കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രശ്‌നം കീറാമുട്ടി; ജില്ലാ ഭാരവാഹികളെയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെയും പാണക്കാട്ടേക്ക് വിളിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെയും മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്ടേക്കു വിളിപ്പിച്ചു. നേതാക്കന്മാര്‍ ഉടന്‍ പാണക്കാട്ടേക്ക് പുറപ്പെടും.
മുസ്ലിം ലീഗിന്റെ പരമ്പരാഗത മണ്ഡലമായ കാസര്‍കോട്ടേക്ക് മണ്ഡലത്തിനും ജില്ലക്കും പുറത്തു നിന്നുള്ള ലീഗ് നേതാവ് കെഎം ഷാജി നേരത്തെ നോട്ടമിട്ടിരുന്നു. ആദ്യഘട്ടത്തില്‍ ഇതില്‍ തല്‍പ്പരരല്ലാതിരുന്ന ജില്ലയിലെയും മണ്ഡലത്തിലെയും ലീഗ് ഭാരവാഹികള്‍ ഷാജിയുടെ പേരു സ്ഥാനാര്‍ത്ഥിത്വത്തിനു കാസര്‍കോട്ടേക്ക് പരിഗണിക്കുന്നതറിഞ്ഞതോടെ അതൃപ്തി പ്രകടിപ്പിക്കുകയും കാസര്‍കോട് മണ്ഡലത്തില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയുടെ അനിവാര്യതയില്ലെന്നു പ്രതികരിക്കുകയും ചെയ്തു. ഇതേ സന്ദേശമടങ്ങിയ പോസ്റ്ററുകള്‍ ടൗണില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതിനു മുമ്പു തന്നെ ഷാജിയെ കാസര്‍കോട് പരിഗണനയില്‍ നിന്നു സംസ്ഥാന നേതൃത്വം മാറ്റിയിരുന്നു. തുടര്‍ന്നു മണ്ഡലത്തില്‍ നിന്നു ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേര് ഉയര്‍ന്നു. ആരെയും തള്ളാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയില്‍ സംസ്ഥാന നേതൃത്വം കുടുങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മണ്ഡലം-ജില്ലാ നേതൃത്വത്തില്‍ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനു ജില്ലാ ഭാരവാഹികളെ പാണക്കാട്ടേക്കു വിളിപ്പിച്ചിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page