കീഴ്മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം: കലവറ നിറച്ചു

കരിന്തളം: കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം
പുന: പ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം.
പാറക്കോല്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് ആചാര്യ വരവേല്‍പ്പ്, 7 മണി മുതല്‍ പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, നൃത്തസന്ധ്യ. നാളെ രാവിലെ 10 മണിക്ക് ആചാര സംഗമവും, രാത്രി 7 മണിക്ക് സാംസ്‌കാരിക സമ്മേളനവും നടക്കും. തുടര്‍ന്ന് ഗ്രേറ്റ് മാജിക് ഷോയും അരങ്ങേറും.
19ന് രാവിലെ 6.37 മുതല്‍ 7.30 വരെയുള്ള മുഹൂര്‍ത്തത്തിലാണ് പീഠ പ്രതിഷ്ഠ. തുടര്‍ന്ന് വിവിധ പൂജാദികര്‍മ്മങ്ങള്‍. ഉത്സവാഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page