അജിത് പവാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. നിരവധി പേരാണ് ഇതുസംബന്ധിച്ച് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 25 മുതല്‍ 30 ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വര്‍ണ മാലകള്‍ തട്ടിയെടുത്തുവെന്നാണ് പലരുടേയും പരാതി.

വിലാപയാത്രയില്‍ പങ്കെടുത്തവരുടെ സ്വര്‍ണമാലകളാണ് മോഷണം പോയത്. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെയാണ് മോഷണ വിവരം പുറത്തുവന്നത്. മോഷ്ടാക്കളില്‍ ചിലരെ പിടികൂടാന്‍ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാന്‍ മൈതാനത്ത് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയാണ് അജിത് പവാറിന്റെ മൃതദേഹം സംസ്‌കരിച്ചത്. ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയത്. സുരക്ഷ പരിഗണിച്ച് ശവസംസ്‌കാര ദിവസം ബാരാമതിയിലുടനീളം 8,000 പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും മോഷണം നടന്നത് പൊലീസിനെപ്പോലും അതിശയിപ്പിക്കുന്നുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് മുഹമ്മദ് യൂനുസ്, രാജ്കുമാര്‍ അത്താവാലെ, ഇജാസ് മിറാവാലെ, മുഹമ്മദ് സിറാജ്, ബാലു ബോട്രെ, എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page