ടെക്സസിൽ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി ദുരന്തം: അമ്മയും ഏഴു വയസ്സുകാരനും മരിച്ചു

പി പി ചെറിയാൻ

“സ്റ്റീഫൻവിൽ(ടെക്സാസ്): വടക്കൻ ടെക്സസിലെ ഒരു വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി ഒരു സ്ത്രീയും ആൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവതി പോലീസ് കസ്റ്റഡിയിലായി

ബാർബറ റോച്ച, ഇവരുടെ ഏഴു വയസ്സുകാരനായ മകൻ അലക്സ് എന്നിവരാണ് മരിച്ചത്. അപകടസമയത്ത് ഇവർ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു. ഇവരുടെ ചെറിയ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന 18 വയസ്സുകാരി ഗ്രേസി യേറ്റ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരിൽ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. നിലവിൽ 29,000 ഡോളർ ജാമ്യത്തുകയിൽ ഇവർ ഈറാത്ത് കൗണ്ടി ജയിലിലാണ്.

അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് വീടിന്റെ ചുവർ തകർത്ത് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപ്രതീക്ഷിതമായുണ്ടായ ഈ ദുരന്തത്തിൽ തകർന്ന കുടുംബത്തെ സഹായിക്കാൻ അയൽവാസികൾ ഒത്തുചേരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page