തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം; രോഗികളെയും ജീവനക്കാരേയും ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു; രണ്ട് നഴ്‌സുമാര്‍ക്ക് ശ്വാസതടസം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐ.സി.യു യൂണിറ്റിന് സമീപം തീപിടിച്ചു. തീപിടിത്തം രോഗികളേയും ആശുപത്രി ജീവനക്കാരേയും അമ്പരപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാംനിലയിലെ ഐ.സി.യു യൂണിറ്റിനടുത്താണ് തീപിടിച്ചത്. പിന്നീട് തീ പടരുകയായിരുന്നു. ഐ.സി.യുവിലുള്ള രോഗികളേയും ജീവനക്കാരേയും മാറ്റുകയാണ്. തീപിടിത്തം ഉണ്ടായതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി.

രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ആര്‍ക്കും പരിക്കോ, അപായമോ സംഭവിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് കനത്ത പുക ഉയരുകയാണ്. പുക മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അവകാശപ്പെടുന്നു. ഐ.സി.യിലുള്ള ഉപകരണങ്ങള്‍ സ്ഥലത്തുനിന്നും മാറ്റുന്നുണ്ട്. രണ്ട് നഴ്‌സുമാര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page