ഇറാന്‍- അമേരിക്കന്‍ സംഘര്‍ഷം; പാര്‍ലമെന്റ് സര്‍വ്വകക്ഷിയോഗം നാളെ

ന്യൂഡല്‍ഹി: ഇറാനും യു എസും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയിലുടനീളം ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച (നാളെ) പ്രധാനമന്ത്രി സര്‍വ്വ കക്ഷിയോഗം വിളിച്ചു.
ആഗോള സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ചു പ്രധാനമന്ത്രി അടുത്തിടെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. അതിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വ്വ കക്ഷിയോഗം വിളിച്ചത്. നാളെ വൈകിട്ട് അഞ്ചുമണിക്കു പാര്‍ലമെന്റ് സമുച്ചയത്തിലാണ് യോഗം.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നു അവലോകന യോഗം നടന്നു.
യോഗത്തില്‍ സി ഡി എസ് ജനറല്‍ അനില്‍ ചൗഹാന്‍, എയര്‍ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത്‌സിംഗ്, ജനറല്‍ ഉപേന്ദ്രദ്വിവേദി, അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ സമീര്‍ കാമത്ത് എന്നിവരുമായി സംഘര്‍ഷത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു.
ഗള്‍ഫിലെ അക്രമം അവസാനിപ്പിക്കാന്‍ തുടക്കം മുതലേ ബന്ധപ്പെട്ട രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയും അക്രമം നീണ്ടു പോവുന്നതില്‍ അശങ്ക പ്രകടിപ്പിത്തുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്കും ഗതാഗതത്തിനും ഊര്‍ജത്തിനുമെതിരെയുള്ള അക്രമങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page