കുറ്റവാളികള്‍ക്ക് നിയമ വിരുദ്ധമായി പരോള്‍ അനുവദിക്കുന്നെന്ന പരാതി രൂക്ഷമായിരിക്കെ പെരിയ കേസ് 10ാം പ്രതിക്ക് രണ്ടരമാസത്തിനിടയില്‍ വീണ്ടും പരോള്‍

കാസര്‍കോട്: കുറ്റവാളികള്‍ക്ക് നിയമ വിരുദ്ധമായി പരോള്‍ അനുവദിക്കുന്നെന്ന അടിയന്തര പ്രമേയം നിയമസഭയില്‍ കോലാഹലം ഉണ്ടാക്കിയ ഇന്ന് പെരിയ കേസ് 10ാം പ്രതി രഞ്ജിത്തിന് രണ്ടരമാസത്തിനകം വീണ്ടും 15 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. ഈ കേസിലെ ഒന്നാം പ്രതി പീതാംബരന്‍, അഞ്ചാം പ്രതി ഗിജിന്‍ എന്നിവര്‍ ഇപ്പോള്‍ പരോളിലാണ്.

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സന്ധ്യക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണപ്പെടുകയായിരുന്നു.

കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു വിധി. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page