അഫ്ഗാനില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു; 250 ല്‍ പരം പേര്‍ക്ക് പരിക്ക്; കൊല്ലപ്പെട്ടവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികള്‍
കാബൂള്‍: കാബൂളിലെ ഒമര്‍ അഡിക്ഷന്‍ ട്രീറ്റ്മെന്റ് ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു, 250 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ആശുപത്രി ഭാഗികമായി തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നു താലിബാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കാബൂളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെയാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം രോഗികളാണ്. എന്നാല്‍ തങ്ങള്‍ ആശുപത്രിയില്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താന്‍ പറയുന്നു. താലിബാന്റെ ആരോപണം ശരിയല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും പാകിസ്താന്‍ …