പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് അറസ്റ്റിലായത്. ഊട്ടി വനിതാ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സര്‍വകലാശാലാ അധികൃതരുമായി തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ വലയിലാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുക്കയായിരുന്നു എന്നാണ് പരാതി.

ഹോട്ടല്‍ മുറിയില്‍ ഇരുവരും തര്‍ക്കിക്കുന്നത് കണ്ട ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡനവിവരം പുറത്തുവരികയായിരുന്നു. പ്രതിയായ ഓം പ്രകാശ് നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആരും കൂടെ താമസമില്ലെന്ന് പൊലീസ് പറഞ്ഞു. മറ്റ് വിദ്യാര്‍ഥിനികളെയും ഇയാള്‍ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page