5 പ്രധാന പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിച്ച് റെയില്‍വേ മന്ത്രി; ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിന് പുതിയ നിബന്ധനകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ അഞ്ച് പ്രധാന പരിഷ്‌ക്കരണങ്ങള്‍ മന്ത്രി അശ്വിനി വൈഷ്ണവ് ഏര്‍പ്പെടുത്തി. റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമതയും ടിക്കറ്റ് ബുക്കിംഗിലെ സുതാര്യതയും വര്‍ധിപ്പിക്കുന്നതിനാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ഇവ ഉടന്‍ നിലവില്‍ വരും – അദ്ദേഹം പറഞ്ഞു.

പുതിയ നിര്‍ദ്ദേശം അനുസരിച്ച് 72 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പരമാവധി റീഫണ്ട് നല്‍കും. 24 മണിക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് 25% ചാര്‍ജ് ഈടാക്കും. എട്ടു മണിക്കൂര്‍ മുന്‍പ് വരെ 50% ചാര്‍ജ് ഈടാക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂറില്‍ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോള്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഇനി മുതല്‍ പണം തിരികെ ലഭിക്കില്ല. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കാനും സീറ്റുകള്‍ അര്‍ഹരായ യാത്രക്കാര്‍ക്ക് ലഭ്യമാക്കാനുമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, റെയില്‍വേ ബുക്കിംഗ് പ്രക്രിയയിലെ ക്രമക്കേടുകള്‍ തടയാനും യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്.

ഇതിന് പുറമെ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാര്‍ക്ക് തങ്ങളുടെ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റാന്‍ സാധിക്കും. തത്കാല്‍ ടിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആധാര്‍ അധിഷ്ഠിത ഒടിപി വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. ടിക്കറ്റിംഗ് പ്ലാറ്റ്ഫോമിലെ ക്രമക്കേടുകള്‍ തടയാന്‍ ആന്റി-ബോട്ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിലൂടെ ഏകദേശം മൂന്ന് കോടിയോളം സംശയാസ്പദമായ യൂസര്‍ ഐഡികള്‍ നിഷ്‌ക്രിയമാക്കി. ഉപ്പ്, വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതത്തിലും നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരത്തിലും പുതിയ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page