്രധാന കാരണമെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പാട്രിക് റഫിനി ചൂണ്ടിക്കാട്ടി . വെള്ളക്കാരായ തൊഴിലാളികൾക്കിടയിൽ ട്രംപിന് ഇപ്പോഴും …

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; പരപ്പയില്‍ യുവാവിനെ ജാക്കിലിവര്‍ കൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമം

കാസര്‍കോട്: പരപ്പ, കമ്മാടത്ത് വോളിബോള്‍ കോര്‍ട്ടിനു സമീപത്തു യുവാവിനെ ജാക്കിലിവര്‍ കൊണ്ട് തലക്ക് അടിച്ചു കൊല്ലാന്‍ ശ്രമമെന്നു പരാതി. പരപ്പ, അച്ചുമാടത്ത് ഹൗസില്‍ ഷറഫുദ്ദീ(41)ന്റെ പരാതിയില്‍ പരപ്പയിലെ നിധിന്‍ ജോയിക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് വധശ്രമത്തിനു കേസെടുത്തു.വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. വോളിബോള്‍ കോര്‍ട്ടിനു സമീപത്ത് ഷറഫുദ്ദീന്‍ നിര്‍ത്തിയിട്ട വാഹനത്തിനു മുന്നില്‍ നിധിന്‍ ജോയിയുടെ വാഹനം നിര്‍ത്തിയിട്ടിരുന്നു. പ്രസ്തുത വാഹനം മാറ്റാന്‍ പറഞ്ഞ വിരോധത്തില്‍ ജാക്കിലിവര്‍ എടുത്തു അടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അടിയേറ്റു നിലത്തു വീണപ്പോള്‍ …

12 കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍; ഡല്‍ഹി പൊലീസിലെ മലയാളി എസ്.ഐ ഷിബുവിന് ധീരതയ്ക്കുള്ള അവാര്‍ഡ്

ന്യൂഡല്‍ഹി: മലയാളികളായ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. ഡല്‍ഹി പൊലീസിലെ എസ്.ഐയും മലയാളിയുമായ ഷിബു ആര്‍.എസിന് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചു. കോഴിക്കോട് സ്വദേശിയാണ് ഷിബു. കേരള പൊലീസില്‍ നിന്ന് എസ്. പി ഷാനവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ വകുപ്പിലെ …

ഉപ്പള, ബാപ്പായിത്തൊട്ടിയിലെ കല്യാണ വീട്ടില്‍ കവര്‍ച്ച: 23.5 പവന്‍ സ്വര്‍ണ്ണം കൊള്ളയടിച്ചു

കാസര്‍കോട്: കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വീട്ടില്‍ നിന്നു 23.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച പോയി. ഉപ്പള, ബാപ്പായിത്തൊട്ടിയിലെ അഹ്‌മ്മദ് മന്‍സിലിലെ രുക്‌സാന നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പരാതിക്കാരിയുടെ മകളുടെ നിക്കാഹ് ജനുവരി 23ന് ആയിരുന്നു. ഇതിനു മുന്നോടിയായി വീട്ടില്‍ വിവിധ തരത്തിലുള്ള ജോലികള്‍ നടന്നിരുന്നു. ഇതിനിടയിലാണ് ജനുവരി 15നും 21നും ഇടയിലുള്ള ഏതോ സമയത്താണ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത്. ഇക്കാര്യം നിക്കാഹ് ദിവസമാണ് അറിഞ്ഞതെന്നു രുക്‌സാന പറഞ്ഞു. കവര്‍ച്ച സംബന്ധിച്ച് …

വീട്ടിനടുത്ത് തൂങ്ങിയ നിലയില്‍ കാണപ്പെട്ട തൊഴിലുറപ്പു തൊഴിലാളി ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: വീട്ടിനടുത്ത് തൂങ്ങിയ നിലയില്‍ കാണപ്പെട്ട തൊഴിലുറപ്പു തൊഴിലാളി ആശുപത്രിയില്‍ മരിച്ചു. പൈവളിഗെ, മരിക്കെ ഹൗസിലെ കെ യു ബാബു (46)ആണ് ജീവനൊടുക്കിയത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം 20 വര്‍ഷമായി പൈവളിഗെയിലാണ് താമസം.നേരത്തെ ടൈല്‍സിന്റെ ജോലി ചെയ്തിരുന്നു. പിന്നീട് തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. പഞ്ചായത്തില്‍ നിന്നും ലഭിച്ച വീട്ടില്‍ രണ്ടുമാസം മുമ്പാണ് താമസം ആരംഭിച്ചത്. വീടിന്റെ നിര്‍മ്മാണത്തോടെ സാമ്പത്തിക പ്രയാസത്തിലായിരുന്നു ബാബുവെന്നു പറയുന്നു.19ന് വൈകിട്ടാണ് ബാബുവിനെ വീട്ടിനു സമീപം തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി മംഗ്‌ളൂരുവിലെ …

റിപ്പബ്ലിക്ക് ദിനത്തില്‍ ട്രെയിന്‍ അട്ടിമറിക്ക് സാധ്യത; ആര്‍പിഎഫ് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്തെ ട്രെയിന്‍ ഗതാഗതത്തിന് നേരെ അട്ടിമറി നീക്കങ്ങള്‍ ഉണ്ടായേക്കാമെന്ന് ആര്‍പിഎഫ് മുന്നറിയിച്ചു . ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനോട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നിര്‍ദേശിച്ചു. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം നിര്‍മാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു.പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതിലൂടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് റെയില്‍വേ സുരക്ഷാ വിഭാഗത്തിന്റെ ശ്രമം. അതിനിടെ റിപ്പബ്ലിക് ദിനത്തോട് …

നവജാതശിശു തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ – മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കട തുറക്കാന്‍ ഉടമ ജയരാജന്‍ എത്തിയപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ വാതില്‍ക്കല്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ജയരാജന്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തങ്ങള്‍ …

ബലിപെരുന്നാള്‍ ദിവസം ഈദ് മുബാറക് പറഞ്ഞതിന് പള്ളി മുറ്റത്ത് വച്ച് അക്രമം; യുവാവ് മരിച്ച കേസില്‍ അയല്‍വാസിക്ക് അഞ്ച് വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ

കാസര്‍കോട്: ബലി പെരുന്നാള്‍ ദിവസം പള്ളി മുറ്റത്തു വച്ച് യുവാവിനെ ആണിയടിച്ച പലക കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്ത കേസിലെ പ്രതിയെ അഞ്ചു വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. ബാര, മീത്തല്‍ മാങ്ങാട്ടെ ഹബീബി(40)നെയാണ് ജില്ലാ ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷിച്ചത്. കുടുംബകോടതിയിലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുന്ന ഹബീബിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിക്ഷിച്ചത്. ഹബീബിന്റെ അയല്‍വാസിയായ റഷീദ് (42) കൊല്ലപ്പെട്ട കേസിലാണ് …

ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ

പി പി ചെറിയാൻ ഇൻഡ്യാന:ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ അമേരിക്കയിലെ ഇൻഡ്യാനയിൽ 37 കാരിയായ യുവതി അറസ്റ്റിൽ. ഇൻഡ്യാനപൊളിസ് സ്വദേശിയായ കേന്ദ്ര ലീ പ്രോക്ടർ ആണ് അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ “ബലി നൽകാൻ” വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ മുഖത്ത് അമർന്നിരുന്ന് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും, ഇതിന് പിന്നിൽ ലൈംഗിക താൽപ്പര്യങ്ങളും …

400 പൗണ്ട് ഭാരമുള്ള ഗ്രിസ്ലി കരടിയുടെ ആക്രമണത്തിൽ നിന്നു ധീരനായ 26 കാരൻ ഇങ്ങനെ രക്ഷപ്പെട്ടു; എന്തെ,അത്തരമൊരു സാഹചര്യത്തിൽപ്പെട്ടാൽ ഇങ്ങനെയൊരു പരീക്ഷണത്തിന് ആർക്കാണ് തയ്യാറാവാൻ കഴിയുക ?

പി പി ചെറിയാൻ മൊണ്ടാന:കരടിയുടെ വായിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അമേരിക്കൻ വേട്ടക്കാരന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . നിമിഷനേരം കൊണ്ട് എടുത്ത ധീരമായ ഒരു തീരുമാനമാണ് ചേസ് ഡെൽവോ എന്ന 26-കാരന്റെ ജീവൻ രക്ഷിച്ചത്. അമേരിക്കയിലെ മൊണ്ടാനയിൽ സഹോദരനൊപ്പം വേട്ടയാടുന്നതിനിടെയാണ് ചേസ് ഏകദേശം 180 കിലോയോളം ഭാരമുള്ള ഒരു ഗ്രിസ്‌ലി കരടിയുടെ മുന്നിൽപ്പെട്ടത്.മഞ്ഞും കാറ്റും നിറഞ്ഞ കാലാവസ്ഥയിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന കരടിയുടെ തൊട്ടടുത്തെത്തും വരെ ചേസിന് അതിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഉറക്കമുണർന്ന കരടി പെട്ടെന്ന് തന്നെ …

ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുകയാണെന്ന ഭയം ഇനി വേണ്ട; സുരക്ഷ ഉറപ്പാക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷികളാകുന്ന യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും അവരുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷനു തുടക്കം കുറിച്ച് കേരള പൊലീസ്. ‘റെയില്‍ മൈത്രി’ എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരള റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. ‘റെയില്‍ മൈത്രി’ ആപ്ലിക്കേഷനെ …

കുമ്പള, നായ്ക്കാപ്പിലെ സ്വര്‍ണ്ണക്കവര്‍ച്ച: ബംഗ്‌ളൂരുവില്‍ വിറ്റ മാലകളില്‍ ഒന്ന് കണ്ടെടുത്തു; അറസ്റ്റിലായ കലന്തറിന്റെ ജീവിതം ആഡംബര പൂര്‍ണ്ണമെന്ന് പൊലീസ്, പിടികൂടുമ്പോള്‍ ധരിച്ചിരുന്നത് 15000 രൂപ വില വരുന്ന ഷൂസ്

കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും കാസര്‍കോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണമാലകളില്‍ ഒന്ന് പൊലീസ് കണ്ടെടുത്തു. ബംഗ്ളൂരുവിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ ചെറിയ മാലയാണ് കണ്ടെടുത്തത്. മാല വില്‍ക്കാന്‍ ജ്വല്ലറിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയായ ഇബ്രാഹിം എന്ന കലന്തറിനെ ദിവസങ്ങള്‍ക്കകം പിടികൂടാന്‍ സഹായിച്ചതെന്നു അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരവും രാത്രി എട്ടു മണിക്കും ഇടയിലാണ് ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷത്തിന്റെ വെള്ളി ആഭരണങ്ങളും …