അബുദാബി കെ.എം.സി.സി മുൻ നേതാവ് സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ മാളിക കുമ്പോൽ അന്തരിച്ചു

കാസർകോട് : സാമൂഹിക- സാംസ്കാരിക – ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ നാട്ടിലും ദുബായിലും നിറസാന്നിധ്യവും വലിയ സുഹൃത്ത് വലയത്തിനുടമയും മുൻ അബുദാബി കെ എം സി സി നേതാവുംദുബായ് മലബാർ കലാ സാംസ്കാരിക വേദി ട്രഷററുമായ സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ മാളിക കുമ്പോൽ (53 )അന്തരിച്ചു.ദുബായിൽ അൽ ജബീൻ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.

മംഗലാപുരം ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.പരേതനായ കുമ്പോൽ സയ്യിദ് മുഹമ്മദ് തങ്ങൾ മാളിക -മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. സയ്യിദത്ത് അസ്മാ ബീവിയാണു ഭാര്യ. സയ്യിദ് ഇസ്മയിൽ, ഹാഷിർസയ്യിദ് ശമ്മാസ്,മൈമൂനത്ത് ഹംന മക്കളാണ്, സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ധീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ ദുബായ് എന്നിവർ സഹോദരൻമാരാണ്.ഖബറടക്കം നാളെ രാവിലെ 8 മണിക്ക് കുമ്പോൽ ചെറിയ പള്ളി ഖബർസ്ഥാനിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page