ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരന്‍; ശിക്ഷാ വിധി മറ്റന്നാള്‍

കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം സെഷന്‍ഷ് കോടതിയാണ് വിധി പറഞ്ഞത്. മറ്റൊരു കേസില്‍ പ്രതിയായ സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണം നടന്നത്. ശിക്ഷാവിധി മറ്റന്നാള്‍ പറയും. കേരള മസ:സാക്ഷിയെ ഞെട്ടിച്ച കേസില്‍ രണ്ടര വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പറയുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. 2023 മെയ് 10 ന് പുലര്‍ച്ചെയാണ് വന്ദന ദാസ് മരിക്കുന്നത്.

അതേസമയം ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ മാതാപിതാക്കള്‍ വിധി പറഞ്ഞശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു. മാതാപിതാക്കളുടെ ഏകമകളായിരുന്നു വന്ദന. എം.ബി.ബി.എസ് പഠനത്തിനുശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page