ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്നും പട്ടിക ജാതി അതിക്രമം തടയല്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നും സുപ്രീം കോടതി. പരിവര്‍ത്തനം ചെയ്താല്‍ ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടപ്പെടും. 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ പി.കെ.മിശ്ര, എന്‍.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

ക്രിസ്തുമതം സ്വീകരിച്ചയാള്‍ക്ക് പട്ടികജാതിയായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആന്ധ്ര സ്വദേശി ചിന്താട ആനന്ദ് എന്ന പാസ്റ്റര്‍ നല്‍കിയ അപ്പീലില്‍ ആണ് കോടതിയുടെ വിധി. പാസ്റ്ററായ തന്നെ ആക്രമിച്ചവര്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ആനന്ദ് കേസ് നല്‍കിയിരുന്നു. മതം മാറിയതിനാല്‍ ഈ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് ആനന്ദ് സുപ്രീംകോടതിയെ സമീപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page