ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എം കമലാക്ഷി അമ്മ അന്തരിച്ചു

കാസര്‍കോട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ നീലേശ്വരം ഏരിയാ സെക്രട്ടറിയും സിപിഎം നേതാവുമായിരുന്ന പുതുക്കൈയിലെ എം കമലാക്ഷി അമ്മ (79) അന്തരിച്ചു. ഭര്‍ത്താവ്: ഒ.വി കുഞ്ഞമ്പു. മക്കള്‍: ആനന്ദന്‍ (സിപിഎം പുതുക്കൈ ലോക്കല്‍ സെക്രട്ടരി , റിട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ കോപ്പറേറ്റീവ്), സതീശന്‍, സജീഷ്.

തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ കസിന്‍ പകര്‍ത്തുന്നതിനിടെ യുവാവ് സ്വയം നെഞ്ചില്‍ നിറയൊഴിച്ച് മരിച്ചു; ദൃശ്യങ്ങള്‍ ക്യാമറയില്‍

ന്യൂഡല്‍ഹി: തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ കസിന്‍ പകര്‍ത്തുന്നതിനിടെ യുവാവ് സ്വയം നെഞ്ചില്‍ നിറയൊഴിച്ച് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ദല്ലുപുരയില്‍ കഴിഞ്ഞദിവസമാണ് സംഭവം.പവന്‍ കുമാര്‍(28) എന്ന ആളാണ മരിച്ചത്. കസിനായ ഹിമാന്‍ഷു തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് ദാരുണമായ സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നെഞ്ചില്‍ വെടിയേറ്റ പവന്‍ കുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ പവന്‍ കുമാറും ഹിമാന്‍ഷുവും സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം. തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെ സൂക്ഷിച്ച് …

കീഴ്മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം: കലവറ നിറച്ചു

കരിന്തളം: കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രംപുന: പ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം.പാറക്കോല്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് ആചാര്യ വരവേല്‍പ്പ്, 7 മണി മുതല്‍ പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, നൃത്തസന്ധ്യ. നാളെ രാവിലെ 10 മണിക്ക് ആചാര സംഗമവും, രാത്രി 7 മണിക്ക് സാംസ്‌കാരിക സമ്മേളനവും നടക്കും. തുടര്‍ന്ന് ഗ്രേറ്റ് മാജിക് ഷോയും അരങ്ങേറും.19ന് രാവിലെ 6.37 മുതല്‍ …

സ്‌കൂട്ടറില്‍ കാറിടിച്ച് അഞ്ചു വയസ്സുകാരിക്കു ദാരുണാന്ത്യം

പുത്തൂര്‍: ഉപ്പിനങ്ങാടി, കല്ലേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. തണ്ണീര്‍പന്ത, കൊടങ്ങയിലെ ഇസ്മയിലിന്റെ ചെറുമകള്‍ സുഹൈറയാണ് മരിച്ചത്. ഇസ്മയില്‍, മകള്‍ സാജിറ, സാജിറയുടെ മകള്‍ സുഹൈറ എന്നിവര്‍ സ്‌കൂട്ടറില്‍ കല്ലേരിയില്‍ നിന്നു കുപ്പെട്ടിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കല്ലേരിയില്‍ എത്തിയപ്പോള്‍ വേണൂര്‍ സ്വദേശി ശിവപ്രസാദ് ഓടിച്ചിരുന്ന കാര്‍ സ് ക്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇസ്മയില്‍ (60), മകള്‍ സാജിറ (33) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.അപകടം സംബന്ധിച്ച് പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.

അവധി എടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ചു; ബാങ്ക് മാനേജരെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ച് കൊന്നു; 2 പേര്‍ അറസ്റ്റില്‍

യുപി: അവധി എടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ച ബാങ്ക് മാനേജരെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ച് കൊന്നു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പഞ്ചാബ് & സിന്ധ് ബാങ്കിന്റെ മാനേജരായ അഭിഷേക് കുമാറാണ്(36) കൊല്ലപ്പെട്ടത്. ബിഹാറിലെ പട്‌ന സ്വദേശിയാണ് മരിച്ച മാനേജര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ലോണി ബോര്‍ഡറിലെ ബല്‍റാം നഗര്‍ ശാഖയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായി ദീര്‍ഘനേരത്തെ വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറയുന്നു. മന്‍സൂര്‍പൂര്‍ നിവാസിയായ രവീന്ദര്‍ ഹൂഡയും കൂട്ടാളി ഷീഷ് പാലുമാണ് …

ടി കെ ഗോവിന്ദനെ സിപിഎം പുറത്താക്കി

കണ്ണൂര്‍: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാന്‍ കഴിയില്ല. ഗോവിന്ദന്റേത് പാര്‍ട്ടി വിരുദ്ധ നിലപാടാണ്. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തെ അങ്ങേയറ്റം നീചമായാണ് ടി കെ ഗോവിന്ദന്‍ അവതരിപ്പിച്ചത്. പല നേതാക്കളുടെയും ബന്ധുക്കളെ സ്ഥാനാര്‍ത്ഥികള്‍ ആക്കുന്നത് അവരുടെ സേവനം കൂടി പരിഗണിച്ചാണ്-രാഗേഷ് പറഞ്ഞു.ടി.കെ ഗോവിന്ദനു പാര്‍ലമെന്ററി …

വിഎസിന്റെ മുന്‍ പിഎ എ. സുരേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; മലമ്പുഴയില്‍ മത്സരിക്കും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.സുരേഷിന് പാലക്കാട് ഡിസിസി ഓഫീസില്‍ വെച്ച് പ്രസിഡന്റ് എ തങ്കപ്പന്‍ അംഗത്വം നല്‍കി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുരേഷ് മത്സരരംഗത്തിറങ്ങും. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചാലുടന്‍ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് നേരത്തെ സുരേഷ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവേശനം താന്‍ സ്വയമെടുത്ത തീരുമാനമാണെന്ന് സുരേഷ് വ്യക്തമാക്കി. മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് …

ലിഫ്റ്റിനുള്ളില്‍ അപരിചിതനുമായി അടുത്തിടപഴകുന്ന സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയില്‍ കേസ്

മുംബൈ: ലിഫ്റ്റിനുള്ളില്‍ അപരിചിതനുമായി അടുത്തിടപഴകുന്ന സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്ധേരിയിലെ ഒരു സൊസൈറ്റിയില്‍ താമസിക്കുന്ന 36കാരിയാണ് പരാതിക്കാരി. സിസിടിവി ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതിലൂടെ താന്‍ സമൂഹത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് യുവതി പരാതിയില്‍ പറയുന്നു. 2026 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി ലിഫ്റ്റില്‍ കയറിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമായി അടുത്ത് ഇടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ലിഫ്റ്റിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. മൂന്ന് …

ദേശീയപാത നിര്‍മ്മാണം: ചട്ടഞ്ചാല്‍-ചെര്‍ക്കള പാത രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു, ഗതാഗതം തിരിച്ചുവിടും , യാത്രാ ദുരിതത്തിനു സാധ്യത

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ചട്ടഞ്ചാല്‍-ചെര്‍ക്കള റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കായിരിക്കും അടച്ചിടല്‍. എന്നാല്‍ റംസാന്‍ കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് തീരുമാനം മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്നു സൂചനയുണ്ട്.നിലവിലെ തീരുമാനപ്രകാരം കണ്ണൂര്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ചട്ടഞ്ചാല്‍ മേല്‍പ്പാലത്തില്‍ പ്രവേശിക്കാതെ സര്‍വീസ് റോഡ് വഴി ചട്ടഞ്ചാല്‍-പരവനടുക്കം റോഡിലൂടെ സഞ്ചരിച്ച് കെ എസ് ടി പി റോഡ് വഴി കാസര്‍കോട്ടേക്ക് പോകണം. മംഗളൂരുവില്‍ നിന്നുള്ള വാഹനങ്ങള്‍ അഡുക്കത്ത് വയലില്‍ നിന്ന് സര്‍വീസ് റോഡില്‍ പ്രവേശിച്ച് പഴയ …

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരന്‍; ശിക്ഷാ വിധി മറ്റന്നാള്‍

കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം സെഷന്‍ഷ് കോടതിയാണ് വിധി പറഞ്ഞത്. മറ്റൊരു കേസില്‍ പ്രതിയായ സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണം നടന്നത്. ശിക്ഷാവിധി മറ്റന്നാള്‍ പറയും. കേരള മസ:സാക്ഷിയെ ഞെട്ടിച്ച കേസില്‍ രണ്ടര വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പറയുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. 2023 മെയ് 10 ന് പുലര്‍ച്ചെയാണ് വന്ദന ദാസ് മരിക്കുന്നത്. അതേസമയം ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ മാതാപിതാക്കള്‍ വിധി …

20 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നുമെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: 20 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാൽ, മൈലാട്ടി കൂട്ടപ്പുന്നയിലെ വി എം സൂരജ് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിനു സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞാണ് സൂരജ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു. എന്നാല്‍ തിരിച്ചെത്തിയിരുന്നില്ല. രാവിലെ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് കേസെടുത്തു. കുഞ്ഞിരാമന്‍-ജാനകി ദമ്പതികളുടെ …

പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് അറസ്റ്റിലായത്. ഊട്ടി വനിതാ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സര്‍വകലാശാലാ അധികൃതരുമായി തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ വലയിലാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുക്കയായിരുന്നു എന്നാണ് പരാതി. ഹോട്ടല്‍ മുറിയില്‍ ഇരുവരും തര്‍ക്കിക്കുന്നത് …

അഫ്ഗാനില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു; 250 ല്‍ പരം പേര്‍ക്ക് പരിക്ക്; കൊല്ലപ്പെട്ടവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികള്‍

കാബൂള്‍: കാബൂളിലെ ഒമര്‍ അഡിക്ഷന്‍ ട്രീറ്റ്മെന്റ് ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു, 250 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ആശുപത്രി ഭാഗികമായി തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നു താലിബാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കാബൂളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെയാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം രോഗികളാണ്. എന്നാല്‍ തങ്ങള്‍ ആശുപത്രിയില്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താന്‍ പറയുന്നു. താലിബാന്റെ ആരോപണം ശരിയല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും പാകിസ്താന്‍ …

വീട്ടുകാര്‍ പൂരം കാണാന്‍ പോയ സമയത്ത് 25 പവന്‍ കവര്‍ച്ച; പെരിയാട്ടടുക്കം, ചെരുമ്പയിലെ ഹാഷിമും കൂട്ടാളിയും അറസ്റ്റില്‍, 22 പവന്‍ കണ്ടെടുത്തു

കാസര്‍കോട്: വീട്ടുകാര്‍ പൂരം കാണാന്‍ പോയ സമയത്ത് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയാട്ടടുക്കം, ചെരുമ്പ, അഹദ് മന്‍സിലിലെ എഎച്ച് ഹാഷിം (45), കാസര്‍കോട് വിദ്യാനഗറിലെ മനോജ് (49) എന്നിവരെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഷൊര്‍ണൂര്‍, കൂറ്റനാട്, തൊഴുക്കാട്ട് ഹരിഭവനില്‍ സുധീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുധീറും കുടുംബവും ആമക്കാവ് ക്ഷേത്രത്തിലെ പൂരം കാണാന്‍ പോയതായിരുന്നു.വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ സംഘം …

കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രശ്‌നം കീറാമുട്ടി; ജില്ലാ ഭാരവാഹികളെയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെയും പാണക്കാട്ടേക്ക് വിളിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെയും മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്ടേക്കു വിളിപ്പിച്ചു. നേതാക്കന്മാര്‍ ഉടന്‍ പാണക്കാട്ടേക്ക് പുറപ്പെടും.മുസ്ലിം ലീഗിന്റെ പരമ്പരാഗത മണ്ഡലമായ കാസര്‍കോട്ടേക്ക് മണ്ഡലത്തിനും ജില്ലക്കും പുറത്തു നിന്നുള്ള ലീഗ് നേതാവ് കെഎം ഷാജി നേരത്തെ നോട്ടമിട്ടിരുന്നു. ആദ്യഘട്ടത്തില്‍ ഇതില്‍ തല്‍പ്പരരല്ലാതിരുന്ന ജില്ലയിലെയും മണ്ഡലത്തിലെയും ലീഗ് ഭാരവാഹികള്‍ ഷാജിയുടെ പേരു സ്ഥാനാര്‍ത്ഥിത്വത്തിനു കാസര്‍കോട്ടേക്ക് പരിഗണിക്കുന്നതറിഞ്ഞതോടെ …

അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു; കൊലയ്ക്കുശേഷം കിണറ്റില്‍ ഒളിച്ച പ്രതി പിടിയില്‍

തൃശൂര്‍: അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു. ക്രിസ്റ്റഫര്‍ നഗര്‍ പുത്തൂര്‍ വീട്ടിലെ സൗമ്യ (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസിയായ അപ്പാടന്‍ തോമസ്(65) ആണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം അയല്‍വാസിയുടെ കിണറ്റില്‍ ഒളിച്ച ഇയാളെ ഒല്ലൂര്‍ പൊലീസ് പിടികൂടി. വളര്‍ത്തു നായ റോഡിലേക്കിറങ്ങിയത് കണ്ട് അതിന്റെ പിറകേ ഇറങ്ങിയ സൗമ്യയെ കത്തിയുമായി പിന്നാലെ എത്തിയ തോമസ് കുത്തുകയായിരുന്നുവെന്ന് പറയുന്നു. കുത്തേറ്റ് അര മണിക്കൂറോളം റോഡില്‍ കിടന്ന സൗമ്യയെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം; രോഗികളെയും ജീവനക്കാരേയും ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു; രണ്ട് നഴ്‌സുമാര്‍ക്ക് ശ്വാസതടസം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐ.സി.യു യൂണിറ്റിന് സമീപം തീപിടിച്ചു. തീപിടിത്തം രോഗികളേയും ആശുപത്രി ജീവനക്കാരേയും അമ്പരപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാംനിലയിലെ ഐ.സി.യു യൂണിറ്റിനടുത്താണ് തീപിടിച്ചത്. പിന്നീട് തീ പടരുകയായിരുന്നു. ഐ.സി.യുവിലുള്ള രോഗികളേയും ജീവനക്കാരേയും മാറ്റുകയാണ്. തീപിടിത്തം ഉണ്ടായതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ആര്‍ക്കും പരിക്കോ, അപായമോ സംഭവിച്ചിട്ടില്ല. ഷോര്‍ട്ട് …

മൊഗ്രാലില്‍ ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതി; ബംബ്രാണ, അഡ്യത്തടുക്കയിലെ 20 കാരന്‍ അറസ്റ്റില്‍, വിദ്യാര്‍ത്ഥിക്കെതിരെയും കേസ്

കാസര്‍കോട്: ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതിയതായി പരാതി. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ് ബിനിയുടെ പരാതിയില്‍ കേസെടുത്ത കുമ്പള പൊലീസ് ആള്‍മാറാട്ടക്കാരനെ അറസ്റ്റു ചെയ്തു. ബംബ്രാണ, അഡ്യത്തടുക്കയിലെ മുഹമ്മദ് മുക്താറി(20)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ ആണ് ആള്‍മാറാട്ടം നടത്തിയത്. പരീക്ഷയെഴുതേണ്ടിയിരുന്ന കുട്ടിയുടെ …