നീലേശ്വരം മുനിസിപ്പാലിറ്റി സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കു കബഡിമാറ്റ് വിതരണം ചെയ്തു

നീലേശ്വരം: നീലേശ്വരം നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ പരിധിയിലുള്ള സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കു കബഡി മാറ്റ് വിതരണം ചെയ്തു. ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 10 ക്ലബ്ബുകള്‍ക്കും പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ക്ലബുകള്‍ക്കും മാറ്റ് വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സ്ഥിരം സമിതി ചെയര്‍മാന്‍ സതീശന്‍ കെ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം വി എച്ച് എസ് എസ് പ്രിന്‍സിപ്പാല്‍ ബി നിഷ, നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ പി എം സന്ധ്യ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ ചന്ദ്രന്‍, കൗണ്‍സിലര്‍ അഖിലേഷ് പി, മുന്‍ നഗരസഭാ അധ്യക്ഷ ടി വി ശാന്ത, മുന്‍ ജനപ്രതിനിധികളായ ടി പി ലത, പി ഭാര്‍ഗ്ഗവി, പി മനോഹരന്‍, ശ്രീജ വി വി, സതി വി വി, സന്തോഷ് കെ, അനീഷ് ഇ, വി വി ജിതേഷ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page