തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 6 വയസ്സുകാരിയായ മകളെ കനാലില്‍ തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി
മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറുവയസ്സുകാരിയായ മകളെ കനാലില്‍ തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്(28) മംഗലെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ നന്ദേദിലെ കെരൂര്‍ ഗ്രാമത്തിലെ ബാര്‍ബര്‍ ആയ പാണ്ഡുരംഗയേയും, ഗ്രാമ സര്‍പഞ്ച് ഗണേഷ് രാമചന്ദ്ര ഷിന്‍ഡെയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഷിന്‍ഡെയാണ് മകളെ കൊലപ്പെടുത്താനുള്ള ആശയം പാണ്ഡുരംഗയ്ക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് മഹാരാഷ്ട്രയിലെ നിയമം. പാണ്ഡുരംഗിന് മൂന്ന് …