അമ്പലത്തറയിലെ വീട് കവർച്ച:ഷട്ടർ ജലീലും കൂട്ടാളിയും അറസ്റ്റിൽ

കാസർകോട്:അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ,മുട്ടിച്ചരലിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ. പാലക്കാട് ,നെന്മാറ സ്വദേശി ഷട്ടർ ജലീൽ, മംഗലംഡാം സ്വദേശി വിശ്വനാഥൻ എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. ഡിസംബർ 26-ന് വീട്ടുകാർ പുറത്തുപോയ സമയത്ത് വാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ ലാപ്ടോപ്പും ക്യാമറയുമടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തുവെന്നാണ് കേസ്. ബൈക്കിൽ കറങ്ങി നടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തെളിവെടുപ്പിനിടെ പ്രതികൾ കവർച്ചാ രീതികൾ പൊലീസിനോട് വിവരിച്ചു. ജലീലിനെയും കൂട്ടാളിയെയും നേരത്തെ കുമ്പള , ബേക്കൽ പൊലീസുകൾ അറസ്റ്റു ചെയ്തിരുന്നു. അന്ന് ചോദ്യം ചെയ്യുന്ന സമയത്ത് മുട്ടിച്ചരിലിലെ വീട്ടിൽ കവർച്ച നടത്തിയത് തങ്ങളാണെന്ന് ജലീലും കൂട്ടാളിയും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page