മൊഗ്രാലില്‍ ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതി; ബംബ്രാണ, അഡ്യത്തടുക്കയിലെ 20 കാരന്‍ അറസ്റ്റില്‍, വിദ്യാര്‍ത്ഥിക്കെതിരെയും കേസ്

കാസര്‍കോട്: ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതിയതായി പരാതി. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ് ബിനിയുടെ പരാതിയില്‍ കേസെടുത്ത കുമ്പള പൊലീസ് ആള്‍മാറാട്ടക്കാരനെ അറസ്റ്റു ചെയ്തു. ബംബ്രാണ, അഡ്യത്തടുക്കയിലെ മുഹമ്മദ് മുക്താറി(20)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ ആണ് ആള്‍മാറാട്ടം നടത്തിയത്. പരീക്ഷയെഴുതേണ്ടിയിരുന്ന കുട്ടിയുടെ അറിവോടെ ആള്‍മാറാട്ടം നടത്തിയെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page