ശബരിമല തീര്‍ത്ഥാടകരെ വനത്തില്‍ ഇറക്കിവിട്ട സംഭവം: കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടറെ സ്ഥലം മാറ്റിയത് കാഞ്ഞങ്ങാട്ടേക്ക്

കാസര്‍കോട്: ശബരിമല തീര്‍ത്ഥാടകരെ രാത്രി കാലത്ത് വനത്തിനു അകത്ത് ഇറക്കിവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ കെ എസ് ആര്‍ ടി സി ബസിന്റെ താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടര്‍ പ്രേം സുധനെ കാഞ്ഞങ്ങാട് ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റി.
കഴിഞ്ഞ ദിവസമാണ് നടപടിക്ക് ആസ്പദമായ സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.
മലയിറങ്ങി എത്തിയ സംഘം പമ്പയില്‍ നിന്നാണ് കെ എസ് ആര്‍ ടി സി ബസില്‍ കയറിയത്. നിലയ്ക്കല്‍ ബസ് സ്റ്റാന്റിലേയ്ക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ രാത്രിയില്‍ ബസ് സ്റ്റാന്റില്‍ കയറ്റാന്‍ കൂട്ടാക്കാതെ തീര്‍ത്ഥാടകരെ വനത്തിനകത്തെ റോഡരുകില്‍ ഇറക്കിവിടുകയായിരുന്നുവെന്നായിരുന്നു പരാതി. കൊല്ലം സ്വദേശികളായ 13 അംഗ സംഘത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്.
സംഭവം വിവാദമായതോടെയാണ് ബസിന്റെ താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടുകൊണ്ടും കണ്ടക്‌റെ കാഞ്ഞങ്ങാട്ടേയ്ക്ക് മാറ്റികൊണ്ടും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page