തുടര്‍ഭരണം ഉറപ്പ്: എല്‍ഡിഎഫിനു 90 സീറ്റ് കിട്ടും; സതീശന്‍ സന്യസിക്കാന്‍ പോവും: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടതുമുന്നണി സംസ്ഥാനത്തു 90 സീറ്റു പിടിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നു പറയുന്നത് അപ്രസക്തമാണെന്നു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഇടതു ഭരണത്തില്‍ ജനത്തിനു മതിപ്പാണ്. തുടര്‍ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
വിഡി സതീശന്‍ സന്യാസത്തിനു പോകേണ്ടി വരുമെന്നു ഗോവിന്ദന്‍ പറഞ്ഞു. സിപിഎം വിട്ടു റിബല്‍ സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഒരിടത്തും ജയിക്കില്ല. ബിജെപിയും ഒരിടത്തും ജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
വൈറല്‍ താരത്തിന്റെ വിവാഹം റിയല്‍ കേരള സ്റ്റോറി തന്നെയാണ്. രണ്ടു മത വിഭാഗത്തില്‍പ്പെട്ടവര്‍ കേരളത്തില്‍ വിവാഹം കഴിക്കാന്‍ വന്നു. അവരെ ആശിര്‍വദിച്ചു.
കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിസിന്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page